തെന്നിന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത തമിഴ് താരസുന്ദരിയാണ് നടി ഐശ്വര്യ രാജേഷ്. അഭിനയ പ്രാധാന്യം ഉള്ള നിരവധി വേഷങ്ങൾ അവതരിപ്പിച്ചാണ് മലയാളികൾ അടക്കമുള്ള സിനിമാ ആരാധകരുടെ പ്രിയതാരമായി ഐശ്വര്യ രാജേഷ് മാറിയത്.
റിയാലിറ്റി ഷോയിലൂടെ എത്തി പിന്നെ ചാനൽ അവതാരകയായി അവിടെ നിന്നും സിനിമയിലേക്ക് എത്തുക ആയിരുന്നു നടി. സൺ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു ഐശ്വര്യ. മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയിയായിരുന്നു. അവർകളും ഇവർകളും എന്ന 2011ൽ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള ഐശ്വര്യ രാജേഷിന്റെ അരങ്ങേറ്റം.
ദേശീയ പുരസ്‌കാരം നേടിയ തമിഴ് ചിത്രം കാക്ക മുട്ടൈയിലെ ഗംഭീര പ്രകടനത്തിലൂടെ ആണ് ഐശ്വര്യ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖർ സൽമാൻ നായകനായി 2017ൽ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ ആണ് ആദ്യ മലയാള ചലച്ചിത്രം. തുടർന്ന് നിവിൻ പോളിക്ക് ഒപ്പം സഖാവ് എന്ന സിനിമയിലും എശ്വര്യ രാജേഷ് അഭിനയിച്ചു. മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ചിത്രത്തിന്റെ തമിഴ് പതിപ്പാാണ് ഐശ്വര്യ രാജേഷിന്റെ പുതിയ ചിത്രം.
അതേ സമയം അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ എന്ന ചിത്രത്തിൽ രശ്മിക മന്ദാന അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്ന് തുറന്നു പറയുകയാണ് ഐശ്വര്യ രാജേഷ് ഇപ്പോൾ. രശ്മിക ആ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചു. എന്നാൽ ആ കഥാപാത്രത്തിന് കൂടുതൽ അനുയോജ്യ ആകുമായിരുന്നത് താനാണെന്നും ഐശ്വര്യ രാജേഷ് പറഞ്ഞു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഐശ്വര്യയുടെ പ്രതികരണം. തനിക്ക് തെലുങ്ക് ഇൻഡസ്ട്രി തനിക്ക് വളരെ ഇഷ്ടമാണ്. ഇനി നല്ലൊരു തിരിച്ചുവരവ് കിട്ടുന്ന തെലുങ്ക് സിനിമ ചെയ്യണം. വിജയ് ദേവരക്കൊണ്ടയുടെ വേൾഡ് ഫേമസ് ലവിൽ അഭിനയിച്ചിരുന്നു. എന്നാൽ അത് വേണ്ട രീതിയിൽ വിജയിച്ചില്ല.
പുഷ്പയിലെ ശ്രീവല്ലിയെ അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ സ്വീകരിക്കുമായിരുന്നു. ആ കഥാപാത്രത്തിന് താൻ കൂടുതൽ അനുയോജ്യയാണെന്നാണ് കരുതുന്നതെന്നും ഐശ്വര്യ പറഞ്ഞു. മലയാളത്തിൽ മികച്ച പ്രതികരണം ലഭിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ്, ഫർഹാന എന്നിവയാണ് ഐശ്വര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. മലയാളത്തിൽ നിമിഷ സജയൻ അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്.