ഒരു കാലത്ത് കാരിരുമ്പിന്റെ കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന സൂപ്പർ താരമാണ് നടൻ സുകുമാരൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകനായി എത്തിയ അദ്ദേഹം വിലല്ൻ വേഷങ്ങളിലും തിളങ്ങിയിരുന്നു.
1970, 80 കാലഘട്ടത്തിൽ മലയാള സിനിമയിലെ സൂപ്പർ താര ത്രയങ്ങളിൽ ഒരാളായിരുന്നു സുകുമാരൻ. സോമൻ, ജയൻ, സുകുമാരൻ എന്നിവരായിരുന്നു അക്കാല ഘട്ടത്തിലെ മലയാള സിനിമയിലെ സൂപ്പർ താര ത്രയങ്ങൾ.അതേ സമയം അദ്ദേഹം ഓർമ്മയായിട്ട് ജൂൺ 16 ന് 25 വർഷങ്ങൾ തികയുകകയാണ്.
1997 ജൂൺ 16നാണ് അദ്ദേഹം ഈ ലോകത്ത് നിന്നും യാത്രയായത്. തന്റെ 49ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇപ്പോഴിതാ സുകുമാരന്റെ 25ാം ചരമ വാർഷികത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും പ്രമുഖ സിനിമാ സീരിയൽ നടിയുമായ ഭാര്യ മല്ലിക സുകുമാരൻ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്.
അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുകുമാരനെ കുറിച്ചുള്ള ഓർമകൾ മല്ലിക സുകുമാരൻ പങ്കുവച്ചത്. സുകുമാരന്റെ അടുത്ത സുഹൃത്തായിരുന്നു അന്തരിച്ച പ്രമുഖ നടൻ ജയൻ. വ്യക്തിപരമായ പല കാര്യങ്ങളും ജയൻ പറഞ്ഞിരുന്നത് സുകുവേട്ടനോട് ആയിരുന്നുവെന്ന് മല്ലികാ സുകുമാരൻ വ്യക്തമാക്കുന്നു.
ജയൻ മ രി ക്കു ന്ന തി ന് തലേ ദിവസം സുകുവേട്ടൻ ജയനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇന്ദ്രന് അന്ന് 3 മാസമാണ് പ്രായം. അവനെ കാണാൻ തിരുവനന്തപുരത്ത് വരുമെന്ന് പറഞ്ഞു. ഫോൺ വയ്ക്കാൻ നേരം വിശേഷപ്പെട്ട ഒരു കാര്യം കൂടി പറയാനുണ്ടെന്ന് പറഞ്ഞു.
ജനുവരിയിൽ എന്റെ കല്യാണമാണ് വധു കോഴിക്കോട്ടുകാരിയാണ് എന്നറിയിച്ചു. ഇന്നും ആ പെൺകുട്ടി ആരാണെന്ന് എനിക്കറിയില്ല. പെണ്ണ് കെട്ടുന്നത് നല്ലതാണ് ജീവിതത്തിൽ കുറച്ച് ഉത്തരവാദിത്തം ഒക്കെ വരുമല്ലോ എന്നായിരുന്നു സുകുവേട്ടന്റെ കമന്റ്. പെണ്ണാരാടാ എന്ന് ചോദിക്കാൻ സുകുവേട്ടനും മെനക്കെട്ടില്ല.
കോളിളക്കത്തിന്റെ ഷൂട്ടിംഗിന് രണ്ടാളും ഒന്നിച്ചാണ് പോയത്. പിറ്റേന്ന് സുകുമാരൻ ഹെലികോപ്റ്ററിന്റെ അടിയിൽപ്പെട്ടു എന്ന വാർത്തയാണ് കേൾക്കുന്നത്. ഞാൻ നിശ്ചലയായി പോയി. താമസിയാതെ മറ്റൊരാൾ വിളിച്ച് സുകുമാരന് കുഴപ്പമില്ലെന്നും ജയനാണ് അ പ ക ടം സംഭവിച്ചതെന്നും അറിയിച്ചു.
സുകുവേട്ടൻ ജയനോടൊപ്പം ആശുപത്രിയിൽ ആയിരുന്നു. അവിടെ നിന്ന് എന്നെ വിളിച്ചു. ജയന് എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ എനിക്കവന്റെ മുഖത്തേയ്ക്ക് നോക്കാൻ പറ്റുന്നില്ല മല്ലികേ എന്ന് പറഞ്ഞ് കരഞ്ഞു. ഷോട്ട് എടുക്കുന്നതിന് മുൻപ് ജയൻ സുകുവേട്ടനോട് സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു.
ബൈക്കിൽ ബാലൻസ് തെറ്റി ഹെലികോപ്റ്ററിലെ പിടിത്തം നഷ്ടമായാൽ പെട്ടെന്ന് സ്പീഡിൽ ഓടിച്ച് പോകണമെന്നും അല്ലെങ്കിൽ കോപ്റ്ററിന്റെ ചിറക് വന്നിടിക്കുമെന്നും മുന്നറിയിച്ച് നൽകിയിരുന്നു. അക്കാര്യം പറഞ്ഞ് സുകുവേട്ടൻ എപ്പോഴും ദുഖിച്ചിരുന്നു എന്നും മല്ലികാ സുകുനാരൻ വ്യക്തമാക്കുന്നു.