ഈ ഉരുട്ടി കയറ്റിയതൊക്കെ ഇല്ലാതാവാൻ ഒരു കുരു ഉണ്ടായാൽ മതി ട്ടോ; തന്റെ ശരീരത്തെ പരിഹസിച്ചവന് കിടിലൻ മറുപടി കൊടുത്ത് നിർമ്മൽ പാലാഴി

34

മിമിക്രി വേദികളിലൂടേയും കോമഡി ഷോകളിലൂടെയും പ്രേക്ഷകരുടെ കൈയ്യടി നേടി സിനിമാനടനായി വളർന്ന താരമാണ് നിർമൽ പാലാഴി. വർഷങ്ങളായി മലയാളികളുടെ മുന്നിലുള്ള താരമാണ് നിർമൽ പാലാഴി. മിമിക്രി വേദികളെ സ്ഥിരം സാന്നിധ്യമായിരുന്നു മലയാളികൾക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് നിർമൽ പാലാഴി.

കോമഡി ഷോയിലൂടെ താരമായി മാറിയ നിർമ്മലിന്റൈ എന്താണ് ബാബ്വേട്ടാ എന്ന നിർമലിന്റെ ചോദ്യം മലയാളികൾ ഇപ്പോഴും കൊണ്ടു നടക്കുന്ന ഒന്നാണ്. പിന്നീടാണ് താരം സിനിമയിലെത്തുന്നത്. പുത്തൻ പണത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. തുടർന്ന് സൺഡെ ഹോളിഡെ, ഫുക്രി, എന്റെ മെഴുതിരി അത്താഴങ്ങൾ, ആഭാസം, ക്യാപ്റ്റൻ, കക്ഷി അമ്മിണിപ്പിള്ള, എടക്കാട് ബറ്റാലിയൺ, ബിഗ് ബ്രദർ, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

Advertisements

അതേ സമയം സോഷ്യൽ മീഡിയയിലും സജീവമായ നിർമൽ ലോക്ക്ഡൗൺ കാലത്ത് വെബ് സീരീസിലൂടേയും നിർമൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു. നിർമൽ പാലാഴി ഹരീഷ് കണാരൻ കോമ്പിനേഷനിൽ വന്ന വെബ് സീരീസ് വൈറലായിരുന്നു. തന്റെ ജീവിതത്തിലെ വിശേഷങ്ങളും നിലപാടുകളും എല്ലാം നിർമൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നിർമൽ പങ്കുവച്ചൊരു കുറിപ്പ് സോഷ്യൽ മീഡിയിൽ വൈറലാലവുകയാണ്.

Also Read
ശിവേട്ടന്റെ റിയൽ വൈഫ് ഷഫ്ന ചേച്ചിയും സൂപ്പറാ: തുറന്നു പറഞ്ഞ് സാന്ത്വനത്തിലെ ശിവന്റെ അഞ്ജലി ഗോപിക അനിൽ

തനിക്കെതിരെ ബോ, ഡി ഷെ. യ്മിം ഗ് നടത്തിയാൾക്ക് നിർമൽ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ തന്നെ പരിഹസിച്ചു കൊണ്ട് എത്തിയാൾക്കാണ് നിർമൽ പാലാഴി കിടിലൻ മറുപടി നൽകിയിരിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ മറുപടി. തന്റെ തടിയിൽ തനിക്കോ കുടുംബത്തിനോ യാതൊരു പ്രശ്നവുമില്ല. പിന്നെ നിങ്ങൾക്ക് എന്തിനാണ് പ്രശ്നം എന്നാണ് നിർമ്മൽ പരിഹാസ കമന്റ് പങ്കുവച്ചു കൊണ്ട് ചോദിക്കുന്നത്.

എന്റെ തടിയിൽ എനിക്കോ എന്റെ കുടുംബത്തിനോ പ്രശ്‌നമില്ല പിന്നെ ഇദ്ദേഹത്തിനു ഇദ്ദേഹത്തിന്റെ മനോഭാവം ഉള്ളവർക്കും എന്റെ തടിക്കൊണ്ടു എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായത് എന്ന് മനസ്സിലായില്ല. പിന്നെ മറ്റുള്ളവരുടെ തടിയോ ശരീരത്തിന്റെ കളർ ഇതൊക്കെ എന്തിനോടെങ്കിലും ഉപമിച്ചു കോമഡിയക്കാം എന്ന് ഉദ്ദേശിച്ചു എല്ലാം തികഞ്ഞു നിൽക്കുന്ന ഉത്തമ പുരുഷ കേസരികളോട് ഒന്ന് പറഞ്ഞോട്ടെ ഒരു കുരു ഉണ്ടായാൽ മതി ട്ടോ ഈ ഉരുട്ടി കയറ്റിയതൊക്കെ ഇല്ലാതാവാൻ’ എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.

Also Read
ഏഴ് വർഷം പ്രേമിച്ചാണ് തങ്ങൾ വിവാഹിതരായത്, എന്നിട്ടും അയാൾ കഞ്ചാവ് വലിക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു: ശ്വേതാ മേനോൻ

പിന്നാലെ നിർമലിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ എത്തിയിരുന്നു. കോമഡി ഷോകളിലെ ബോ, ഡി ഷെ, യ്മിം, ഗിനെ ചിലർ കമന്റിൽ ചൂണ്ടിക്കാണിച്ചുവെങ്കിലും താൻ അത്തരം തമാശകളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നായിരുന്നു നിർമലിന്റെ മറുപടി. അതേസമയം താരത്തിന് പിന്തുണയുമായി നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ തന്റെ പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ് നിർമൽ പാലാഴി.

Advertisement