വയസ്സ് 38 ആയിട്ടും വിവാഹം കഴിക്കാത്ത തിന്റെ കാരണം വ്യക്തമാക്കി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം സുജാത ചന്ദ്ര ലക്ഷ്മൺ

366

മലയാളം സിനിമാ സീരിയൽ രംഗത്ത് ഒരുകാലത്ത് മുൻനിരയിൽ ഉണ്ടായിരുന്ന താരമാണ് ചന്ദ്രാ ലക്ഷ്മണൻ.
നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ താരം കൂടിയായരുന്നു ചന്ദ്ര ലക്ഷ്മൺ. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി എകെ സാജൻ ഒരുക്കിയ സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ചന്ദ്ര ലക്ഷ്മണിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

ബിഗ്‌സ്‌ക്രീനിൽ തിളങ്ങുന്നതിന് ഒപ്പം തന്നെ താരം മിനിസ്‌ക്രീനിലേക്കും എത്തി. സിനിമയിൽ പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ലെങ്കിലും സീരിയൽ മേഖല താരത്തെ കൈവിട്ടില്ല. മികച്ച പ്രകടനവും മികച്ച കഥാപാത്രങ്ങളും ആയി താരം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി.

Advertisements

അനൂപ് മേനോനും പ്രവീണയും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ സ്വപ്നം എന്ന പരമ്പരയിലെ സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രം ഇന്നും മിഴിവോടെ ആളുകളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു താരം.മിനി സ്‌ക്രീനിൽ കൂടുതൽ വില്ലത്തി വേഷങ്ങളിൽ ആയിരുന്നു താരം തിളങ്ങിയത്.

പിന്നീട് അഭിനയത്തിൽ നിന്നും ഒരു ബ്രെക്ക് എടുത്തിരുന്നെങ്കിലും ശക്തമായ തിരിച്ചു വരവ് നടത്തിയാണ് നടത്തിയത്. ഇപ്പോൾ സൂര്യ ടിവി യിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലെ സുജാത ആയി വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുക ആണ് ചന്ദ്രാ ലക്ഷ്മൺ.

അതേ സമയം വയസ്സ് 38 (വിക്കിപീഡിയ പ്രകാരം) ആയിട്ടും ചന്ദ്രാ ലക്ഷ്മൺ ഇതുവരെ വിവാഹിതയല്ല എന്നത് പലർക്കും അറിയാത്ത ഒരു കാര്യം ആണ്. അതുകൊണ്ട് തന്നെ ആരാധകർ ചന്ദ്രയോട് ചോദിക്കുന്നത് വിവാഹം കഴിക്കുന്നില്ലെ എന്നാണ്. അടുത്തിടെ തന്റെ വിവാഹത്തെ കുറിച്ചു വരുന്ന വാർത്തകളെ കുറിച്ചുള്ള പ്രതികരണവുമായി ചന്ദ്ര ലക്ഷമൺ എത്തിയിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ നടത്തിയത്.

വിവാഹം എപ്പോൾ ഉണ്ടാകും എന്ന ചോദ്യം കേട്ടു താൻ വല്ലാതെ മടുത്തു എന്നാണ് താരം പറഞ്ഞത്. വിവാഹം ചെയ്യാത്ത താൻ വിവാഹിതയായി അമേരിക്കയിൽ താമസിക്കുക ആണ് എന്ന് വരെ ഉള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഇത് കണ്ടു താനും വീട്ടുകാരും പൊട്ടി ചിരിക്കുക ആയിരുന്നു എന്നും താരം പറഞ്ഞു.

വിവാഹം എന്നത് എടുപിടീന്ന് ഒന്നും ആലോചിക്കാതെ ചെയ്യേണ്ട ഒന്നല്ല എന്നും താരം വ്യക്തമാക്കി. ഈ കാലമത്രയും വിവാഹം വേണ്ടന്ന് വച്ചു ഒറ്റയ്ക്ക് ജീവിക്കുന്നതിന്റെ കാരണം പ്രേമനൈരാശ്യം ആണോന്ന് ചോദിച്ചാൽ അല്ല എന്ന് തന്നെ പറയു എന്നും ചന്ദ്ര ലക്ഷ്ൺ പറയുന്നു. താൻ ഒരു അവശ കാമുകിയൊന്നുമല്ല.

എന്നും തനിക്ക് പ്രണയബന്ധം ഉണ്ടായിട്ടുണ്ട് പക്ഷെ അത് നഷ്ട്ടമായതിൽ തനിക്ക് നൈരാശ്യം ഒന്നും തോന്നിയിട്ടില്ല എന്നും താരം പറഞ്ഞു. തന്റെ സുഹൃത്തുക്കൾ തന്നെ തന്റെ കാമുകന്മാർ ആയി തന്റെ ജീവിതത്തിൽ എത്തിയിട്ടുണ്ടായിരുന്നു എന്നും താരം തുറന്ന് പറഞ്ഞു. മുന്നോട്ട് കൊണ്ടുപോയാൽ ശരിയാകില്ല എന്ന് തോന്നിയ സമയത്ത് തങ്ങൾ കൈകൊടുത്ത് യാത്ര പറയുകയും ചെയ്തു എന്നാണ് ചന്ദ്ര ലക്ഷമൺ വെളിപ്പെടുത്തയത്.

Advertisement