ആ ബിഗ്ഗ് ബജറ്റ് ചിത്രത്തിൽ ഒരു സീനിൽ പൂർണ ന ഗ് ന യായി അഭിനയിക്കണം, വിഷമത്തോടെ ഞാൻ ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തി ഷംന കാസ്സിം

7548

മിനിസ്‌ക്രീൻ റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയ നടിയായി മാറിയ താരമാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം സജീവമാണ് താരം. പൂർണ എന്ന പേരിലാണ് തമിഴകത്ത് താരം അറിയപ്പെടുന്നത്.

ഇപ്പോഴിതാ ഒരു ബിഗ്ഗ് ബജറ്റ് ചിത്രം ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് ഷംന കാസിം. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

Advertisements

വലിയ ഒരു പ്രൊജക്ട് ആയിരുന്നു അത് എന്നാൽ സിനിമയിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഞാൻ അഭിനയിക്കുന്ന കഥാപാത്രം പൂർണ ന ഗ് ന യാകേണ്ടതുണ്ട്. ആ സിനിമയുടെ കഥയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട രംഗമാണ് അത്.

Also Read
എന്റെ ചിരി കല്യാണം കഴിഞ്ഞതോടെ തീർന്നു അവളുടെ ചിരി കൂടി, രമ്യയും ആയുള്ള വിവാഹത്തെ കുറിച്ച് നിഖിൽ പറഞ്ഞത് കേട്ടോ

ഒഴിവാക്കാൻ കഴിയില്ല എന്നാൽ എനിക്ക് ആ സിനിമ ഏറ്റെടുക്കാനും സാധിയ്ക്കില്ല. എത്ര ബിഗ് ബജറ്റ് ചിത്രമാണെങ്കിലും, ഏതൊക്കെ താരങ്ങൾ അണിനിരക്കുന്നു എന്ന് പറഞ്ഞാലും എനിക്കൊരു ലിമിറ്റ് ഉണ്ട്. ഞാൻ എനിക്ക് വേണ്ടി ഒരുക്കിയ ആ പരിധിയുടെ നിയന്ത്രണം തെറ്റിക്കാൻ സാധിയ്ക്കില്ല.

ആത്മിവിശ്വാസം ഇല്ലാതെ വെറുതേ പോയി ആ സിനിമ തന്നെ നശിപ്പിയ്ക്കും വിധം ചെയ്യേണ്ട എന്ന് തോന്നി. ഈ പ്രൊജക്ട് ഞാൻ ചെയ്യുന്നില്ല എന്ന് പറയുമ്പോൾ എനിക്ക് വളരെ അധികം വിഷമം ഉണ്ട്, എന്നാൽ എനിക്ക് ഇത് ചെയ്യാൻ സാധിയ്ക്കില്ല എന്ന് ഞാൻ സംവിധായകനോട് പറഞ്ഞു.

ആ സിനിമ മറ്റൊരു നടിയെ വച്ച് ചെയ്തു, ഒടിടിയിൽ റിലീസ് ചെയ്ത ചിത്രം മികച്ച വിജയവും നേടി. ഇപ്പോൾ എം പദ്മകുമാർ സംവിധാനം ചെയ്യുന്ന വിസിതിരൻ എന്ന ചിത്രത്തന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഷംന.

എം പദ്കുമാർ തന്നെ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആണ് വിസിതിരൻ. ആർ കെ സുരേഷ് ആണ് ചിത്രത്തിൽ ജോജു ജോർജ്ജ് ചെയ്ത കഥാപാത്രമായി വരുന്നത്.

Also Read
ആരാധകര്‍ ആവേശത്തില്‍, ലിജോ മോഹന്‍ലാല്‍ സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം തുടങ്ങും

Advertisement