പാവപ്പെട്ടവർക്ക് ഭക്ഷണം, വിദ്യാർഥികൾക്ക് ഫോണും ടിവിയും എല്ലാം, കോവിഡ് കാലത്തും രക്തദാനം, കൂടെവിടെ സീരിയലിലെ വില്ലൻ മോഹനൻ ജീവിതത്തിൽ ഒരു ഹീറോ

153

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് മലയാള പരമ്പരകളിൽ ഏറെമുന്നിൽ നിൽക്കുന്ന ഒന്നാണ് കൂടെവിടെ എന്ന സീരിയൽ. മലയാളത്തിന്റെ പ്രിയ നടൻ കൃഷ്ണ കുമാർ നായകനാവുന്ന ഈ പരമ്പരയ്ക്ക് നിരവധി കുടുംബ പ്രേക്ഷകർ ആണ് ഉള്ളത്.

കൃഷ്ണകുമാറിനെ കൂടാതെ അൻഷിത, ബിപിൻ ജോസ്, ശ്രീധന്യ തുടങ്ങുന്ന ഇന്ന് ഒരുപാട് സുപരിചിത മുഖങ്ങളാണ് ഈ പരമ്പരയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ പരമ്പരയിലെ മറ്റൊരു കേന്ദ്ര കഥാപാത്രം ആണ് അഭിമാധവ് എന്ന അഭിനേതാവ് അവതരിപ്പിക്കുന്ന മോഹനൻ എന്ന വില്ലൻ കഥാപാത്രം.

Advertisements

സാധാരണ സംഭവിക്കുന്നതിന് വിപരീതമായി ഈ വില്ലനെ സ്‌നേഹിക്കുന്ന കുറെ പ്രേക്ഷകരും ഉണ്ട്. മികച്ച പ്രകടനമാണ് താരതമ്യേന പുതുമുഖമായ അഭി മാധവ് ഈ പരമ്പരയിൽ കാഴ്ച വയ്ക്കുന്നത്. അതേ സമയം അഭി മാധവിന്റെ യഥാർത്ഥ ജീവിതത്തെ കുറിച്ച് പ്രേക്ഷകർക്ക് അത്ര അറിവൊന്നും ഇല്ല.

Also Read
എന്റെ സിനിമ കണ്ട് ഒരിക്കലും അഭിപ്രായം പറയാത്ത വാപ്പിച്ചി കുറുപ്പ് കണ്ടതിന് ശേഷം പറഞ്ഞത് ഇങ്ങനെ; വെളിപ്പെടുത്തലുായി ദുൽഖർ സൽമാൻ

കൂടെവിടെ പരമ്പരയിൽ വില്ലൻ ആണെങ്കിലും ജീവിതത്തിൽ ഒരു യഥാർത്ഥ നായകനാണ് താരം. നാട്ടുകാരുടെ കണ്ണിലുണ്ണി എന്ന് പറയാവുന്ന വ്യക്തിത്വം. രക്ത ദാന ദിനത്തിൽ സധൈര്യം രക്തം ദാനം ചെയ്തു കൊണ്ട് ഒരു സന്ദേശം താരം നൽകുകയുണ്ടായി. കൊറോണ പടർന്നു പിടിക്കുന്ന സമയത്താണ് അദ്ദേഹം ഇത് ചെയ്തത് എന്ന് മനസ്സിലാക്കണം.

താൻ നേരിട്ട് ചെയ്തതിലൂടെ മറ്റുള്ളവർക്കും മികച്ച സന്ദേശമാണ് അഭി മാധവ് നൽകിയിരിക്കുന്നത്.
കണ്ണൂർ സ്വദേശിയാണ് അഭി മാധവ്. ബ്ലഡ് ഡോണേഴ്‌സ് കേരള കമ്മിറ്റിയുടെ ഒരു സജീവ പ്രവർത്തകൻ കൂടിയാണ് താരം. കണ്ണൂർ ഇരിട്ടി താലൂക്കിലെ പ്രധാന കോർഡിനേറ്റർ ആണ് അഭി മാധവ്.

ആവശ്യക്കാർക്ക് സൗജന്യമായി രക്തം അറേഞ്ച് ചെയ്ത് നൽകുന്നതാണ് സംഘടനയുടെ ലക്ഷ്യം. കുറേ വർഷങ്ങളായി ഈ മേഖലയിൽ താരം സജീവമാണ്. എന്നാൽ ഇതിൽ മാത്രമൊതുങ്ങുന്നില്ല താരത്തിന്റെ സാമൂഹ്യ പ്രവർത്തനം. മറ്റു ജനക്ഷേമ പ്രവർത്തനങ്ങളിലും മുൻ നിരയിലുണ്ട് അഭി മാധവ്. കോവിഡ് കാരണം ദുരിതത്തിലായ പാവപ്പെട്ടവരെ സഹായിക്കാനും, ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകുവാനും, അവർക്ക് വേണ്ട മറ്റ് എന്താ ആവശ്യങ്ങളും ചെയ്തു കൊടുക്കുവാനും സജീവമായി അഭിയുണ്ട്.

ഓൺലൈൻ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് ഫോണും ടിവിയും എല്ലാം സൗജന്യമായി നൽകിയും താരം രംഗത്തുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നടന്ന പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അഭി മാധവ് സജീവമായിരുന്നു.

Also Read
അനിയത്തി നക്ഷത്രയ്ക്ക് ഒപ്പം ലുങ്കിയും കൂളിങ് ഗ്ലാസും ധരിച്ച് കിടിലൻ ഡാൻസുമായി പ്രാർത്ഥന ഇന്ദ്രജിത്ത്, ഏറ്റെടുത്ത് ആരാധകർ

Advertisement