തുടക്കത്തിൽ മിന്നുന്ന വേഷങ്ങൾ ചെയ്തിട്ടും നല്ല അവസരങ്ങൾ നൽകിയില്ല, എപ്പോഴും നായകന്റെ കൂട്ടുകാരനാക്കി ഒതുക്കി, നടൻ സുധീഷിന്റെ ജീവിത കഥ ഇങ്ങനെ

308

ബാലതാരമായി മലയാള സിനിമയിൽ എത്തി പിന്നീട് നായകനും സഹനടനും ഒക്കെയായി തിളങ്ങിയ താരമാണ് നടൻ സുധീഷ്. നാടക സിനിമ അഭിനേതാവായ ടി സുധാകരൻ നായരുടെ മകനാണ് സുധീഷ്. ആശംസകളോടെ എന്ന 1984ലൽ പുറത്തിറങ്ങി ചിത്രത്തിലൂടേ ബാലതാരമായിട്ടാണ് സുധീഷ് സിനിമയിൽ എത്തിയത്.

പിന്നീട് സിബി മലയിലിന്റെ സംവിധാനത്തിൽ ലോഹിതദാസ് എഴുതി മെഗാസ്റ്റാർ മമ്മൂട്ടി നായകനായി 1989 ൽ റിലീസായ മുദ്ര’എന്ന സിനിമയിലെ കഥാപത്രത്തോടെയാണ് സുധീഷ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പുതുമയായി പൊഴിയാം എന്ന മുദ്രയിലെ ഗാനവും സുധീഷിന്റെ ഗാനരംഗവും ഏറെ ഹിറ്റായിരുന്നു.

Advertisements

More Articles
തടി കൂടിയതിന്റെ പേരിൽ പല അവസരങ്ങളും നഷ്ടപ്പെട്ടു ; തുറന്ന് പറഞ്ഞ് മഞ്ജിമ മോഹൻ

ക്ലാസിക് ഡയറക്ടർ കെഎസ് സേതുമാധവൻ സംവിധാനം ചെയ്ത് 1991 ൽ റിലീസായ വേനൽക്കിനാവുകൾ എന്ന സിനിമയിലെ നായക വേഷം സുധീഷിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായിമാറി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൾ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് ഒരു നടൻ എന്ന നിലയിൽ തന്റെ സ്ഥാനം അദ്ദേഹം ഉറപ്പിക്കുകയായിരുന്നു.

ചെപ്പടിവിദ്യ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, മണിച്ചിത്രത്താഴ്,ആധാരം, അനിയത്തിപ്രാവ്, തുടങ്ങിയ സിനിമകൾ സുധീഷിന്റെ കരിയറിൽ എന്നും മികച്ച ചിത്രങ്ങളാണ്. വളരെ പെട്ടന്ന് പ്രേക്ഷക ഇഷ്ടം നേടിയെടുത്ത കലാകാരനാണ് സുധീഷ്. സുധീഷ് എന്ന നടനെ നമ്മളിൽ കൂടുതൽ പേരും കണ്ടിട്ടുള്ളത് ഒരു സഹ നടനായോ അല്ലെങ്കിൽ നായകന്റെ കൂട്ടുകാരനായോ ആയിട്ടാണ്.

More Articles
എനിക്ക് പൊന്നും പണവും വേണ്ട, ഇവളാണ് ധനം; സ്ത്രീധനത്തിനെതിരെയുള്ള വരന്റെ തീരുമാനത്തിന് കൈയ്യടിച്ച് വിവാഹത്തിന് ഒത്തുകൂടിയവർ

കൂടാതെ സൂപ്പർ സ്റ്റാറുകളുടെ അനുജനായും സുധീഷ് വേഷമിട്ടിരുന്നു. താരരാജാവ് മോഹൻലാലിനൊപ്പം സഹോദരനായി ബാലേട്ടൻ എന്ന ചിത്രവും, മമ്മൂട്ടിക്കൊപ്പം വല്യേട്ടൻ എന്ന ചിത്രത്തിൽ ഏറ്റവും ഇളയ അനിയനായും വളരെ മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചത്.

അതേ പോലെ കിണ്ടി കിണ്ടി എന്ന വാക്കുകേൾക്കുമ്പോൾ തന്നെ നമ്മളുടെ മനസ്സിൽ ആദ്യം ഓർമ വരുന്നത് നടൻ സുധീഷിന്റെ മുഖമാണ്. മണിച്ചിത്രത്താഴ് എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ വളരെ ഗംഭീര പ്രകടനമാണ് നടൻ കാഴ്ചവെച്ചത്.

എന്നാൽ സുധീഷ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകതരം കഥാപത്രങ്ങൾ ചെയ്തിരുന്നത് കൊണ്ട് സിനിമ മേഖലയിൽ അദ്ദേഹം ഒതുക്കപ്പെട്ടുപോയി എന്നതാണ് സത്യം. ഇത്രയും കഴിവുള്ള ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ മലയാള സിനിമക്ക് സാധിച്ചിരുന്നില്ല.

More Articles
പുറത്തുവന്ന വാർത്തകൾ ഒന്നും സത്യമല്ല, കൈലാസനാഥൻ പരമ്പരിലെ പാർവതിയായി എത്തിയ നടിക്ക് സംഭവിച്ചത് ഇതാണ്

അധികം സിനിമകളും അദ്ദേഹം ചെയ്തത് നായകന്റെ കൂട്ടുകാരൻ, അനിയൻ എന്നിങ്ങനെയുള്ള വേഷങ്ങൾ ആയിരുന്നു. ശേഷം പിന്നീടിങ്ങോട്ട് സിനിമകൾ ഇല്ലാതിരുന്ന ഒരവസ്ഥ സുധീഷിനുണ്ടായിരുന്നു, എന്നാൽ വർഷങ്ങൾക്ക് ശേഷം 2018ൽ റിലീസായ ‘തീവണ്ടി’ എന്ന സിനിമയിൽ ടോവിനോയുടെ അമ്മാവനായി വേഷമിട്ടു. ഇത് സുധീഷിന്റെ ജീവിതത്തിൽ ആദ്യമായി കിട്ടിയ ഒരു വ്യത്യസ്ത വേഷമായിരുന്നു. അത് കഴിയുന്നത്ര ഭംഗിയാക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.

സ്റ്റീരിയോടൈപ്പ് ആയ വേഷങ്ങൾ മാത്രം ലഭിച്ചുകൊണ്ടിരുന്ന അഭിനേതാവായിരുന്നു താനൈന്നും അതിൽ നിന്നെല്ലാം മാറിചിന്തിക്കാൻ പുതിയ സിനിമകൾ തന്നെ സഹായിച്ചുവെന്നും സുധീഷ് തുറന്ന് പറഞ്ഞിരുന്നു. 150 ഓളം ചിത്രങ്ങൾ ചെയ്ത് ഒരു നടൻ എന്ന രീതിയിൽ മലയാള സിനിമ മേഖലയിൽ അദ്ദേഹത്തിന്റെ യാത്ര അത്ര വിജയകരമായിരുന്നു എന്ന് പറയാൻ സാധിക്കില്ല. 2005 മാർച്ചിലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ധന്യ എന്നാണ് ഭാര്യയുടെ പേര്. രണ്ടു മക്കൾ രുദ്രാഷ്, മാധവ്. 1976 മാർച്ച് 28ന് കോഴിക്കോട് ജില്ലയിൽ ആണ് സുധീഷിന്റെ ജനനം. സ്‌കൂൾ വിദ്യാഭ്യാസം കോഴിക്കോട് സെന്റ് ജോസഫിലയായിരുന്നു.

Advertisement