എങ്ങിനെ കഴിയുന്നു ഞങ്ങൾക്ക് അസൂയ തോന്നുന്നു: താൻ അഹങ്കരിച്ചു പോയ നിമിഷത്തെ കുറിച്ച് ശാലു കുര്യൻ

214

മിനിസ്‌ക്രീൻ സീരിയൽ പ്രേക്ഷകരായ മലയാളികളുടെ പ്രിയപ്പെട്ട താരമാാണ് നടി ശാലു കുര്യൻ. നിരവധി സീരിയലുകൾക്ക് ഒപ്പം ചില സിനിമകളിലും ശാലു കുര്യൻ അഭിനയിച്ചിട്ടുണ്ട്. സിരിയലികളി വില്ലത്തി വേഷത്തിൽ കൂടുതലും പ്രത്യക്ഷപ്പെടുന്ന ശാലുവിന് ആരാധകരും കുറവല്ല.

വിവാഹ ശേഷവും അഭിനയം തുടർന്നിരുന്ന ശാലുവിന് അടുത്തിടെയാണ് കുഞ്ഞു പിറന്നത്. അതേ സമയം ലോക പ്രശസ്ത എഴുത്തുകാരനായ പൗലോ കൊയ്ലോ തന്റെ കമന്റിന് മറുപടി നൽകിയ സംഭവത്തെ കുറിച്ച് പറയുകയാണ് ശാലു മേനോൻ ഇപ്പോൾ.

Advertisements

പൗലോ കൊയ്ലോുടെ മറുപടി തനിക്ക് കിട്ടിയ നിധി പോലെയെന്നാണ് നടി പറയുന്നു. ഇൻഡസ്ട്രിയിലെ പല സഹതാരങ്ങൾക്കും കമന്റിന്റെ സ്‌ക്രീൻ ഷോട്ട് അയച്ച് കൊടുക്കുകയും ചെയ്തുവെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശാലു കുര്യൻ പറയുന്നു.

താനും എല്ലാവരെയും പൗലോ കൊയ്ലോയുടെ വലിയൊരു ആരാധികയാണ്. അദ്ദേഹത്തിന്റെ ക്വോട്സ് വായിക്കുന്നതിലൂടെ ഒരു പോസിറ്റീവ് എനർജി കിട്ടി തുടങ്ങി. അങ്ങനെയാണ് പൗലോ കൊയ്ലോയുടെ പുസ്തകങ്ങൾ ശേഖരിച്ച് വായിക്കാൻ തുടങ്ങിയത്.

ഒരു പുസ്തകത്തിന്റെ ഇംഗ്ലീഷ് വേർഷൻ മാത്രം കിട്ടിയില്ല. അത് കമന്റ് ആയി അദ്ദേഹത്തിനോട് പറഞ്ഞു. ആ പുസ്തകം വായിക്കാൻ കാത്തിരിക്കുന്നു എന്ന അർത്ഥത്തിലാണ് പറഞ്ഞത്. ഈ കമന്റിനാണ് പൗലോ കോയ്ലോ മറുപടി നൽകിയത്.

കമന്റിന് നന്ദി ശാലു കുര്യൻ. ഞാൻ ഇന്ത്യൻ സിനിമയുടെ വലിയ ആരാധകനാണ്. ഈ ഒരു കഷ്ടകാലത്ത് എന്റെ പ്രാർത്ഥനയിൽ ഇന്ത്യയും ഉണ്ട്. നമ്മളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു പൗലോ കൊയ്ലോയുടെ കമന്റ്.

ഒരു പുസ്തക പ്രേമി എന്ന നിലയിൽ തനിക്ക് ഒരു നിധി കിട്ടിയ പ്രതീതിയായിരുന്നു അത്. ഇൻഡസ്ട്രിയിലുള്ള ചില പുസ്തക പ്രേമികൾക്ക് അദ്ദേഹത്തിന്റെ മറുപടി കമന്റിന്റെ സ്‌ക്രീൻ ഷോട്ട് അയച്ചു കൊടുത്തു. എങ്ങിനെ കഴിയുന്നു ശാലു ഞങ്ങൾക്ക് അസൂയ തോന്നുന്നു എന്നൊക്കെ അവർ പറഞ്ഞപ്പോൾ താൻ അഹങ്കരിച്ചു പോയി എന്നും ശാലു കുര്യൻ പറയുന്നു.

Advertisement