എന്നെ നന്നായി തേച്ചിട്ട് അയാൾ പോയി, പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്ന മോൾക്ക് അത് ഒരു ഷോക്കായി: പുതിയ കാമുകൻ തേച്ചതിനെ കുറിച്ച് ആര്യ

387

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയും ബിഗ് ബോസ് മുൻ മൽസരാർത്ഥിയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയലൂടെയാണ് ആര്യ പ്രേക്ഷകർക്ക് സൂപരിചിതയായി മാറിയത്. തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.

ബഡായ് ആര്യ എന്നാണ് അറിയപ്പെട്ടിരുന്നെങ്കിലും ബിഗ് ബോസിൽ എത്തിയതോടെ ആര്യയുടെ ആ പേര് മാറികിട്ടി. ആര്യവെമ്പാല എന്നും അയൽക്കൂട്ടം എന്നൊക്കെയുള്ള പേരുകൾ താരത്തിന് ലഭിച്ചു. അതേ സമയം ബിഗ് ബോസിന് ശേഷം നടിയ്ക്ക് നേരെ വ്യാപകമായ സൈബർ വിമർശനങ്ങളാണ് നടന്നത്. മകളെയും സഹോദരിയെയും വരെ പലരും മോശമായി പറഞ്ഞിരുന്നതായി ആര്യ മുൻപ് വെളിപ്പെടുത്തിയിരുന്നു.

Advertisements

തന്റെ വസ്ത്ര വ്യാപര സ്ഥാപനത്തിലേക്ക് ഫോൺ വിളിച്ച് മോശം പറഞ്ഞതിനെ തുടർന്ന് അവിടെ ജോലിയ്ക്കുണ്ടായിരുന്ന പെൺകുട്ടി ജോലി വിട്ട് പോയതിനെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആര്യ പറഞ്ഞിരുന്നു. ബിഗ്ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തു. ബിഗ് ബോസിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

Also Read
പതിമൂന്ന് വയസുള്ളപ്പോൾ മുതൽ ഞാൻ പ്രണയിച്ച് തുടങ്ങിയതാണ്, ആദ്യ കാമുകൻ വിക്കി നിഹലാനിയെ കുറിച്ച് കരീന കപീർ

ജാനുമായി പ്രണയത്തിലാണെന്ന് ബിഗ് ബോസിൽ വെച്ച് ആര്യ പറഞ്ഞിരുന്നു. എന്നാൽ പുറത്ത് വന്നതിന് ശേഷം ഇതേ കുറിച്ച് തുറന്ന് പറഞ്ഞിട്ടുമില്ല. അതെന്താണെന്ന് അന്വേഷിച്ചവർക്ക് കിടിലൻ മറുപടിയാണ് താരം നൽകിയിരിക്കുന്നത്. ജാൻ എന്ന് പറഞ്ഞ വ്യക്തി നല്ല രീതിയിൽ തന്നെ തേച്ചിട്ട് പോയെന്നും ഇത്രയും കാലം ആ ദുഃഖത്തിലായിരുന്നു താനെന്നും ആര്യ പറയുന്നു. ബീഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം തുറന്നുപറഞ്ഞത്.

ആര്യയുടെ വാക്കുകൾ ഇങ്ങനെ:

ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാൻ എവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഇനി എനിക്ക് ധൈര്യമായി പറയാം. ഞാൻ അത്രയും ആത്മാർഥമായിട്ടാണ് പ്രണയത്തെ കുറിച്ച് ബിഗ് ബോസിൽ പറഞ്ഞത്. ഞാൻ ബിഗ് ബോസിൽ പോയപ്പോൾ കണ്ട ആളല്ല, തിരിച്ച് വന്നപ്പോൾ കണ്ടത്. ഞാൻ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി.

Also Read
ഏഴ് വർഷം പ്രേമിച്ചാണ് തങ്ങൾ വിവാഹിതരായത്, എന്നിട്ടും അയാൾ കഞ്ചാവ് വലിക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു: ശ്വേതാ മേനോൻ

ഒരു കമ്മിറ്റ്‌മെന്റിന് താൽപര്യമില്ലെന്നും സിംഗിൾ ലൈഫിൽ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു. ഫോഴ്‌സ് ചെയ്യാൻ എനിക്കും സാധിക്കില്ലല്ലോ. ഒന്നര രണ്ട് വർഷമായി ഞാൻ ഡിപ്രഷനിൽ ആയിരുന്നു.
പിന്നെ വളരെ ഓപ്പൺ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു. അവൾക്കും അതൊരു ഷോക്കായി.

ഇപ്പോൾ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. ഞങ്ങൾ രണ്ട് പേരും ഓക്കെയാണ്. പുള്ളിക്കാരൻ നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാൻ മാത്രം ഒന്നര വർഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു. എല്ലാവരും എന്നെ പുച്ഛിക്കാൻ തുടങ്ങി. കുറേ കരഞ്ഞ് തീർത്തെങ്കിലും ഒരു സുപ്രഭാതത്തിൽ അതുൾക്കൊള്ളാൻ സാധിച്ചു. ഞാനൊരു ഫീനിക്‌സ് പക്ഷിയാണെന്ന് പറയാൻ മടിയില്ല. കാരണം ആരൊക്കെ അടിച്ചിട്ടാലും ഉയിർത്തെഴുന്നേറ്റ് വരും.

Also Read
അദ്ദേഹം ഒരേ സമയത്ത് രണ്ടു പേരെയും പ്രണയിച്ചിരുന്നു, എനിക്കത് ഒരിക്കലും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല! അക്ഷയ് കുമാറിനെ കുറിച്ച് ശില്പ ഷെട്ടി പറഞ്ഞ വാക്കുകൾ

ഇനി പെട്ടെന്നാന്നും പ്രണയിക്കാൻ താൽപര്യമില്ല. സിംഗിളായി ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. എന്ന് പറഞ്ഞ് നാളെ മറ്റൊരു റിലേഷനിലേക്ക് പോകില്ല എന്നല്ല. ചിലപ്പോൾ നാളെ തന്നെ ഒന്ന് ഉണ്ടായേക്കാമെന്ന് ചിരിച്ച് കൊണ്ട് ആര്യ പറയുന്നു. നൂറ് ശതമാനം സത്യസന്ധത അതിലെനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത്രയും വലിയ പ്ലാറ്റ്ഫോമിൽ വന്ന് പറഞ്ഞത്.

എലീന അത് ബുദ്ധിപരമായി ഉപയോഗിച്ചത് കൊണ്ട് അടുത്ത മാസം അവളുടെ കല്യാണമാണ്. എന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാൻ ബിഗ് ബോസിൽ പോയപ്പോൾ കണ്ട ആളല്ല, തിരിച്ച് വന്നപ്പോൾ കണ്ടത്. ഞാൻ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി.

Also Read
ഇപ്പോൾ കാലം മാറിയപ്പോൾ അതിനു മാറ്റം വന്നിരിക്കുന്നു, എത്ര കോടികൾ തരാമെന്ന് പറഞ്ഞാലും അത്തരത്തിൽ അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് രമ്യ നമ്പീശൻ

പുള്ളിക്കാരൻ നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാൻ മാത്രം ഒന്നര വർഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു. എല്ലാവരും എന്നെ പുച്ഛിക്കാൻ തുടങ്ങി. കുറേ കരഞ്ഞ് തീർത്തെങ്കിലും ഒരു സുപ്രഭാതത്തിൽ അതുൾക്കൊള്ളാൻ സാധിച്ചു എന്നും ആര്യ പറയുന്നു.

Advertisement