ഈ പെണ്ണ് എന്റെ വീട്ടിൽ നിന്നു മാറാത്തത് അതുകൊണ്ടാകും: നസ്രിയയെ കുറിച്ച് മമ്മൂട്ടി

111

ബാലതാരമായെത്തി പിന്നീട് നായികയായും മലയാളികളുടെ മനകവർന്ന സുന്ദരുകുട്ടിയാണ് നടി നസ്രിയ നസീം. പിന്നീട് യുവതാരം ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച നസ്രിയ വിവാഹശേഷവും സിനിമയിൽ സജീവമാണ്.

മലയാളി പ്രക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള താര ദമ്പതികൾ കൂടിയാണ് ഫഹദും നസ്രിയയും. വിവാഹ ശേഷം സിനിമ ലോകത്തു നിന്നു നസ്രിയ ചെറിയ ബ്രേക്ക് എടുത്തുരുന്നു എങ്കിലും ഇപ്പോൾ താരം സിനിമയിൽ സജീവമാണ്.

Advertisements

മലയാളത്തിന്റെ മെഗാസ്റ്റാൽ മമ്മൂട്ടിയുടെ കുടുംബവുമായി ഫഹദ് ഫാസിലുംും നസ്രിയയും അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. ഫഹദും നസ്രിയയും ഉള്ളൊരു വേദിയിൽ വച്ച് അടുത്തിടെ മമ്മൂട്ടി ഇതേക്കുറിച്ചു മനസ് തുറന്നിരുന്നു.

ഫഹദിനേയും നസ്രിയയേയും കുറിച്ച് മമ്മൂട്ടി പറഞ്ഞതിങ്ങനെ:

എന്റെ മോളായിട്ട് നസ്രിയ അഭിനയിച്ചിട്ടുണ്ട്. ഫഹദ് എന്റെ മോനായിട്ട് അഭിനയിക്കാവുന്നതേ ഉള്ളു. ഇതുവരെ അവൻ അങ്ങനെ അഭിനയിച്ചിട്ടില്ല, അവനു മകനായിട്ട് അഭിനയിക്കാൻ ആയിരിക്കില്ല ആഗ്രഹം, അനിയാനായിട്ട് അഭിനയിക്കാനാകും.

ഫാസിൽ എനിക്ക് വേണ്ടപെട്ടൊരാളാണ്, ആലപ്പുഴ വഴി പോകുമ്പോൾ ഫാസിലിന്റെ വീട്ടിൽ കയറി ഒരു നേരത്തെ ഭക്ഷണം കഴിക്കാതെ ഞാൻ പോകാറില്ല. ഫാസിലിന്റെ കുടുംബവുമായും എന്റെ കുടുംബത്തിന് വളരെ അടുത്തൊരു ബന്ധമുണ്ട്.

അതറിഞ്ഞിട്ടായിരിക്കും ഈ പെണ്ണ് (നസ്രിയ) എന്റെ വീട്ടിൽ നിന്നു ഇപ്പോൾ മാറാറില്ല. എന്റെ കണ്മുന്നിൽ വളർന്ന കുട്ടികളാണ് രണ്ട് പേരും. ഫഹദ് ആദ്യം വന്ന സിനിമയിലൊരു ചെറിയ വേഷം ഞാൻ ചെയ്തിരുന്നു.

പിന്നെ ഫഹദ് മൂന്നാമത് വന്ന സിനിമയിൽ ഫഹദ് ചെറിയ വേഷവും ഞാൻ വലിയ വേഷവുമാണ്. ഫഹദ് വലിയ സ്റ്റാർ ആയ ശേഷം ഇമ്മാനുവലിൽ ഞാൻ അഭിനയിച്ചു. ഇവള് (നസ്രിയ) വലുതായതിനു ശേഷം ഒരുമിച്ചു അഭിനയിച്ചിട്ടില്ല. എന്റെ ഓമന കുട്ടികളാണ് രണ്ട് പേരും.

ബ്ലസ്സി സംവിധാനം ചെയ്ത പളുങ്ക് എന്ന സിനിമയിലാണ് മമ്മൂട്ടിയുടെ മകളായി നസ്‌റിയ അഭിനയിച്ചത്. സൂപ്പർ വിജയമായിരുന്നു ഈ മമ്മൂട്ടി ചിത്രം നേടിയത്.

Advertisement