മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന, എക്കാലത്തേയും എവർഗ്രീൻ നായികമാരുടെ പട്ടികയിൽ മുൻപന്തിയിൽ ഉള്ള താര സുന്ദരിയാണ് നടി സുകന്യ. നിരവധി മികച്ച കഥാപാത്രങ്ങളും സൂപ്പർഹിറ്റ് സിനിമകളും സമ്മാനിച്ചിട്ടുള്ള സുകന്യയ്ക്ക് ആരാധകരും ഏറെയായിരുന്നു. തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറിയ സുകന്യ മലയാളമടക്കം മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങാൻ കഴിഞ്ഞിരുന്നു.
തമിഴ്നാട് സ്വദേശിനി ആയിട്ടും മലയാളിത്തമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സുകന്യയ്ക്ക് കഴിഞ്ഞിരുന്നു. അതേ സമയം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരു അഭിനേത്രിയാണ് സോന നായർ. 1996 മുതലാണ് സോന അഭിനയത്തിൽ സജീവമായി തുടങ്ങിയത്.
കഴിഞ്ഞ 25 വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു അഭിനേത്രി കൂടിയാണ് സോന നായർ. വ്യത്യസ്ത മായ കഥാപാത്രങ്ങളിലൂടെ സോന നായർ എന്നും പ്രേക്ഷകരുടെ മനസിൽ പ്രത്യേക ഇടം നേടിയിട്ടുണ്ട്. സോന നായർ എന്ന പേര് കേൾക്കുമ്പോൾ ഒരുപക്ഷേ നരൻ സിനിമയിലെ കുന്നുമ്മൽ ശാന്ത എന്ന കഥാപാത്രമായിരിക്കും സിനിമ പ്രേക്ഷകരുടെ മനസിൽ ആദ്യം ഓർമ്മ വരുന്നത്.
അത്ര മനോഹരമായിട്ടാണ് ആ കഥാപാത്രത്തെ താരം അവതരിപ്പിച്ചത്. തൂവൽ കൊട്ടാരം എന്ന സിനിമയിലൂടെയാണ് സോന നായർ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. അതിന് മുമ്പ് ചെറിയ വേഷങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തൂവൽക്കൊട്ടാരം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായിരുന്നു. ചിത്രത്തിൽ ജയറാം, സുകന്യ, മഞ്ജു വാര്യർ തുടങ്ങിയവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
തൂവൽക്കൊട്ടാരം ഷൂട്ടിങ് സമയത്തെ നടി സുകന്യയെ കുറിച്ചുള്ള ചില ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ സോന നായർ. തൂവൽക്കൊട്ടാരത്തിൽ അഭിനയിക്കുമ്പോൾ സുകന്യ തെന്നിന്ത്യയിലെ തിളങ്ങി നിൽക്കുന്ന നടിയാണ്. കാരവാൻ, മേക്കപ്പിന് അടക്കം സഹായികൾ എന്നിവരെല്ലാം സുകന്യയ്ക്കുണ്ടാകും. ഷോട്ട് കഴിയുമ്പോൾ ഞാനും മഞ്ജു വാര്യരും ജയറാമേട്ടനും മറ്റുള്ള മലയാളം അഭിനേതാക്കളും ഒരുമിച്ച് ഇരുന്ന് സംസാരിക്കുകയും തമാശ പറയുകയും ചെയ്യും മഞ്ജു അന്നും വളരെ സിംപിളായിരുന്നു.
അപ്പോഴും സുകന്യ അവരുടെ സഹായികൾക്കൊപ്പം മാറി ഒരിടത്തിരുന്ന് ബുക്ക് വായിക്കുകയോ മറ്റോ ചെയ്യുക ആയിരിക്കും അധികം സംസാരിക്കാൻ വരാറില്ല. പക്ക പ്രൊഫഷണൽ നടിമാരെ പോലെയായിരുന്നു പെരുമാറ്റം. ഒറ്റപ്പെട്ടിരിക്കുകയാണ് എന്നുള്ള സങ്കടം അവർക്കും ഉള്ളതായി തോന്നിയിട്ടില്ല. കാരണം അവർക്ക് ഇത് ജോലിചെയ്യുന്ന സ്ഥലം മാത്രമാണ്.
പിന്നെ മലയാളം മനസിലാകാത്തതിനാലും അധികം സംസാരിക്കാൻ വരാത്തതാകാം എന്നും സോനാ നായർ പറയുന്നു.
ദി കാർ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അരയന്നങ്ങളുടെ വീട്, കസ്തൂരിമാൻ, പട്ടണത്തിൽ സുന്ദരൻ, മനസ്സിനക്കരെ, വെട്ടം, ബ്ലാക്ക്, പരദേശി, സ്വന്തം ലേഖകൻ, സാഗർ ഏലിയാസ് ജാക്കി, കമ്മാരസംഭവം തുടങ്ങിയവയാണ് സോന നായരുടെ പ്രധാന സിനിമകളിൽ ചിലത്. രജീഷ വിജയന്റെ ഫൈനൽസാണ് സോന അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം.
സിനിമ കൂടാതെ നിരവധി സീരിയലുകളിലും സോന നായർ അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയിൽ അഭിനയിച്ച സോന നായരിൽ നിന്ന് വലിയ മാറ്റങ്ങൾ ഒന്നും താരത്തിന് സംഭവിച്ചിട്ടില്ല. 1992 ൽ ഐവി ശശി ഒരുക്കിയ അപാരത എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തിയ സുകന്യ പിന്നീട് കാണാക്കിനാവ്, രക്തസാക്ഷികൾ സിന്ദാബാദ്, തൂവൽ കൊട്ടാരം, ചന്ദ്രലേഖ, സാഗരം സാക്ഷി, അമ്മ അമ്മായി അമ്മ, ഉടയോൻ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.
സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ജയറാം, റഹ്മാൻ, മുകേഷ് തുടങ്ങിയവരുടെ നായികയായി ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടി കൂടിയാണ് സുകന്യ. 1991 ൽ പുറത്തിറങ്ങിയ പുതു നെല്ല് പുതു നാത്ത് എന്ന സിനിമയാണ് സുകന്യയുടെ അഭിനയ ജീവിത ത്തിലെ ആദ്യ സിനിമ. കൃഷ്ണവേണി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
മലയാളത്തിൽ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്ത സാഗരം സാക്ഷിയിൽ മമ്മൂട്ടിയുടെ ഭാര്യയായാണ് സുകന്യ വേഷമിട്ടത്. മമ്മൂട്ടിക്ക് ഒപ്പമുള്ള ആദ്യ സിനിമയായിരുന്നു ഇത്. ജയറാമും മഞ്ജു വാര്യരുമെല്ലാം തകർത്ത് അഭിനയിച്ച തൂവൽക്കൊട്ടാരത്തിൽ ജയറാമിന്റെ നായികയായാണ് സുകന്യ അഭിനയിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രം കൂടിയായിരുന്നു അത്.
പ്രിയദർശൻ സംവിധാനം ചെയ്ത ചന്ദ്രലേഖയിലൂടെയാണ് സുകന്യ മോഹൻലാലിനൊപ്പം ബിഗ്സ്ക്രീനിൽ അഭിന യിച്ചത്. നായികയല്ലെങ്കിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു താരത്തിന് ആയ സിനിമയിൽ ലഭിച്ചത്. പിന്നീട് രക്തസാക്ഷികൽ സിന്ദാബാദ്, ഉടയോൻ, ഇന്നത്തെ ചിന്താ വിഷയം എന്നീ സിനിമകളിലും മോഹൻലാലിന് ഒപ്പം ശ്രദ്ദേയമായ വേഷങ്ങളിൽ സുകന്യ എത്തി. പ്രിയദർശൻ ചിത്രമായ ആമയും മുയലും ആയിരുന്നു താരത്തിന്റെതായി പുറത്തിറങ്ങിയ ഏറ്റവും അവസാന മലയാള ചിത്രം.