വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് മംമ്ത മോഹൻദാസ്. മലയാള സിനിമയിലെ ക്ലാസ്സിക് കൂട്ടുകെട്ടായ എംടി ഹരിഹരൻ ടീമിന്റെ മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹൻദാസ് മലയാള സിനിമായിലക്ക് അരങ്ങേറിയത്.
സൈജു കുറുപ്പിന്റെ നായിക ആയിട്ടായിരുന്നു ഈ ചിത്രത്തിൽ താരം അഭിനയിച്ചത്. എംടി ഹരിഹരൻ ടീം ഒരുക്കിയിട്ടും യൂസഫലി കേച്ചേരി ബോംബെ രവി ടീമിന്റെ മികച്ച ഗനങ്ങൾ ഉണ്ടായിരിന്നിട്ടും മയൂഖം പ്രതിക്ഷിച്ച ഹിറ്റായില്ല.
എങ്കിലും ചിത്രത്തിലെ നായകയായി മംമ്തയ്ക്ക് പിന്നീട് മലയാളത്തിൽ നിരവധി അവസരങ്ങൾ ലഭിക്കുകയുണ്ടായി. നടി എന്നതിലുപരി മികച്ച ഗായികയും മോഡലുമാണ് താരം. മലയാളത്തിന് പിന്നാല തമിഴകത്തേക്കും ചേക്കേറിയ താരം അഭിനയവും ഗാനാലാപനവും ആയി അവിടേയും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
Also Read
സുരേഷ് ഗോപിയും ബിജുമേനോനും നിയമയുദ്ധത്തിന്, അമ്പരപ്പിൽ ആരാധകർ
ആസിഫ് അലി നായകനായ മഹേഷും മാരുതിയുമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ മംമ്ത സോഷ്യൽ മീഡിയയിൽ മോശം കമന്റിടുന്നവരെ കുറച്ചു പറയുന്ന വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. മോശം കമന്റുകൾ ഇടുന്ന ആളുകൾ ഒരു ജോലിയും ഇല്ലാത്തവരാണ് എന്നാണ് ഒരു അഭിമുഖത്തിനിടെ നടി പറയുന്നത്.
തന്നെ കുറിച്ച് മോശം കമന്റുകൾ ഇടുന്നവർ തന്നെ എന്തിനാണ് ഫോളോ ചെയ്യുന്നതെന്ന് മംമ്ത ചോദിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നല്ല കമന്റുകൾ ഇടുന്ന ആളുകൾ മികച്ച രീതിയിൽ ഉള്ള നല്ല ജോലികൾ ചെയ്യുന്നവരാണ്. അത്തരം ആളുകൾ തന്നെ ഫോളോ ചെയ്യുന്നില്ലെന്നും പറഞ്ഞു.
തന്റെ ജീവിതം ദിസ് ഈസ് ഹൌ ഐ വേക്ക് അപ്പ് ഇൻ ബെഡ് എന്ന് രാവിലെ തന്നെ എഴുന്നേറ്റ് റീൽസ് ഇടുന്നത് പോലെയല്ല എന്നാണ് മംമ്ത പറയുന്നത്. ജീവിതത്തിൽ ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. പുറത്തു നിന്ന് നോക്കുമ്പോൾ കാണുന്ന ജീവിതമല്ല ഒരാളുടേത്. ഒരാളുടെ ജീവിതത്തിൽ ഉള്ള പല വ്യക്തിപരമായ കാര്യങ്ങളും പുറത്തുനിന്നു കാണുമ്പോഴുള്ള കാര്യങ്ങളും തമ്മിൽ വളരെയധികം വ്യത്യാസമുണ്ടെന്നും നടി പറയുന്നു.
അഭിനയിക്കാൻ ക്യാമറയുടെ മുമ്പിൽ ചെന്ന് നിൽക്കുന്നതിന് മുമ്പ് തന്നെ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ ചെയ്തുതീർക്കേണ്ടത് ആയുണ്ടെന്നും മംമ്ത പറഞ്ഞു. ഒരാളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ ഒന്നും തന്നെ മനസ്സിൽ ആക്കാതെ പ്രതികരിക്കുന്ന സമൂഹം ആണ് നമ്മുടേതെന്നും മംമ്ത പറഞ്ഞു.
പലരും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീഡിയോകളും മറ്റും ഇട്ടുകൊണ്ട് മറ്റ് ജോലികൾ ഒന്നും ചെയ്യാതെ വരുമാനം നേടുന്നവർ ആണ്. അതുകൊണ്ടു തന്നെ അവർ കരുതുന്നത് തങ്ങളാണ് ഇവിടുത്തെ രാജാവ് എന്ന്. സോഷ്യൽ മീഡിയയിൽ ഭൂരിഭാഗവും ഹേറ്റേഴ്‌സ് ആണെന്നും നടി പറയുന്നു.
സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത് അധികവും ഹേറ്റേഴ്‌സ് ആണ്. നല്ല കമന്റിടുന്ന ആളുകൾ ഒന്നും തന്നെ ഫോളോ ചെയ്യാറുമില്ല എന്നാണ് പറഞ്ഞത്. കുറെ മോശമായ കമന്റുകൾ വായിച്ചു കൊണ്ടിരിക്കുമ്പോൾ ചില നല്ല രീതിയിലുള്ള കമന്റുകൾ ഇടയ്ക്ക് കാണാറുണ്ട്. ഇടയ്ക്ക് വരുന്ന ഇത്തരം നല്ല കമന്റുകൾ ഇടുന്ന ആളുകൾ ആരാണെന്ന് അറിയുവാൻ വെറുതെ നോക്കാറുണ്ട്.
അത്തരക്കാർ എംഡിയോ അതോ നല്ല ജോലിയൊക്കെ ചെയ്യുന്നവരാണെന്നും മംമ്ത മോഹൻദാസ് പറഞ്ഞു. ഇത്തരത്തിലുള്ളവർക്ക് ഒക്കെ തന്നെ നല്ല അഭിപ്രായങ്ങൾ ഉണ്ടാവും. അങ്ങനെയുള്ള ആളുകൾ തന്നെ ഫോളോ ചെയ്യുന്നത് ഇഷ്ടമാണെന്നും മംമ്ത പറയുന്നു. സോഷ്യൽ മീഡിയയിലൂടെ എന്ത് ആർക്കും വിളിച്ചു പറയാം എന്ന രീതിയാണ്.
മോശം കമന്റുകൾ ഇടാൻ വേണ്ടി മാത്രം ആണ് പലരും തന്നെ ഫോളോ ചെയ്യുന്നതെന്നും മംമ്ത മോഹൻദാസ് പറഞ്ഞു. അതു കൊണ്ടു തന്നെ ഇത്തരത്തിലുള്ള ജോലി താൻ ചെയ്യില്ലെന്നും മംമ്ത പറഞ്ഞു.
സാധാരണ നടിമാരുടെ മുഖത്തേക്ക് ക്യാമറ പിടിക്കുന്നത് കുറവാണ്. അതുപോലെ അവരെ ശരിക്കും ഉപയോഗിക്കുന്നും ഇല്ലെന്നും മംമ്ത അടുത്തിടെ പറയുന്നു. എന്നാൽ നടന്മാരെ ആണെങ്കിൽ സ്ലോമോഷനും ഡയലോഗുകളും കൊടുത്ത് ഉണ്ടാക്കുയാണെന്നും താരം പറയുന്നു. നടിമാർക്ക് അവരുടെ കഴിവ് പുറത്ത് എടുക്കാനുള്ള അവസരം കിട്ടുന്നില്ല.
അത് താൻ ശരിക്കും അനുഭവിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ മിനിറ്റിലേക്കുള്ള റീയാക്ഷൻ താൻ ഇടുമ്പോൾ പെട്ടന്നായിരിക്കും അവർ കട്ട് പറയുന്നത്. പിന്നെ വെറുതെ ഹീറോയുടെ മുഖത്തേക്ക് ക്യാമറ പിടിക്കുകയാണ് ചെയ്യുന്നത്. ഒന്നു നോക്കിയാൽ നടമാരെ ഡയലോഗും ഷോട്ടുമൊക്കെ കൊടുത്ത് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. വേണമെങ്കിൽ അതുപോലെ ഹീറോയിൻസിനേയും ഉണ്ടാക്കാം എന്നും മംമ്ത മോഹൻദാസ് പറയുന്നു.