കഴിഞ്ഞ മുപ്പത്തഞ്ചോളം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് സുധീഷ്. ബാലതാരമായും നായകനായും നായകന്റെ കൂട്ടുകാരനായും ചേട്ടനായും അമ്മാവനായും ഒക്കെ ഒട്ടേറെ വേഷങ്ങൾ ചെയ്ത് കൈയ്യടി നേടിയിട്ടുള്ള സുധീഷ് ഇപ്പോഴും സിനിമയിൽ സജീവമാണ്. ബാലതാരം ആയിട്ടായിരുന്നു നടൻ സിനിമയിൽ എത്തിയത്.
തുടക്കകാലത്ത് നല്ല അവസരങ്ങൾ തേടി എത്തിയിരുന്നെങ്കിലും പിന്നീട് ടൈപ്പ് കാസ്റ്റിംഗിൽ കുടുങ്ങി പോവുക ആയിരുന്നു സുധീഷ്. എന്നാൽ ഇപ്പോൾ ടൈപ്പ്കാസ്റ്റ് എന്ന വേലിക്കെട്ട് പൊളിച്ച് ശക്തമായ കഥാപാത്രങ്ങളുമായി സുധീഷ് സിനിമയിൽ തിളങ്ങുകയാണ്. മികച്ച കഥാപാത്രങ്ങളാണ് താരത്തിന് ഇപ്പോൾ ലഭിക്കുന്നത് എല്ലാം.
അതേ സമയം ഒരു കലാകുടുംബത്തിലാണ് സുധീഷ് ജനിച്ചതും വളർന്നതും. നാടക രംഗത്ത് കൂടി ആയിരുന്നു താരം അഭിനയ ജീവിതം തുടങ്ങിയത്. അച്ഛനോട് ഒപ്പമായിരുന്നു തുടക്കം. ഇരുവരും ഒന്നിച്ച് നിരവധി വേദികളിൽ പ്രത്യക്ഷ പെട്ടിട്ടുണ്ട്. ചെറുപ്രായത്തിൽ തന്നെ നിരവധി പുരസ്‌കാരങ്ങളും നടൻ കരസ്ഥമാക്കിയിരുന്നു.
ഇപ്പോഴിത മ ര ണം നേരിൽ കണ്ട നിമിഷത്തെ കുറിച്ച് പറയുകയാണ് നടൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സുധീഷ് ഇക്കാര്യ പറഞ്ഞത്. 12 അടി പൊക്കത്തിൽ നിന്ന് വീഴാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നാണ് ആ സംഭവം പങ്കുവെച്ച് കൊണ്ട് നടൻ പറയുന്നത്. സുധീഷിന്റെ വാക്കുകൾ ഇങ്ങനെ:
കോഴിക്കോട്ടെ ടാഗോർ ഹാളിലാണ നടകം നടക്കുന്നത്. നിയന്ത്രണമെന്നാണ് നാടകത്തിന്റെ പേര്. അച്ചനും വേണു ചേട്ടനും (വേണു പാലാഴി) ശിവരാമേട്ടൻ എന്നിവരും നാടകത്തിലുണ്ട്. നാടകത്തിൽ നടുക്കടലിൽപ്പെട്ട കപ്പൽ ജീവനക്കാരാണ് ഞങ്ങൾ. ക്രൂ ര നാ യ കഥാപാത്രത്തെയാണ് അച്ഛൻ അവതരിപ്പിക്കുന്നത്.
ക്ലൈമാക്സിൽ എന്നെ കൊ ല്ലാ നാ യി അച്ഛന്റെ കഥാപാത്രം വരുമ്പോൾ വേണുഏട്ടൻ എന്നെ തോളി ൽ കിടത്തി കപ്പലിന്റെ മുകൾ തട്ടിലേക്ക് വലിഞ്ഞു കയറും. ഇതാണ് സീൻ. ഇതിനായി ഒരു വലിയ സെറ്റാണ് ഒരുക്കിയിരിക്കുന്നത്. നാടകത്തിനായി വേണു ഏട്ടൻ കയറിൽ തൂങ്ങി മുകളിലേക്കു വലിഞ്ഞു കയറുന്നതെല്ലാം പരിശീലിച്ചു.
എന്നാൽ ഞാൻ കുട്ടിയായത് കൊണ്ട് റിഹേഴ്സൽ നോക്കിയില്ല. അപ്പോൾ തോളിലിട്ടോളം എന്നായിരുന്നു പറഞ്ഞത്. നാടകം തുടങ്ങി. ക്ലൈമാക്സ് സീൻ ആയി. തോർത്ത് തോളത്തിടും പോലെ അദ്ദേഹം എന്നെ തോളത്തിട്ടു. വലിഞ്ഞു കയറാൻ തുടങ്ങി. എന്നാൽ അത് അത്ര എളുപ്പമായിരുന്നില്ല.
ഞാനും വേണു ചേട്ടനുമൊക്കെ വിയർപ്പിൽ കുളിച്ചിരിക്കുകയാണ്. കയറിൽ കേറാൻ തുടങ്ങിയതും എനിക്ക് ശരീരത്തിൽ പിടുത്തം കിട്ടാതായി ഞാൻ തലകുത്തി പിന്നോട്ടു ഊർന്നു തുടങ്ങി. താഴെ സ്റ്റേജിന്റെ തറ കാണാം അവിടെ അച്ഛൻ സദസ്സിലേക്കു നോക്കി അഭിനയിക്കുന്നു. എനിക്ക് ഉണ്ടാകാൻ പോവുന്ന അപകടം അച്ഛനറിയില്ല.
അച്ഛാ എന്നു വിളിക്കണമെന്നും ഉണ്ട്. ശബ്ദം കിട്ടുന്നില്ല. കാൽപാദങ്ങൾ പിണച്ച് വേണുഏട്ടന്റെ കഴുത്തിൽ മുറുക്കി പിടിച്ചു. അന്ന് പന്ത്രണ്ട് അടി പൊക്കത്തിൽ കഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടതെന്നും സുധീഷ് പറയുന്നു. അച്ഛനെ ചുറ്റിപ്പറ്റിയായിരുന്നു ജീവിതം. അതിനാൽ തന്നെ അദ്ദേഹത്തിന്റെ വിയോഗം തന്നെ വല്ലാതെ തളർത്തിയെന്നും സുധീഷ് അഭിമുഖത്തിൽ പറയുന്നുണ്ട്.
ഞാൻ അഭിനയിക്കുന്നത് കാണാൻ ആഗ്രഹിച്ചിരുന്നത് അച്ഛനായിരുന്നു. അദ്ദേഹം പോയതോടെ സിനിമയിൽ അഭിനയി ക്കേണ്ട എന്നുവരെ തോന്നിപ്പോയി. വീട്ടിൽ നിന്ന് സിനിമ കാണാൻ പോകുന്നെങ്കിൽ അത് അച്ഛനൊപ്പമായിരുന്നു. പിന്നെ, മാസങ്ങളോളം സിനിമ കാണാൻ പോലും പോയില്ല. വീട്ടിൽ തന്നെയിരുന്നു. ആറു വർഷം മുൻപാണ് അച്ഛൻ മ രി ക്കു ന്നത്.
സ്‌കൂട്ടർ ഇടിച്ചു രണ്ടാഴ്ചയോളം ആശുപത്രിയിൽ. തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, അച്ഛൻ പോയി. അതേ സമയം സുധീഷിന്റെ മകനും സിനിമയിലേക്ക് എത്തിയിട്ടുണ്ട് ഇപ്പോൾ. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലൊ യിലൂടെയായിരുന്നു അരങ്ങേറ്റം. കുഞ്ചാക്കോ ബോബൻ ഉദയായുടെ ബാനറിൽ നിർമ്മിച്ച സിനിമ ആയിരുന്നു ഇത്.
Also Read: അങ്ങനെ ആകാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ദയവായി അകലം പാലിച്ച് നിൽക്കൂ; തുറന്ന് പറഞ്ഞ് നടി ദീപ തോമസ്