ബിജു മേനോനും ആസിഫലിയും പ്രധാന വേഷത്തിലെത്തിയ ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ചിത്രത്തിലുടെ മലയാളത്തിൽ ചുവടുറപ്പിച്ച നടിയാണ് രജിഷ വിജയൻ. ആസിഫലിയുടെ നായികയായി എത്തിയ ആ ആദ്യ ചിത്രം തനിക്ക് വെല്ലുവിളി ഉയർത്തിയിരുന്നതായി നടി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എലിസബത്ത് എന്ന എലി നിരാശാ കാമുകിയുടെ കഥാപാത്രം ആയിരുന്നെങ്കിലും സിനിമയിൽ ശ്രദ്ധാകേന്ദ്രം രജിഷ തന്നെ ആയിരുന്നു. പിന്നീട് അങ്ങോട്ട് ശക്തമായ വേഷങ്ങൾ ആയിരുന്നു രജീഷ തിരഞ്ഞെടുത്തത്.
ഫൈനൽസ് എന്ന സിനിമയിലും ദിലീപിനൊപ്പം ജോർജ്ജേട്ടൻസ് പൂരം എന്ന ചിത്രത്തിലും രജീഷ പിന്നീട് അഭിനയിച്ചു. 2019 ൽ പുറത്തിറങ്ങിയ ‘ജൂണി’ൽ രജിഷ വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
ഈ സിനിമക്കായി താരം നടത്തിയ മേക്കോവറും ശ്രദ്ധിക്കപ്പെട്ടിരുന്നു. വിധു വിൻസെന്റ് സംവിധാനം ചെയ്ത’സ്റ്റാൻഡ് അപ്പ് എന്ന സിനിമയിൽ റേപ്പിന് ഇരയാകുന്ന പെൺകുട്ടിയായും താരം അഭിനയിച്ചു. ഇപ്പോൾ തമിഴിൽ ധനുഷിനൊപ്പം അരങ്ങേറ്റം കുറിക്കാൻ രജിഷ ഒരുങ്ങുകയാണ്.
പരിയേറും പെരുമാൾ എന്ന ഹിറ്റ് സിനിമ ഒരുക്കിയ മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണ്ണനാണ് പുതിയ തമിഴ് ചിത്രം. ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം.
ജീവിതത്തിൽ എല്ലാവരും ഒരിക്കലെങ്കിലും പ്രണയിക്കാറുണ്ട്. ഞാനും പ്രണയിച്ചിരുന്നു. ബ്രേക്കപ്പും ഉണ്ടായിട്ടുണ്ട്. ആദ്യ സിനിമയുടെ ഷൂട്ടിങ്ങിനിടെ അല്ല, സിനിമ റിലീസിന് എത്തിയതിന് ശേഷം ആയിരുന്നു ബ്രേക്കപ്പ് നടന്നത്.
ഭാവി വരനെ കുറിച്ച് എനിക്ക് കുറച്ച് സങ്കൽപ്പങ്ങൾ ഉണ്ട്. എനിക്ക് ഇല്ലാത്ത ഗുണങ്ങൾ വിവാഹം കഴിക്കാൻ പോകുന്ന ആളിൽ ഉണ്ടാകണം. സംഗീതവും ആയി ബന്ധം ഉണ്ടായിരിക്കണം. പൊക്കവും നിർബന്ധമാണ്. കാഴ്ച്ചയിൽ സുന്ദരനും നല്ല സ്വഭാവവുമാണ് മനസ്സിൽ ഉള്ള വരന് ആവശ്യമായ ഗുണങ്ങളെന്നും രജീഷ പറയുന്നു.