തെന്നിന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന് തന്നെ നടിയായും ഗായികയായും തന്റേതായ സാഥാനം നേടിയെടുത്ത താരമാണ് രമ്യാ നമ്പീശൻ. ജയറാമിന്റെ നായികയായി എത്തിയ ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. നടി എന്നതിൽ ഉപരി മികച്ച ഒരു ഗായികയും നർത്തർത്തകിയും മോഡലും കൂടിയാണ് രമ്യാ നമ്പീശൻ.
വളരെ ചെറുപ്പത്തിൽ തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ നമ്പീശൻ അനേകം ഭക്തി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഒരു ടെലിവിഷൻ പരിപാടിയുടെ അവതാരക ആയിട്ടായിരുന്നു രമ്യാ നമ്പീശൻ തന്റെ കരിയർ ആരംഭിച്ചത്. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ആയിരുന്നു രമ്യാ നമ്പീശൻ സിനിമയിലേക്ക് അരങ്ങേറിയത്.
പിന്നീട് നിരവധി ചിത്രങ്ങളിൽ സഹനടിയായി പ്രത്യക്ഷപ്പെട്ട രമ്യ നമ്പീശൻ ജയരാജ് സംവിധാനം ചെയ്ത ആനച്ചന്തം എന്ന ചിത്രത്തിലൂടെ യാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിൽ നിന്നും മറ്റു ഭാഷകളിലേക്കും ചേക്കേറി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടിയായി രമ്യാ നമ്പീശൻ മാറിയിരുന്നു.
ഇതിനോടകം മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം താരം ശ്രദ്ധേയമായ നിരവധി വേഷങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിൽ ആയിരുന്നു തുടക്കം എങ്കിലും, തമിഴ് സിനിമയിൽ ആണ് മികച്ച വേഷങ്ങൾ രമ്യയെ കാത്തിരുന്നത്. തന്റെ അഭിനയ തിരക്കിന് ഇടയിലും സംഗീതത്തിനായി താരം സമയം മാറ്റി വെയ്ക്കാറുണ്ട്. ചെറുപ്പത്തിൽ തന്നെ നൃത്തവും സംഗീതവും കൈകാര്യം ചെയ്തിരുന്ന രമ്യ അനേകം ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട്.
സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് രമ്യാ നമ്പീശൻ. അതേ സമയം മലയാള സിസിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെ കുറിച്ച് അടുത്തിടെ രമ്യാ നമ്പീശൻ തുറന്നു പറഞ്ഞിരുന്നു. പല സാഹചര്യങ്ങള്‍കൊണ്ടും സിനിമയില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിന് 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്നയാളല്ല ഞാന്‍.
ചില സാഹചര്യങ്ങളില്‍ ചില നിലപാടുകൾ എടുക്കുമ്പോള്‍ നമ്മുടെ ഇന്‍ഡസ്ട്രിക്ക് ഒരു പ്രത്യേക സ്വഭാവമുള്ളതുകൊണ്ടും പല കാര്യങ്ങളും നഷ്ടപ്പെടാം. അതിനെ വൈകാരികമായി കാണുന്നതിനേക്കാള്‍ കൂടുതല്‍ വളരെ അഭിമാനത്തോടെയാണ് ഞാന്‍ കാണുന്നത്. പ്രശ്നം വരുമ്പോള്‍ തളര്‍ന്നിരിക്കരുതെന്ന് നമ്മള് അതിജീവിത എന്നുവിളിക്കുന്ന എന്റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്.
പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുക. ഇവിടെ പിടിച്ചു നിൽക്കുക. ജോലി ചെയ്യുക എന്ന് തന്നെയാണ്. നമ്മുടെ നിലപാടുകൾ വച്ച് കാര്യങ്ങൾ ചെയ്യുക.ചില കാര്യങ്ങള്‍ കൂട്ടായിനിന്ന് ഉച്ചത്തില്‍ സംസാരിക്കുമ്പോഴാണ് കേള്‍ക്കുന്നത്. പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് കളക്റ്റീവ് പോലുള്ള സംരംഭം തുടങ്ങിയതും സംസാരിക്കുന്നതും. എല്ലാവർക്കും തുല്യ പരിഗണ ലഭിക്കുന്ന ഇൻസ്ട്രിയായി മലയാളം മാറട്ടെ. അതാണ് ഞങ്ങളുടെ ആഗ്രഹവും.
എന്നെ സംബന്ധിച്ചടത്തോളം വേറൊരു ഇന്‍ഡസ്ട്രിയിൽ കൂടി ജോലി ചെയ്തതുകൊണ്ട് അവിടെ അവസരം കിട്ടി. വെറുതെയിരുന്നില്ല, സിനിമ ചെയ്യാന്‍ സാധിച്ചു. പല കാരണങ്ങള്‍കൊണ്ടും മലയാള സിനിമയില്‍നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട് എന്നും രമ്യാ നമ്പീശൻ പറയുന്നു.
Also Read
മലയാള സിനിമ ഉർവശി ചേച്ചിയോട് കാണിക്കുന്നത് കടുത്ത അനീതിയാണ്: തുറന്നടിച്ച് റിമാ കല്ലിങ്കൽ