എന്റെ മലയാളം സാറ് ​പറഞ്ഞപ്പോഴാണ് അമ്മ അഭിനയിച്ച സിനിമ ഞാൻ കണ്ടത്, വെളിപ്പെടുത്തലുമായി പ്രവീണയുടെ മകൾ ഗൗരി

530

നിരവധി സിനിമകളിലൂടെയും മിനിസ്‌ക്രീൻ പരമ്പരകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് പ്രവീണ. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ആണ് പ്രവീണ സിനിമ ജീവിതം ആരംഭിക്കുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രവീണ വേഷമിട്ടിരുന്നു.

ഹാപ്പി സർദാർ ആണ് പ്രവീണയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. നായികയായും സഹനടിയായും ഒക്കെ സിനിമകളിൽ തിളങ്ങിയിട്ടുള്ള പ്രവീണ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്‌കാര പ്രവീണ നേടിയെടുത്തിരുന്നു.

Advertisements

1998ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രം അഗ്നി സാക്ഷി, 2008ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പലപ്പോഴായി പ്രവീണയെ തേടി പുരസ്‌കാരങ്ങൾ എത്തിയത്. പ്രവീണയുടെ ഭർത്താവ് നാഷണൽ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ് ഒരു മകളാണ് താരത്തിന് ഉള്ളത് ഗൗരി.

Also Read
എന്റെ സിനിമ കണ്ട് ഒരിക്കലും അഭിപ്രായം പറയാത്ത വാപ്പിച്ചി കുറുപ്പ് കണ്ടതിന് ശേഷം പറഞ്ഞത് ഇങ്ങനെ; വെളിപ്പെടുത്തലുായി ദുൽഖർ സൽമാൻ

അതേ സമയം തന്റെ മലയാളം അധ്യാപകൻ പറഞ്ഞപ്പോഴാണ് അമ്മ അഭിനയിച്ച സിനിമ കണ്ടതെന്ന അനുഭവം തുറന്നു പറയുകയാണ് പ്രവീണയുടെ മകൾ ഗൗരി. അഗ്നിസാക്ഷിയിൽ കുട്ടിയുടെ അമ്മ അഭിനയിച്ചിട്ടുണ്ട്. നല്ല സിനിമയാണത് എന്ന് മലയാളം അധ്യാപകൻ പറഞ്ഞപ്പോൾ താൻ പോയി സിനിമ കാണുകയായിരുന്നു.

അമ്മയുടെ കഥാപാത്രങ്ങളിൽ തനിക്ക് ഏറെ ഇഷ്ടം ബാംഗ്ലൂർ ഡേയ്സിലേതാണ് അതിലെ കഥാപാത്രം ഏറെ തമാശ നിറഞ്ഞതാണെന്ന് മകൾ പറഞ്ഞു. അതേ സമയംഎന്നാൽ ഞാൻ സിനിമകൾ അധികം കാണാറില്ലെന്നാണ് പ്രവീണ പറയുന്നത്. അതിന് മകൾ എന്നെ വഴക്ക് പറയും അമ്മ സിനിമ കാണുന്നില്ല, അതു കൊണ്ടാണ് സിനിമയിൽ അധികം വർക്ക് ചെയ്യാത്തത് എന്നൊക്കെ.

ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന ആളാണ് ഞാൻ. സിനിമ വന്നാൽ ചെയ്യും. ഇല്ലെങ്കിൽ അതിനെക്കുറിച്ച് ആലോചിക്കാറില്ല, പറയത്തക്ക സിനിമകളൊന്നും താൻ ചെയ്തിട്ടില്ലെന്നും കുഞ്ഞ് ജനിച്ച് കുറച്ച് കഴിഞ്ഞപ്പോൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കാൻ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രവീണ വ്യക്തമാക്കുന്നു.

Also Read
എന്റെ ഭാര്യമാർക്ക് എന്താണ് വേണ്ടതെന്നു എനിക്ക് നന്നായി അറിയാം, എന്റെ ഇടവും വലവും ആണ് എന്റെ ഭാര്യമാർ: ബഷീർ ബഷി

Advertisement