തന്റെ സംഭവ ബഹുലമായ അഭിനയ ജീവിതതിന് ഇടയിൽ ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വർഷങ്ങൾ ആയി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. മോഹൻ സംവിധാനം ചെയ്ത് 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്താണ് മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് എത്തിയത്.
മികച്ച ഒരു നർത്തകി കൂടിയായ മഞ്ജു വാര്യർ സംസ്ഥാന സ്കൂൾ കലോൽസവത്തിലെ കലാതിലകം കൂടി ആയിരുന്നു. അവിടെ നിന്നുമാണ് മഞ്ജു വാര്യർ സിനിമാ ലോകത്തേക്ക് എത്തുന്നത്. സുരേഷ് ഗോപിയും മുരളിയും ഗൗതമിയും പ്രധാന വേഷത്തിൽ എത്തിയ സാക്ഷ്യത്തിന് ശേഷം അടുത്ത ചിത്രം സല്ലാപത്തിൽ നായികയായിട്ടാണ് മഞ്ജു വാര്യർ എത്തിയത്.
ലോഹിതദാസ് എഴുതി സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലൂടെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു വാര്യരെ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുക ആയിരുന്നു. പിന്നീട് മലയാളകളെ അമ്പരിപ്പിച്ച ഒരു പിടി വേഷങ്ങളാണ് മഞ്ജുവാര്യർ അവതരിപ്പിച്ചത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ തന്റെ ആദ്യ നായകനായ ദിലീപിനെ പ്രണയിച്ച വിവാഹം കഴിച്ച മഞ്ജു വാര്യർ സിനിമയിൽ നിന്നും വിട്ടുനിന്നു.
Also Read
മലയാള സിനിമ ഉർവശി ചേച്ചിയോട് കാണിക്കുന്നത് കടുത്ത അനീതിയാണ്: തുറന്നടിച്ച് റിമാ കല്ലിങ്കൽ
എന്നാൽ ഇവർക്ക് ഇടയിലുള്ള ചില പ്രശ്നങ്ങൾ കാരണം 14 വർഷത്തെ ദാമ്പത്യം ഉപേക്ഷിച്ച് ആ ബന്ധം വേർപിരിയുക ആയിരുന്നു. അതേ സമയം വിവാഹത്തിന് മുമ്പും പിന്നീട് വിവാഹ മോചന ശേഷവും ശക്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മഞ്ജു വാര്യർ പ്രേക്ഷകരെ അത്ഭുത പെടുത്തിയിരുന്നു. മലയാളത്തിന് പുറമേ തമിഴകത്തും എത്തിയ മഞ്ജു വാര്യർ സൂപ്പർതാരങ്ങളായ ധനുഷിനും അജിത്തിനും ഒപ്പം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ ഓരോ വിശേഷവും അറിയാൻ പ്രേക്ഷർക്ക് അതിയായ താല്പര്യവും ആണ്. മഞ്ജുവും ദിലീപുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ ഇവരുടെ ഏക മകൾ മീനാക്ഷി അച്ഛൻ ദിലീപിന് ഒപ്പം പോവുകയായിരുന്നു. ദിലീപിനോട് കാവ്യ മാധവനെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് മീനാക്ഷി ആണെന്നും പറഞ്ഞു കേട്ടിരുന്നു.
ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ. അതേ സമയം അടുത്തിടെ ചെന്നൈയിൽ വെച്ച് മഞ്ജു വാര്യരും മകൾ മീനാക്ഷിയും കണ്ടുമുട്ടി എന്ന് സിനിമാ എഴുത്തുകാരൻ ആ പല്ലിശ്ശേരി പറഞ്ഞിരുന്നു. ചെന്നൈയിൽ ഷൂട്ടിംഗിനായി മഞ്ജു എത്തിയപ്പോൾ അവിടെ മകൾ മീനാക്ഷി ഉണ്ടെന്ന് അറിയുകയും മകളെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
മാത്രമല്ല മകൾക്കും അമ്മയെ കാണാൻ ആഗ്രഹമുണ്ടായി. അങ്ങനെ മകളെ കാണമെന്ന് മഞ്ജു മീഡിയേറ്ററോട് അറിയിച്ചു. ഈ കുട്ടി നേരത്തെ മഞ്ജു വരുന്നെന്ന് അറിഞ്ഞാൽ ഒഴിഞ്ഞു മാറുമോ എന്ന ഭയത്താൽ മീഡിയേറ്ററാണ് മീനാക്ഷിയോട് പോയി സ്വഭാവികമായി സംസാരിക്കുന്നത്.
സർപ്രൈസായി അമ്മയെ കണ്ടാൽ എന്ത് ചെയ്യുമെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്, അമ്മയെ കണ്ടാൽ എന്ത് ചെയ്യാൻ വർഷങ്ങൾക്ക് ശേഷം അമ്മയെ കാണുന്നു, ഓടിച്ചെന്ന് കെട്ടിപിടിക്കും, ചിലപ്പോൾ പൊട്ടിക്കരയും എന്നെല്ലാം മകൾ സ്വാഭാവികമായി പറഞ്ഞു. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും മീഡിയേറ്റർ അമ്മയെ കാണണോ എന്ന് ചോദിച്ചു.
അപ്പോൾ ഒരു നിമിഷം നിശബ്ദയായി ആ കുട്ടി ഒന്ന് ആലോചിച്ചു. ഞാൻ ഇപ്പോൾ അച്ഛനോട് അനുവാദം വാങ്ങാതെ അമ്മയെ കാണാൻ പോയാൽ അച്ഛന് അത് വിഷമം ആകില്ലേ എന്നാണ് മീനാക്ഷി ചിന്തിച്ചത്. എന്നാൽ മീഡിയേറ്റർ ദിലീപിനെ വിളിച്ചു കാര്യം പറഞ്ഞു. ഇപ്പോൾ മഞ്ജു ചെന്നൈയിൽ ഇണ്ടെന്നും മകളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും മീഡിയേറ്റർ ദിലീപിനോട് പറഞ്ഞു.
മീനാക്ഷിയോട് സംസാരിച്ചപ്പോൾ അച്ഛന് വിഷമമാകുമോ എന്നുള്ളത് കൊണ്ട് മറുപടിയൊന്നും പറഞ്ഞില്ല എന്നും നേരിട്ട് ദിലീപിനോട് ചോദിക്കുക ആയിരുന്നു എന്നും മീഡിയേറ്റർ. എന്നാൽ അവൾക്ക് എപ്പോൾ വേണമെങ്കിലും അവളുടെ അമ്മയെ കാണാം. അവളുടെ അമ്മയ്ക്കും അവളെ എപ്പോൾ വേണമെങ്കിലും കാണാം. അതിന് തടസം നിൽക്കാൻ ഞാൻ ആരുമല്ല എന്ന് ദിലീപും പറഞ്ഞതോടെ അമ്മയും മകളും കണ്ടു മുട്ടിയെന്നാണ് പല്ലശ്ശേരി വ്യക്തമാക്കുന്നത്.