എനിക്ക് ആ തോന്നലുണ്ടാക്കിയത് നിങ്ങളെല്ലാമാണ്: ബാലയുമായി ഉണ്ടായ പ്രശ്‌നങ്ങൾക്ക് ഒടുവിൽ അമൃതാ സുരേഷ് പറയുന്നു

1813

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. നടൻ ബാലയുമായുള്ള താരത്തിന്റെ പ്രണയ വിവാഹവും വിവാഹ മോചനവും എല്ലാം വലിയ വിവാദമായിരുന്നു.

അതേ സമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നത് നടൻ ബാലയും അമൃത സുരേഷും തമ്മിലുള്ള ചില വിഷയങ്ങളായിരുന്നു. ഇരുവരുടെയും മകളായ അവന്തികയ്ക്ക് കോവിഡ് ആണെന്നും മകളെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും ആയിരുന്നു ബാല പറഞ്ഞത്.

Advertisements

എന്നാൽ ഒരു യൂട്യൂബ് ചാനൽ ഇത് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മറുപടിയുമായി അമൃതയും രംഗത്ത് എത്തിയിരുന്നു. കണ്ണു നിറഞ്ഞ് അമൃത സോഷ്യൽ മീഡിയയിൽ എത്തിയതോടെ സംഭവം ഏറെ വാർത്താ പ്രാധാന്യം നേടി. പിന്നീട് ഇരുവരും വിശദീകരണവുമായും എത്തയിരുന്നു.

ഇപ്പോഴിതാ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോയപ്പോൾ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് അമൃത സുരേഷ് രംഗത്ത് എത്തിയിരിക്കുകയാണ്. ഞാൻ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാക്കിയത് നിങ്ങളെല്ലാമാണ്. നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല.

നിങ്ങളയെല്ലാവരേയും ഞാൻ ഒത്തിരി സ്നേഹിക്കുന്നു. എല്ലാവർക്കും വളരെയധികം നന്ദി എന്നാണ് അമൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വിവാദസംഭവങ്ങളുമായി ബന്ധപ്പെട്ട് അമൃത വാർത്തകളിൽ നിറഞ്ഞപ്പോൾ പിന്തുണയുമായി ധാരാളം ആളുകൾ എത്തിയിരുന്നു. തുടർന്നാണ് എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടു അമൃത എത്തിയത്.

സംഭവത്തിൽ വിശദീകരണവുമായി ബാലയും രംഗത്ത് എത്തിയിരുന്നു. ആദ്യമേ വലിയ നന്ദി പറയുന്നു. എല്ലാവരും ആത്മാർഥമായി പ്രാർഥിച്ചു. എന്നെ സ്നേഹിക്കുന്നവരെല്ലാം പ്രാർത്ഥിച്ചു. ഞാൻ ചെന്നൈയിലാണിപ്പോൾ. അമ്മ സുഖമായി വരുന്നു. നാലഞ്ച് ദിവസമായി എന്റെ മനസ്സ് എന്റെ കൂടിയില്ലായിരുന്നു. കുറച്ച് ഗുരുതരമായിരുന്നു.

ദൈവം സഹായിച്ച് ഞാൻ ഇവിടെയെത്തി. ഇന്നലെയുമിന്നുമായി സുഖമായി വരികയാണ്. പ്രാർഥിച്ച എല്ലാവർക്കും നന്ദി. രണ്ട് കാര്യം ഞാൻ തിരുത്തി പറയേണ്ടതുണ്ട്. നമ്മൾ സ്നേഹിക്കുന്നവർ, അവർക്ക് ഒരു പ്രശ്നം വരുമ്പോൾ, അത് ഗുരുതരമാകുമ്പോൾ നമ്മൾ അടുത്തുണ്ടെങ്കിലും ഭയങ്കര ടെൻഷനുണ്ടാകും.

അതുപോലെ തന്നെ നമ്മൾ സ്നേഹിക്കുന്നവർക്ക് ഒരു പ്രശ്നം വന്നെന്നറിയുമ്പോൾ, അവർക്ക് എന്തെങ്കിലും പറ്റിയെന്നറിയുമ്പോൾ അവർ നമ്മുടെ അടുത്തില്ലാത്തപ്പോഴുള്ള അവസ്ഥ അതിലും കൂടുതൽ ടെൻഷനുള്ളതായിരിക്കും.

ഇത് രണ്ടും ഒരേസമയത്ത് ഞാൻ അനുഭവിച്ചു. ആ സമയത്ത് കുറെ ചർച്ചകളൊക്കെ വന്നിരുന്നു. ആത്മാർഥമായി ഒരു കാര്യം ചിന്തികച്ചുനോക്കു. ഒരു കാര്യം സിമ്പിളാണ്. ഏറെ കൺസേണിൽ ഫോണിൽ വിളിച്ച് ഒരു കാര്യം ചോദിക്കുമ്പോൾ ഉത്തരം വ്യക്തമായി പറഞ്ഞിരുന്നുവെങ്കിൽ മീഡിയയുടെ അടുത്ത് സംസാരിക്കാനോ പബ്ലിസിറ്റി നേടാനെന്നോ എന്നൊന്നും പറയേണ്ട ഒരു ആവശ്യവുമില്ല.

ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇടേണ്ട ആവശ്യമേയില്ല. ഒരു കൺസേൺ, സ്നേഹം കൊണ്ട് ഒരു വ്യക്തി വിളിക്കുമ്‌ബോൾ ലാഗ് ചെയ്ത് ഉത്തരം മാത്രം പറയാതെ നീട്ടിക്കൊണ്ടുപോയതാണ് പ്രശ്നമായത്. ആ വ്യക്തി സ്വന്തം അമ്മയ്ക്ക് ഇങ്ങനെയൊരു അവസ്ഥയിലായിരിക്കുന്ന സമയത്താണ് വിളിക്കുന്നത്, മനസ്സ് വിഷമിച്ച അവസ്ഥയിലാണ് അവസാനം പൊട്ടിതെറിച്ചു. അതൊരു സ്നേഹത്തിന്റെ വെളിപാടായിട്ട് എടുക്കുന്നവരെടുക്കട്ടെ. കൂടുതൽ വിശദീകരിക്കുന്നില്ലെന്നായിരുന്നു ബാല പറഞ്ഞത്.

Advertisement