വിവാഹ ശേഷം സിനിമയിലെത്തി മലയാളിയുടെ മനസ്സിൽ ചേക്കേറിയ താരമാണ് അനു സിത്താര.
വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത അനു സിത്താര യുവതാരങ്ങളുടേയും സൂപ്പർതാരങ്ങളുടേയും ഒപ്പം അഭിനയിച്ചിട്ടുണ്ട്.
സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര അഭിനയരംഗത്തേക്ക് കടന്നുവന്നത്. സാധാരണ എല്ലാ നായികമാരും ശരീര ഭാരം കുറച്ച് സ്ലിം ബ്യൂട്ടി ആയിരിക്കാൻ ആഗ്രഹിക്കുന്നവരാണ്.
എന്നാൽ അതിൽ നിന്നും വ്യത്യസ്തയാണ് അനു സിതാര. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഇപ്പോൾ വെളിപ്പെടുത്തുകയാണ് താരം. ശരീരഭാരം കുറയ്ക്കാനോ സൗന്ദര്യം വർധിപ്പിക്കുവാനോ താൻ ഒന്നും ചെയ്യാറില്ല എന്നാണ് അനുസിത്താര പറയുന്നത്.
സിനിമകളിൽ മാത്രമെ മേക്കപ്പ് ഉപയോഗിക്കുറുള്ളു. അത് ഇല്ലാത്ത സമയങ്ങളിൽ തന്നെ നാടനായി കാണാനാണ് ഇഷ്ടമെന്നും അനു പറയുന്നു. വിവാഹശേഷമാണ് അനു സിത്താര അഭിനയ രംഗത്തേയ്ക്ക് എത്തിയത്.
ഇഷ്ട വിഭവം ഏതാണെന്ന ചോദ്യത്തിന് മമ്മി ഉണ്ടാക്കുന്ന ചോറും മുളകിട്ട മീൻ കറിയും ആണ് എന്ന് അനൂ പറയുന്നു. ഭക്ഷണത്തിനോട് യാതൊരു കോംപ്രമൈസും ഇല്ലെന്നും തനിക്ക് ഇഷ്ടം തോന്നുന്നതെല്ലാം കഴിക്കുമെന്നും ശരീരഭാരം കുറയ്ക്കുന്നത് തനിക്ക് ചേരില്ല എന്നും താരം പറയുന്നു.
താൻ മേക്കപ്പ് അഭിനയത്തിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നും അല്ലാത്തപ്പോൾ തനിനാടൻ ആയി നടക്കാനാണ് ഇഷ്ടം ഉള്ളതെന്നും അനുസിത്താര പറയുന്നുണ്ട്. യുവ നിരയ്ക്കൊ ഒപ്പം നായികയായി തിളങ്ങുന്ന അനു സിത്താര മെഗാസ്റ്റാർ മമ്മുട്ടിക്ക് ഒപ്പം ഒരു കുട്ടനാടൻ ബ്ലോഗ്, മാമാങ്കം എന്നീ സിനിമകളിൽ മികച്ച് വേഷങ്ങൾ ചെയ്തിരുന്നു.