എന്റെ പണി അതല്ല, അഭിനയിക്കലാണ്, അതിന് താത്പര്യവുമില്ല: അഭിമുഖം നൽകാത്തതിന്റെ കാരണം വെളിപ്പെടുത്തി നയൻതാര

80

തിരുവല്ല സ്വദേശനിയായ ഡയാന എന്ന നയൻതാര തെന്നിന്ത്യൻ താരസുന്ദരിയായ ലേഡി സൂപ്പർസ്റ്റാറാണ്. വൻ ആരാധക വൃന്ദമാണ് നയൻതാരയ്ക്ക് ഉള്ളത്. സിനിമാ ജീവിതത്തിൽ ലേഡീ സൂപ്പർ സ്റ്റാറായ താരം വ്യക്തി ജീവിതത്തിൽ വിവാദങ്ങളിൽപ്പെട്ട നായികയായിരുന്നു.

പലപ്രണയ ബന്ധങ്ങളും പ്രണയത്തകർച്ചകളും താരത്തിന് ഉണ്ടായിരുന്നു. ഒരുപാട് വിമർശനങ്ങൾക്കും കളിയാക്കലുകൾക്കും നടി ഇരിയായിട്ടുണ്ട്. പിന്നീട് വിവാദങ്ങലിൽ അകപ്പെടാതിരിക്കാൻ താരം പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനും അഭിമുഖം നൽകുന്നതിനുമൊക്കെ നിയന്ത്രണം കൊണ്ടുവന്നു.

Advertisements

അതേ സമയം എന്ത് കൊണ്ടാണ് അഭിമുഖം നൽകാൻ തയ്യാറാവാത്തത് എന്ന് ചോദിച്ചപ്പോൾ എന്റെ പണി അഭിനയമാണെന്നായിരുന്നു നടിയുടെ പ്രതികരണം. സിനിമാ ലോകത്ത് എത്തി പത്ത് വർഷം കഴിഞ്ഞപ്പോഴാണ് നയൻ ഇനി താൻ അഭിമുഖം നൽകുന്നില്ല എന്ന് വ്യക്തമാക്കിയത്.

വോഗ് ഇന്ത്യയ്ക്ക് വേണ്ടിയാണ് ഏറ്റവുമൊടുവിൽ നയൻ അഭിമുഖം നൽകിയത്. ഞാനെന്ത് ചിന്തിക്കുന്നു എന്ന് ലോകം അറിയേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ വളരെ അധികം സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്ന ആളാണ്. ഞാനും അത് ആഗ്രഹിക്കുന്നു.

മാത്രമല്ല, മിക്ക അഭിമുഖങ്ങളിലും ഞാൻ പറയുന്ന കാര്യമല്ല പുറത്ത് വരാറുള്ളത്. കട്ടിങും എഡിറ്റിങുമൊക്കെ കഴിഞ്ഞ് പറയാത്തത് പലതും പറഞ്ഞു എന്ന് വരുത്തിതീർക്കും. അത് വിവാദമാവും. പിന്നെ അതിന്റെ പിറകെ പോകണം. അത് ഭയങ്കര പാടുള്ള പണിയാണ്. അതിന് താത്പര്യമില്ല.

എന്റെ ജോലി സിനിമയിൽ അഭിനയിക്കുക എന്നാണ്. ഞാനെന്താണെന്നും എങ്ങിനെയാണെന്നും അഭിനയിച്ച സിനിമകൾ പറയുമെന്നുംനയൻതാര പറഞ്ഞു. തെന്നിന്ത്യൻ ഭാഷകളിലെല്ലാം അവിടുത്തെ സൂപ്പർസ്റ്റാറുകളുമായി അഭിനയിച്ച നയൻസ് എപ്പോഴും വൻ ഹിറ്റ് സിനിമകളുമായി മുന്നേറുകയാണ്.

സത്യൻ അന്തിക്കാടിന്റൈ ജയറാം ചിത്രം മനസിനക്കരെയി ലൂടെ മലയാളത്തിലെത്തിയ താരം പിന്നീട് തെന്നിന്ത്യ കീഴടക്കുയായിരുന്നു. മലയാളത്തിൽ നിന്നും മറ്റുഭാഷകളിലേക്ക് ചേക്കേറിയെങ്കിലും ഇടക്കിടെ താരം മലയാളത്തിലും എത്താറുണ്ട്. അങ്ങനെ നയൻസ് മലയാളത്തിൽ അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളുമായിരുന്നു.

Advertisement