കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ അമ്പിളിക്ക് പറ്റിയത് കണ്ടോ, രണ്ടു വിവാഹവും പരാജയപ്പെട്ടു, രണ്ട് ഭർത്താക്കൻമാരും ചെയ്തത് കൊടും ചതി: നടി ശ്രുതിയുടെ ജീവിതം ഇങ്ങനെ

715

മലയാള സിനിമയിലെ ഒരുകാലത്തെ സൂപ്പർഹിറ്റ് കൂട്ടുകെട്ടായിരുന്നു രാജസേൻ ജയറാം കൂട്ടുകെട്ട്. രാജസേനന്റെ സംവിധാനത്തിൽ ജയറാം നായകനായ സിനിമകൾ എല്ലാം വൻവിജയങ്ങൾ ആയിരുന്നു നേടിയത്. അക്കൂട്ടത്തിൽ വമ്പൻ ഹിറ്റായ സിനിമ ആയിരുന്നു കൊട്ടാരംവീട്ടിൽ അപ്പൂട്ടൻ.

തകർപ്പൻ വിജയം നേടിയ ഈ സിനിമയിൽ ജയറാമിന്റെ നായികയായി എത്തയത് ശ്രുതി എന്ന നടിയായിരുന്നു. ജയറാം രാജസേനൻ കൂട്ടുകെട്ടിൽ 1998 ൽ റിലീസ് ചെയ്ത കുടുംബ ചിത്രമാണ് കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ. കന്നട നായിക ശ്രുതിയാണ് ചിത്രത്തിൽ ജയറാമിന്റെ നായികയായി എത്തിയത്. നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ.

Advertisements

Also Read
എന്റെ സിനിമ കണ്ട് ഒരിക്കലും അഭിപ്രായം പറയാത്ത വാപ്പിച്ചി കുറുപ്പ് കണ്ടതിന് ശേഷം പറഞ്ഞത് ഇങ്ങനെ; വെളിപ്പെടുത്തലുായി ദുൽഖർ സൽമാൻ

അതുകൊണ്ട് തന്നെ മലയാളത്തിൽ വേറെയും ഒരുപാട് സിനിമകൾ ചെയ്തപ്പോഴും ശ്രുതി അറിയപ്പെട്ടത് അപ്പൂട്ടന്റെ അമ്പിളിയായി തന്നെയാണ്. അതേസമയം തുടർച്ചയായി കുറേ ചിത്രങ്ങൾ പരാജയമായതിനെ തുടർന്ന് താരം സിനിമയിൽ നിന്നും വലിയ ഒരു ഇടവേളയെടുത്തു. സിനിമയ്ക്ക് പുറമെ ശ്രുതിയുടെ ജീവിതവും വലിയ പരാജയമായിരുന്നു. സംവിധായകൻ എസ് മഹേന്ദ്രനെ ആയിരുന്നു താരം ആദ്യം വിവാഹം കഴിച്ചത് എങ്കിലും ഇ ബന്ധത്തിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.

മഹേന്ദ്രന്റെ ചിത്രങ്ങളിൽ ഒക്കെ സ്ഥിരം നായികയായി തിളങ്ങിയ താരം ആയിരുന്നു ശ്രുതി. താരം വനിതാ ശിശു ക്ഷേമ വകുപ്പിന്റെ അധ്യക്ഷ ചുമതലയിൽ ഇരിക്കുമ്പോൾ ആണ് ചില പൊരുത്തകേടുകൾ കാരണം ഇരുവരും വേർപിരിയുന്നത്. പിന്നീട് 2013ൽ ശ്രുതി വീണ്ടും വിവാഹിത ആയി.

Also Read
അന്ന് എന്റെ കൂടെ അഭിനയിക്കില്ലെന്ന് വിജയ് പറഞ്ഞു, അങ്ങനെ ആ സുപ്പർ പടം മിസ്സായി: വെളിപ്പെടുത്തലുമായി ഷിജു

പത്രപ്രവർത്തകനായ ചക്രവർത്തി ചന്ദ്രചൂഢനെ ആയിരുന്നു ശ്രുതി രണ്ടാം വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിൽ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്യണ്ടി വന്നു താരത്തിനു അതിൽ കൂടുതൽ പ്രശ്‌നങ്ങൾ മഹേന്ദ്രൻ ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതകളായിരുന്നു. അതോടെ ഒപ്പം അയാൾ താരത്തെ കർശനമായി പല കാര്യങ്ങളിലും നിയന്ത്രിക്കാൻ തുടങ്ങിയതോടെ ഈ ബന്ധം വേർപിരിയലിൽ അവസാനിച്ചു.

വിവാഹ മോചനത്തിന് ശേഷവും താരത്തെ പ്രശ്‌നങ്ങൾ വേട്ടയാടി. 2009 ൽ നിയമപരമായി ഇരുവരും ബന്ധം പിരിഞ്ഞു. പത്രപ്രവർത്തകനും എഴുത്തുകാരനുമായ ചക്രവർത്തി ചന്ദ്രചൂഢനെ ശ്രുതി രണ്ടാം വിവാഹം ചെയ്തപ്പോൾ ഈ ബന്ധത്തിന് എതിരെ ആദ്യ ഭർത്താവ് മഹേന്ദ്രൻ രംഗത്ത് എത്തിയിരുന്നു.

Also Read
അനിയത്തി നക്ഷത്രയ്ക്ക് ഒപ്പം ലുങ്കിയും കൂളിങ് ഗ്ലാസും ധരിച്ച് കിടിലൻ ഡാൻസുമായി പ്രാർത്ഥന ഇന്ദ്രജിത്ത്, ഏറ്റെടുത്ത് ആരാധകർ

രാഷ്ട്രീയത്തിൽ ഇറങ്ങിയതിന് ശേഷം ശ്രുതി ചക്രവർത്തിയുമായി പ്രണയബന്ധത്തിൽ ആയിരുന്നു.
ഓഫീസിൽ പോകുന്ന സമയം തന്നോട് മറ്റൊരു കാറിൽ വരാൻ പറഞ്ഞ ശേഷം ശ്രുതിയും ചക്രവർത്തിയും ഒരു കാറിൽ പോകുമായിരുന്നു എന്നും ഒക്കെ മഹേന്ദ്രൻ വാദം ഉന്നയിച്ചു. എന്നാൽ ഇതിനിടെ രണ്ടാമത്തെ ദാമ്പത്യ ജീവിതത്തിലും പല പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു അധികം വൈകാതെ ആബന്ധവും അവസാനിച്ചു.

ആദ്യ ഭാര്യ മഞ്ജുളയുമായി വിവാഹ മോചനം നേടാതെയായിരുന്നു ചക്രവർത്തി ശ്രുതിയെ വിവാഹം ചെയ്തത് എന്ന വാർത്തകൾ എത്തി. വിവാഹിതൻ ആണ് എന്നും അതിലുപരി ഒരു കുഞ്ഞിന്റെ അച്ഛൻ ആണ് എന്നുമുള്ള ബന്ധം ശ്രുതിയെ അറിയിക്കാതെ ആണ് ചക്രവർത്തി അവരെ വിവാഹം കഴിച്ചത്.

സത്യങ്ങൾ മനസിലാക്കിയ ശ്രുതി ചക്രവർത്തിയോട് ഒപ്പം ഉള്ള ജീവിതം സമ്മതിച്ചില്ല. അതിനു പിന്നാലെ ചക്രവർത്തിയുടെ ഭാര്യ മഞ്ജുള കോടതിയിൽ എത്തിയതോടെ ആ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താത്തതിനാൽ ശ്രുതിയുമായുള്ള ചക്രവർത്തിയുടെ കല്യാണം കോടതിയും അസാധുവാക്കി.

Also Read
പതിനാലാം വയസ്സിൽ നായികയായി എത്തി സൂപ്പർസ്റ്റാറുകളുടെ ഒപ്പമെല്ലാം അഭിനയിച്ച നടി സുചിത്രയുടെ ഇപ്പോഴത്തെ പ്രായം എത്രയാണെന്ന് അറിയാമോ

1989ൽ പുറത്തിറങ്ങിയ സ്വന്തമെന്ന് കരുതി എന്ന മലയാള ചിത്രത്തിൽ ബാലതാമായിട്ടാണ് കർണാടകക്കാരിയായ ശ്രുതി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നായകയായി കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ കൂടാതെ ഒരാൾ മാത്രം, ഇലവംകോട് ദേശം, സ്വന്തം മാളവിക, സിഐ മഹാദേവൻ അഞ്ചടി നാലിഞ്ച്, ബെൻ ജോൺസൺ, മാണിക്യം, ശ്യാമം, സൈറ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

എന്നാലും ശ്രദ്ധിക്കപ്പെട്ടത് കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ ഡോ. അമ്പിളി മാത്രമാണ്. കന്നടയിൽ നൂറോളം സിനിമകളിലും ചില ടിവി സീരിയലുകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. തൊണ്ണൂറുകളിൽ കന്നട സിനിമയിലെ പ്രമുഖ നായികമാരിൽ ഒരാളായിരുന്ന ശ്രുതി മികച്ച നടിയ്ക്കുള്ള മൂന്ന് കർണാടക സംസ്ഥാന പുരസ്‌കാരവും നാല് ഫിലിം ഫെയർ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

അതേ സമയം മലയാളത്തിൽ സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച ഒരാൾ മാത്രം എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായും ശ്രുതി മികച്ച പ്രകടനം കാഴ്ച വച്ചു. കന്നഡക്കാരിയായിരുന്ന മലയാളിയുടെ പ്രിയപ്പെട്ട ശ്രുതിയുടെ യഥാർത്ഥ പേര് പ്രയദർശിനി എന്ന് ആണ്. അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേളയെടുത്ത് താരം രാഷ്ട്രീയ രംഗത്തേക്ക് ചേക്കേറിയിരുന്നു. ബിജെപി വനിതാ വിംങ് ചീഫ് സെക്രട്ടറി ആയി സ്ഥാനം ഏറ്റു.

Advertisement