സിബി മലയലിന്റെ സംവിധാനത്തിൽ 2001 ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി കലുടെ പ്രിയഹ്കരിയായി മാറിയ നടിയാണ് നവ്യാ നായർ. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ മലയാള ത്തിലെ മുൻനിര നായകന്മാരിൽ ഒരാളായ ദിലീപിന്റെ നായികയായി മലയാള സിനിമയിൽ നവ്യാ നായർ എത്തുകയായിരുന്നു.
ഇഷ്ടം എന്ന ചിത്രത്തിൽ അഞ്ജന എന്ന നായികവേഷം ലഭിക്കുമ്പോൾ നവ്യാ നായർക്ക് വെറും 16 വയസ്സാ യിരുന്നു പ്രായം. ഈ ചെറുപ്രായത്തിലും വളരെ പക്വതയോടെ തനിക്ക് ലഭിച്ച കഥാപാത്രത്തെ അഭിനയിപ്പിച്ചു ഫലിപ്പിച്ച താരം തന്റെ അഭിനയ മികവ് മലയാള സിനിമയെ തുറന്ന് കാട്ടുകയായിരുന്നു.
പിന്നീട് തന്റെ 2 ാമത്തെ ചിത്രമായ, രഞ്ജിത്തിന്റെ നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ 2002ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും നവ്യാ നായർ നേടി. മലയാളത്തിലെ മുൻനിര നായകന്മാരോടൊപ്പം എല്ലാം അഭിനയിച്ച നവ്യ, തമിഴിലും കന്നഡയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
അഴകിയ തീയേ എന്ന ചിത്രത്തിലൂടെയാണ് നവ്യ തമിഴ് സിനിമയിലെക്ക് പ്രവേശിച്ചത്. എന്നാൽ ഏറ്റവും ശ്രദ്ധേയമായത് 2009ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ആടും കൂത്ത് ആയിരുന്നു. നവ്യയുടെ ആദ്യ കന്നഡ ചിത്രം ഗജയിൽ നടൻ ദർശനൊപ്പം താരം സ്ക്രീൻ പങ്കിട്ടു.
നം യജമാനരു, ബോസ് തുടങ്ങിയ തുടർച്ചയായ ഹിറ്റുകൾ നവ്യക്ക് കന്നഡയിൽ ലഭിച്ചിരുന്നു. വിവാഹത്തോടെ മലയാള സിനിമ വിട്ട താരം മറ്റു ഭാഷകളിൽ ഇടിക്കിടെ എത്തിയിരുന്നു. എന്നാൽ ഒരുത്തി എന്ന വികെ പ്രകാശ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് നവ്യാ നായർ നടത്തിയത്.
ഏകദേശം അൻപതോളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ 2010ൽ തന്റെ വിവാഹശേഷം നവ്യ അഭിനയ ജീവിതത്തിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു. 2012ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മടങ്ങിയെത്തിയ നവ്യാ നായർ മലയാളം ത്രില്ലർ ദൃശ്യത്തിന്റെ കന്നഡ റീമേക്ക് ആയ ദൃശ്യയിൽ അഭിനയിച്ചു.
തുടർന്ന് മലയാളത്തത്തിൽ സിനിമകൾ അധികം ചെയ്യാതെ കുറച്ച നാൾ ഇടവേള എടുത്തുവെങ്കിലും റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജായും അതിഥിയായും ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നു. 2022 മാർച്ചിൽ പുറത്തിറങ്ങിയ ഒരുത്തി എന്ന വികെ പ്രകാശ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നവ്യ നടത്തിയത്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രം തന്നെയായിരുന്നു നവ്യാ നായർ. ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു ഒരുത്തി. നടിയുടെ തിരിച്ചുവരവും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിൽ നവ്യാ പങ്കെടുത്തിരുന്നു, അതെല്ലാം മുൻപൊന്നും കാണാത്ത തരത്തിൽ വളരെ പക്വതയോടെയാണ് നവ്യ കാര്യങ്ങളും തന്റെ അഭിപ്രായങ്ങളും പങ്കുവച്ചിരുന്നത്.
ഇവയെല്ലാം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. അതേ സമയം താരം ഒരു പരിപാടിൽ പങ്കെടുത്ത് നടത്തി ഒരു പ്രസംഗത്തിലെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറുന്നത് പത്തനാപുരത്ത് ഗാന്ധിഭവനിൽ താരം നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോയാണ് ഇത്. ചടങ്ങിൽ നവ്യാ നായരുടെ പ്രസംഗത്തിന് ഏറെ കൈയടിയും ലഭിക്കുകയും ചെയ്തിരുന്നു.
കുട്ടികൾക്ക് ഇന്നത്തെ കാലത്ത് കിട്ടുന്ന പ്രി വില്ലേജിനെ കുറിച്ചായിരുന്നു താരം വേദിയിൽ സംസാരിച്ചത്. ഒരു ഇലക്ട്രോണിക്സ് ഷോപ്പിൽ പോയപ്പോൾ മകൻ അവിടെ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയിലധികം വിലവരുന്ന ഒരു ഉപകരണം ചൂണ്ടിക്കാണിച്ച് അത് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടു. എന്തിനാണെന്ന് ചോദിച്ചപ്പോൾ അതുണ്ടെങ്കിൽ തനിക്ക് ഒരുപാട് ഗെയിമുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും എന്നായിരുന്നു മറുപടി നൽകിയത്.
ഇന്നത്തെക്കാലത്ത് കുട്ടികൾക്ക് പൈസയുടെ വിലയെക്കുറിച്ച് യാതൊരുവിധ അറിവുമില്ലായെന്നും കിട്ടുന്ന അവസരങ്ങളെ കുറിച്ച് യാതൊരു വിധ ബോധവുമില്ലായെന്നും താരം പറഞ്ഞു. എന്നാൽ താൻ മകനോട് നിനക്ക് കയ്യിലുള്ള കളിച്ചു കഴിഞ്ഞ ഗെയിമുകൾ ഡിലീറ്റ് ചെയ്ത ശേഷം പുതിയവ ഡൗൺലോഡ് ചെയ്യാൻ പാടില്ലെ എന്ന് ചോദിച്ചുവെന്നും.
സാധിക്കും എന്ന മറുപടി മകൻ നൽകിയെന്നും നവ്യാ നായർ പറഞ്ഞു. എന്നാൽ അങ്ങനെ ചെയ്താൽ മതി പുതിയത് വാങ്ങാന്ട പറ്റില്ലെന്ന് നവ്യ മകനോട് തറപ്പിച്ച് പറയുകയും അവൻ അതനുസരിക്കുകയും ചെയ്തു. ചിന്തിക്കാനുള്ള ഒരു അവസരം നമ്മുടെ മക്കൾക്ക് കിട്ടുന്നില്ല കാരണം ഒരുപാട് അവസരങ്ങൾ ആണ് അവർക്ക് മുന്നിൽ ഇപ്പോഴുള്ളത്.
പലപ്പോഴും ഇത്തരത്തിലുള്ള ഗാന്ധിഭവൻ പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് ഞാൻ മകനോട് പറയാറുണ്ട്. സമൂഹത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ഇപ്പോൾ ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും പൂർണമായ ബോധത്തോടുകൂടി മാത്രമേ വളരാൻ പാടുള്ളൂ എന്ന് മകന് ഉപദേശവും നൽകാറുണ്ടെന്നും നവ്യാ നായർ പറയുന്നു.