കള്ളം പറഞ്ഞാണ് കല്യാണം കഴിച്ചത് അല്ലേയെന്ന് അവരൊക്കെ ചോദിച്ചു; 40 വയസ് ആയെന്ന പ്രചരണങ്ങൾക്ക് എതിരെ നിത്യാ ദാസ്

7147

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിനെ നായകനാക്കി താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച് ദിലീപ്, നിത്യ ദാസ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഇപ്പോഴും ടിവിയിൽ സൂപ്പർഹിറ്റാണ് ഈ മുഴുനീള ഹാസ്യചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നായികയാണ് നിത്യ ദാസ്.

രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിൽ നിത്യ വേഷമിട്ടത്. ഇപ്പോൾ സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് നിത്യ. അതേ സമയം തമിഴ് സീരിയലുകളിൽ സജീവമാണ് നിത്യ ഇപ്പോൾ. ബസന്തി എന്ന നാടോടി പെൺകുട്ടിയായിട്ടാണ് ഈ പറക്കും തളികയിൽ ആദ്യം നിത്യ എത്തുന്നത് . പിന്നീടാണ് നിത്യ യഥാർത്ഥ രൂപത്തിൽ എത്തുന്നത്. ഇത് സിനിമയിലെ നിർണായക രംഗങ്ങളിൽ ഒന്നായിരുന്നു.

Advertisements

ഈ പറക്കും തളികയ്ക്ക് ശേഷം നരിമാൻ, കൺമഷി, കുഞ്ഞിക്കൂനൻ, ബാലേട്ടൻ, കഥാവശേഷൻ, സൂര്യകിരീടം തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് നിത്യാ ദാസ് . 2007 ൽ പുറത്തിറങ്ങിയ സൂര്യ കിരീടമാണ് അവാസനം തീയേറ്ററിലെത്തിയ സിനിമ. വിവാഹത്തോടെ സിനിമയോട് വിടപറയുകയായിരുന്നു. അരവിന്ദ് സിങ് ജാംവാൽ ആണ് നിത്യയുടെ ഭർത്താവ്.

Also Read
പതിമൂന്ന് വയസുള്ളപ്പോൾ മുതൽ ഞാൻ പ്രണയിച്ച് തുടങ്ങിയതാണ്, ആദ്യ കാമുകൻ വിക്കി നിഹലാനിയെ കുറിച്ച് കരീന കപീർ

അതേ സമയം വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്ന നിത്യാ ദാസ് തിരിച്ച് സീരിയലുകളിലേക്ക് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നിത്യ തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും ഒക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മകൾ നൈനയ്ക്കൊപ്പമുള്ള ഫോട്ടോസും വീഡിയോസുമെല്ലാം വൈറലായിരുന്നു.

അമ്മയും മകളും സ്‌കൂൾ യൂണിഫോം ഇട്ട് വന്നതോടെയാണ് ഏവരും ഞെട്ടിയത്. ഫോട്ടോകളിൽ അമ്മയും മകളുമാണെന്ന് ആരും പറയില്ല. അത്രയ്ക്കും ചെറുപ്പമായി തോന്നുകയാണ് നിത്യയ്ക്ക്. എന്നാൽ തന്റെ പ്രായം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത് അല്ലെന്നാണ് നിത്യാ ദാസ് ഇപ്പോൾ പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്ന് പറച്ചിൽ.

നിത്യാ ദാസിന്റെ വാക്കുകൾ ഇങ്ങനെ:

വാർത്തകളിൽ കണ്ടു 40 വയസായിട്ടും നിത്യ പഴയ പോലെ തന്നെ ഉണ്ടല്ലോ എന്ന്. അതേ എനിക്ക് 40 ആയിട്ടില്ല. 37 വയസ് ആയതേയുള്ളു. ഞാൻ 1984 ലാണ് ജനിച്ചത്. ചേച്ചിയ്ക്ക് പോലും 40 ആയില്ല. സുഹൃത്തുക്കൾ വിളിച്ച് പറഞ്ഞു അവരുടെയൊക്കെ ഭർത്താക്കന്മാർ ചോദിച്ചത്രെ ‘കള്ളം പറഞ്ഞ് കല്യാണം കഴിച്ചതാണല്ലേ’ എന്ന്.

Also Read
ഏഴ് വർഷം പ്രേമിച്ചാണ് തങ്ങൾ വിവാഹിതരായത്, എന്നിട്ടും അയാൾ കഞ്ചാവ് വലിക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു: ശ്വേതാ മേനോൻ

നിത്യ ദാസിന്റെ കൂടെ പഠിച്ചതാണെന്ന് എല്ലാവർക്കും അറിയാം. നിത്യയ്ക്ക് നാൽപത് ആണെങ്കിൽ കൂടെ പഠിച്ചവർക്കും നാൽപത് കാണുമല്ലോ എന്ന്. എന്റെ ചേച്ചിയാണെങ്കിൽ ബഹളം. അവൾക്ക് 39 വയസേ ഉള്ളു. ഒരു യൂണിഫോം ഇത്രയും വിനയുണ്ടാക്കുമെന്ന് കരുതിയില്ല. ഞാനാകെ വിഷമിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ മോളാണ് പറഞ്ഞത് അമ്മയ്ക്ക് 40 തോന്നില്ല എന്നല്ലേ വാർത്തകളിൽ പറഞ്ഞത്.

അത് പോസിറ്റീവ് ആയി എടുത്താൽ പോരെ എന്ന്. അമ്മയെ കണ്ടാൽ നൈനയുടെ ചേച്ചി ആണോന്ന് ആളുകൾ ചോദിക്കാറുണ്ട്. പക്ഷേ നുന്നുവിന് അതിഷ്ടമല്ല. ഒരിക്കൽ ഞങ്ങൾ എയർപോർട്ടിൽ നിൽക്കുമ്പോൾ ഒരു പയ്യൻ വന്നിട്ട് നുന്നുവിനോട് ഇതേ ചോദ്യം ചോദിച്ചു. അതേ എന്ന് പറയാൻ ഞാൻ കണ്ണ് കൊണ്ട് കുറേ ആക്ഷൻ കാണിച്ചു. പക്ഷേ എന്നെ നോക്കി ചിരിച്ചോണ്ട് അവള് പറഞ്ഞു ‘ഷീ ഈസ് മൈ മോം’ പയ്യന്മാർ ചോദിക്കുമ്പോഴെങ്കിലും ചേച്ചി ആണെന്ന് പറഞ്ഞൂടേ നുന്നൂന്ന് ഞാനും ചോദിച്ചു. എന്നോട് ആരെങ്കിലും ചോദിച്ചാൽ നുന്നു എന്റെ അനിയത്തി ആണെന്നേ പറയൂ.

Also Read
അദ്ദേഹം ഒരേ സമയത്ത് രണ്ടു പേരെയും പ്രണയിച്ചിരുന്നു, എനിക്കത് ഒരിക്കലും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല! അക്ഷയ് കുമാറിനെ കുറിച്ച് ശില്പ ഷെട്ടി പറഞ്ഞ വാക്കുകൾ

സിനിമയിൽ എനിക്ക് വളരെ ചുരുക്കം സുഹൃത്തുക്കൾ മാത്രമേ ഉള്ളു. കൂടുതൽ അടുപ്പം കൂടെ പഠിച്ചവരോട് ആണ്. നവ്യയും കുടുംബവുമായി നല്ല സൗഹൃദമുണ്ട്. അതുപോലെ തന്നെയാണ് സംയുക്ത ചേച്ചിയും. കണ്ടാൽ നല്ല സാമ്യമുണ്ട്. അതുകൊണ്ട് ചേച്ചിയോട് വല്ലാത്തൊരു അടുപ്പമുണ്ട്. ഇപ്പോൾ ചെയ്യുന്ന സീരിയലിലും കുറച്ച് നല്ല സുഹൃത്തുക്കളുണ്ട്. അവർക്കൊപ്പമുള്ള റീലുകളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.

ഇപ്പോൾ ഞങ്ങൾ താമസിക്കുന്നത് കോഴിക്കോട് ആണ്. മോൾ പഠിക്കുന്നത് ദേവഗിരിയിലാണ്. വിവാഹത്തിന് മുന്നെ തന്നെ ഞാൻ സമ്മതം വാങ്ങിയിട്ടുള്ള കാര്യം അത് മാത്രമാണ്. അദ്ദേഹത്തിന്റെ കുടുംബം കാശ്മീരിലാണ്. വിവാഹശേഷം ഞാൻ അവരുടെ ഭക്ഷണരീതിയും ജീവിതവുമാണ് പിന്തുടരുന്നത്. പക്ഷേ എവിടെ ജീവിക്കണം എന്നതിൽ എന്റെ താൽപര്യത്തിനാണ് പ്രധാന്യം നൽകിയത്.

Also Read
ഗാംഗുലിയുമായി നഗ്മ പ്രണയത്തിൽ ആയിരുന്നു, വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു; പക്ഷേ ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

ഓരോ ആറുമാസം കൂടുമ്പോഴും ഞങ്ങൾ ഭർത്താവിന്റെ നാട്ടിൽ പോകാറുണ്ട്. ഇടയ്ക്ക് അച്ഛനും അമ്മയും ഇവിടെ വന്ന് നിൽക്കാറുണ്ട്. കോഴിക്കോടിനോട് ഇമോഷണൽ അറ്റാച്ച്മെന്റ് ഉണ്ട്. സിനിമയിൽ വന്ന കാലത്ത് നിരവധിപേർ പറഞ്ഞിരുന്നു കൊച്ചിയിൽ സെറ്റിലായാൽ കുറേ അവസരങ്ങൾ വരുമെന്ന്. പക്ഷേ അന്നും ഇന്നും എനിക്ക് കോഴിക്കോട് വിട്ടൊരു കളിയില്ലെന്നും നിത്യാ ദാസ് പറയുന്നു.

Advertisement