മലയാള സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതയായ തെന്നിന്ത്യ താരമാണ് നടി ഐശ്വര്യ ഭാസ്‌കരൻ. പഴയകാല സൂപ്പർ നായിക നടി ലക്ഷ്മിയുടെ മകളായ ഐശ്വര്യ സിനിമകളിലും മിനി സ്‌ക്രീൻ സീരിയലുകളിലും ഒരേ പോലെ തിളങ്ങിയ താരം കൂടിയാണ്.
ഒരു കാലത്ത് തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ എല്ലാം നായികയായി അഭിനയിച്ച് ഐശ്വര്യ ഇപ്പോൾ സീരിയലുകളിൽ ആണ് കുടുതലും ശ്രദ്ധകൊടുത്തിരിക്കുന്നത്. 1989 ൽ ഇറങ്ങിയ ഒളിയമ്പുകൾ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ മലയാള സിനിമയിൽ അരങ്ങേറുന്നത്.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി എത്തിയ് ബട്ടർഫ്‌ളൈസ്, നരസിംഹം, പ്രജ എന്നീ ചിത്രങ്ങളിൽ കൂടി മലയാളികൾക്കും ഐശ്വര്യ പ്രിയങ്കരിയായി മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം വേഷമിട്ടുണ്ട്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന താരം ഇപ്പോൾ അമ്മ വേഷങ്ങളിലാണ് കൂടുതലും സജീവം.
തൻവീർ അഹമ്മദിനെ ആയിരുന്നു ഐശ്വര്യ വിവാഹം ചെയ്തത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ഇവർക്ക് ഒരു മകളുമുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന ഐശ്വര്യ പിന്നീട് ഭർത്താവുമായി വേർപിരിഞ്ഞ് വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരിക ആയിരുന്നു.
ഇടക്കാലത്ത് സിനിമകളിലും മറ്റും അവസരങ്ങൾ ലഭിക്കാതെ ഇരുന്ന സമയത്ത് വരുമാനമൊന്നും തന്നെ ഉണ്ടായിരുന്നില്ല ഐശ്വര്യക്ക്. ആ സമയത്ത് ഐശ്വര്യ പറഞ്ഞത് സോപ്പ് വിറ്റാണ് ജീവിക്കു ന്നത് എന്നായിരുന്നു. എന്നാൽ ഇപ്പോൾ ഐശ്വര്യ ഭാസ്‌കരൻ വീണ്ടും സിനിമയിലേക്കും സീരിയലുകളിലേക്കും തിരിച്ചു വരിയാണ്.
റിയാലിറ്റി ഷോകളിൽ വിധി കർത്താവുമായും യൂട്യൂബ് ചാനലുകളിൽ വീഡിയോകൾ ചെയ്തും സോഷ്യൽ മീഡിയയിലൂടെയും നടി ഇപ്പോൾ സജീവമാണ്. അതേ സമയം ഐശ്വര്യ ഭാസ്‌കരന്റെ ഒരു പഴയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.
മീര എന്ന തമിഴ് സിനിമയിൽ നടൻ ചിയ്യാൻ വിക്രമിന് ഒപ്പം അഭിനയിച്ച സമയത്ത് ഉണ്ടായ ഒരു അനുഭവം ആണ് ഐശ്വര്യ പങ്കുവെച്ചത്. 1992 ൽ ശ്രീറാം സംവിധാനം ചെയ്ത സിനിമയാണ് മീര. ഈ ചിത്രത്തിൽ വിക്രമിനൊപ്പം ഒരു ചുംബന സീൻ അഭിനയിച്ചിരുന്നു.
ആ രംഗം ചെയ്തപ്പോൾ തനിക്ക് പ്രണയമല്ല പകരം ഛർദ്ദിക്കാൻ ആണ് തോന്നിയത് എന്നാണ് ഐശ്വര്യ പറഞ്ഞത്. ഐശ്വര്യ പറയുന്നത് ആ ചുംബന രംഗം വളരെ മോശമായത് ആയിരുന്നു എന്നാണ്. അതൊരു റൊമാന്റിക് കിസ്സും ആയിരുന്നില്ല.
ചുംബന രംഗം ചിത്രീകരിച്ചിരുന്നത് വീനസ് സ്റ്റുഡിയോയിൽ മുട്ടോളം വെള്ളത്തിൽ ആയിരുന്നു. ആ സമയത്ത് ടെക്‌നീഷ്യൻസും ക്യാമറാമാനും എല്ലാവരും കൂടെ ഉണ്ടായിരുന്നു. ഐശ്വര്യ പറഞ്ഞത് ആ സമയത്ത് വിക്രം തന്നെ വെള്ളത്തിൽ മുക്കിക്കൊന്നു എന്ന തരത്തിലായിരുന്നു എന്നാണ്.
ഐശ്വര്യയ്ക്ക് ദേഷ്യം വന്നിരുന്നു കാരണം വായിൽ ഒക്കെ വെള്ളം കയറിയിരുന്നു. കൂടാതെ വിക്രമിന്റെ മൂക്കിലും വായിലും വെള്ളം കയറുന്നുണ്ടായിരുന്നു. അതുകൊണ്ട് ആ സമയത്ത് പ്രണയം ആയിരുന്നില്ല തോന്നിയത് ഛർദ്ദിക്കാൻ ആയിരുന്നു തോന്നിയതെന്ന്. എങ്ങനെ ഒക്കെയോ വേഗം ആ സീൻ എടുത്തു.
ആ സമയത്ത് താനും വിക്രമവും തമ്മിൽ വഴക്കായിരുന്നെന്നും വിക്രമിനെ കെന്നി എന്നാണ് താൻ വിളിച്ചതെന്നും ഐശ്വര്യ ഭാസ്‌കരൻ പറയുന്നു. ഷൂട്ടിങ്ങ് തുടങ്ങിയ സമയത്ത് തന്നെ ഞങ്ങൾ തമ്മിൽ അടിയായിരുന്നു എന്നും എന്നാൽ രണ്ടു ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം തമ്മിൽ സംസാരിച്ചു തുടങ്ങുകയും പിന്നീട് നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു എന്നും ഐശ്വര്യ ഭാസ്‌കരൻ കൂട്ടി ചേർക്കുന്നു.
Also Read
തൊലി വെളുത്തത് ആണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ, സാധികയ്ക്ക് എതിരെ ആരാധകർ, മറുപടിയുമായി താരം