ബിഗ്‌സ്‌ക്രീനിലൂടെ എത്തി മിനിസക്രീൻ സീരിയൽ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മൃദുല വിജയ്. നിരവധി സൂപ്പർഹിറ്റ് സീരിയലുകളിൽ വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്. അതേ സമയം അടുത്തിടെ താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സീരിയൽ നടനായ യുവ കൃഷ്ണയുമായിട്ടാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.
മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് പരമ്പരയിലാണ് യുവ ഇപ്പോൾ വേഷമിടുന്നത്. തിരുവനന്തപുരത്ത് വെച്ച് കഴിഞ്ഞ വർഷം വളരെ ലളിതമായി അടുത്ത ബന്ധുക്കൾ പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. അന്ന് മുതൽ വിവാഹം എന്നാണെന്ന ചോദ്യം ഇരുവരും നേരിടുന്നതതാണ്. അതിനുള്ള മറുപടി ഇരുവരും നൽകിയിരിക്കുകയാണ് ഇപ്പോൾ.
2021 ൽ വിവാഹം ഉണ്ടാകും, ആറുമാസത്തിന് ഉള്ളിൽ വിവാഹം നടക്കും എന്നൊക്കെ പറഞ്ഞതല്ലാതെ ഇത് വരെയും വിവാഹ തീയതിയെ കുറിച്ച് ഇരുവരും സംസാരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ജൂലൈയിൽ വിവാഹം ഉണ്ടാകും എന്നാണ് ആരാധകരുടെ സംശയത്തിന് യുവ നൽകിയ മറുപടി. ഒരേ മേഖലയിൽ നിന്നുള്ളവർ ആണെങ്കിലും ഇവരുടെ പ്രണയ വിവാഹമല്ല. മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന മൃദുലയും യുവയും ഒന്നിക്കാൻ കാരണം മറ്റൊരു മിനിസ്‌ക്രീൻ താരമാണ്.
പ്രശസ്ത നടി രേഖ രതീഷ് ഇടപെട്ടാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. വിവാഹ ശേഷവും അഭിനയത്തിൽ തുടരുമെന്ന് മൃദുല പറഞ്ഞിരുന്നു. അതേസമയം വിവാഹത്തോടെ മൃദുലയുടെ സഹോദരിയും നടിയും ആയ പാർവതി അഭിനയരംഗം വിട്ടിരുന്നു. അതേസമയം ഇപ്പോഴിതാ മൃദുല വിജയിയുടെയും യുവ കൃഷ്ണയുടെയും വിവാഹത്തിന്റെ ഒരുക്കങ്ങളും വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
കല്യാണ സാരി നെയ്തെടുക്കുന്ന വീഡിയോ മൃദുല പങ്കുവച്ചിരുന്നു. ഇതോടെ വിവാഹത്തിന് അനാവശ്യമായ ആഡംബരം കാണിക്കുകയാണെന്ന കമന്റുകളും എത്തിയിരുന്നു. എന്നാൽ വിവാഹം വളരെ ലളിതമായി, ചെലവ് ചുരുക്കി നടത്തണം എന്നാണ് പ്ലാൻ എന്ന് മൃദുല വിജയ് പറയുന്നു. വനിത ഓൺലൈനോടാണ് നടിയുടെ പ്രതികരണം.
ഈയൊരു സാഹചര്യത്തിൽ ആർക്കും ജോലിയും കാര്യങ്ങളുമൊന്നുമില്ല. അതുകൊണ്ട് തന്നെ ഇത്ര കാലം കൊണ്ട് നീക്കിവച്ച സമ്പാദ്യമെല്ലാം കൂടി കല്യാണത്തിന് വേണ്ടി ചെലവാക്കുന്നതിനോട് താൽപര്യമില്ല.
ഒരു ദിവസത്തിന്റെ ആഢംബരത്തിനു വേണ്ടി സമ്പാദിച്ചു വച്ചിരിക്കുന്ന പണം അനാവശ്യമായി ചെലവഴിച്ച് നശിപ്പിക്കാൻ തയാറല്ല. കല്യാണ സാരിക്ക് ആകെ ചെലവ് 35000 രൂപയാണ്.
വ്യത്യസ്തമായ ഒരു ഡിസൈൻ തയാറാക്കി, നെയ്തെടുക്കുന്നതാണ് ആ സാരി. ബ്ലൗസിൽ തന്റെയും ചേട്ടന്റെയും പേര് ചേർത്ത് ‘മൃദ്വാ’ എന്നും പിന്നിൽ തങ്ങൾ പരസ്പരം ഹാരം അണിയിക്കുന്നതിന്റെ ചിത്രവും തുന്നിച്ചേർക്കുന്നുണ്ട്. തുടർച്ചയായി മൂന്ന് ആഴ്ച കൊണ്ട്, ആറ് നെയ്ത്തുകാർ ചേർന്നാണ് സാരി പൂർത്തിയാക്കുന്നത്.
ഒരോ കോളമായാണ് ഡിസൈൻ പോകുന്നത്. ഓരോ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ തുന്നിയാൽ പരമാവധി ഏഴ് കോളമേ ഫിനിഷ് ചെയ്യാൻ പറ്റൂ. അതിനാലാണ് മൂന്ന് ആഴ്ച വേണ്ടി വരുന്നത് എന്നും മൃദല വിജയ് വ്യക്തമാക്കിയിരുന്നു.