മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ബാല. തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമയിൽ ആണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. വില്ലനായും നായകനായും സഹനടനായും ല്ലൊം മലയാള സിനിമയിൽ തിളങ്ങിയ അദ്ദേഹം ഹിറ്റ്‌ലിസ്റ്റ് എന്ന സിനിമയിലൂടെ സംവിധായകൻ ആയും അരങ്ങേറിയിരുന്നു.
ഗായിക അമൃത സരേഷുമായി വിവാഹ മോചനം നേടിയ ബാല രണ്ടാമാത് തൃശ്ശൂർ കുന്ദംകുളം സ്വദേശിനി ഡോ. എലിസബത്തിനം വിവാഹം കഴിച്ചിരുന്നു. അടുത്തിടെ ആയി രോഗബാധിതനായ അദ്ദേഹത്തിന്റെ കരൾ മാറ്റ ശസ്ത്രക്രീയ വിജയകരമായി കഴിഞ്ഞിരുന്നു.
അതേ സമയം മലയാളത്തിന്റെ പ്രിയ ഗായകൻ എം ജി ശ്രീകുമാർ അവതാരകൻ ആയി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ ഒരിക്കൽ ബാല അതിഥിയായി എത്തിയിരുന്നു. അപ്പോൾ ബാല പറഞ്ഞ കാര്യങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുന്നത്.
ബാലയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് പ്രോഗ്രാമിനിടെ എംജി ശ്രീകുമാർ ചോദിച്ചിരുന്നു.
അമൃതയുമായി പിരിഞ്ഞ സമയത്ത് മനസ്സിലുള്ള കാര്യങ്ങൾ ആരോടും തന്നെ തുറന്നു പറയാൻ സാധിച്ചിരുന്നില്ല എന്നാണ് ബാല അപ്പോൾ മറുപടിയായി എംജി ശ്രീകുമാറിനോട് പറഞ്ഞത്. ബാല്യകാല ജീവിതം എങ്ങനെയായിരുന്നു എന്ന് ചോദിച്ചപ്പോൾ താൻ ജനിച്ചുവീണത് തന്നെ അരുണാചലം സ്റ്റുഡിയോയിൽ ആണെന്നാണ രസകരമായിട്ടുള്ള മറുപടിയാണ് ബാല പറഞ്ഞത്.
താൻ വളർന്നത് എവിഎം സ്റ്റുഡിയോയിൽ ആണെന്നും ബാല പറഞ്ഞു. ബാലയുടെ വീട് സ്റ്റുഡിയോയുടെ അകത്ത് തന്നെയായിരുന്നു. ബാലയുടെ അച്ഛൻ സിനിമ സംവിധായകനും നിർമ്മാതാവും ആയിരുന്നു. അദ്ദേഹം മരിച്ചിട്ട് രണ്ടുവർഷമായി അമ്മയ്ക്ക് ജോലിയൊന്നുമില്ല ഒരു ചേച്ചിയും അനിയനും ആണുള്ളത്.
അനിയൻ ശിവ സിനിമ സംവിധായകൻ ആണ്. ചെറുപ്പം മുതൽ സ്‌പോർട്‌സിനോട് ആയിരുന്നു താൽപര്യമെന്നും പിന്നീട് താല്പര്യം കമ്പ്യൂട്ടറിലേക്ക് മാറുകയായിരുന്നെന്നും. ഒരിക്കൽ അച്ഛൻ ചോദിച്ചു എന്തിനാണ് ജിമ്മിലും ഡാൻസും ഒക്കെ പഠിക്കാൻ പോകുന്നതെന്ന്. തനിക്ക് അത് പഠിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞപ്പോൾ തന്നെ അച്ഛൻ പറഞ്ഞത് നീ ജനിച്ചത് തന്നെ നടനാവാൻ വേണ്ടിയാണെന്നും അഭിനയത്തിലേക്കുള്ള വഴി തുറന്നു കാണിച്ചത് അച്ഛനാണെന്നും ബാല പറഞ്ഞു.
അതോടെ ബാല വിദ്യാഭ്യാസം അവസാനിപ്പിച്ചു. തെലുങ്കു സിനിമയിലായിരുന്നു ആദ്യമായി അഭിനയിച്ചത് പിന്നെ തമിഴിലും മലയാളത്തിലും ഒക്കെ അഭിനയിച്ചു. ബാലയ്ക്ക് മമ്മൂക്കയോട് വളരെയധികം നന്ദിയുണ്ട് കാരണം മലയാള സിനിമയിലേക്ക് എത്തിയത് അദ്ദേഹം കാരണമായിരുന്നു. ജീവിതത്തിൽ എവിടെയാണ് പാളിച്ച പറ്റിയത് എന്ന് എംജി ശ്രീകുമാർ ചോദിച്ചപ്പോൾ ബാല പറഞ്ഞത് അത് നിങ്ങൾക്ക് അറിയാമല്ലോ എന്നായിരുന്നു മറുപടി.
ആദ്യ വിവാഹത്തിൽ രണ്ട് കാര്യങ്ങൾ കൊണ്ടായിരുന്നു പരാജയം സംഭവിച്ചത് സങ്കടങ്ങൾ തുറന്നു പറയാൻ ഒരാളുണ്ടാകും. ലോകത്ത് ആരോടും പറയാൻ പറ്റാത്ത സങ്കടം മനസ്സിൽ ഉണ്ടാകും അവിടെയാണ് എനിക്ക് പാളിച്ച പറ്റിയത് എന്ന്. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ആരോടും തുറന്നു പറയാൻ സാധിക്കുന്നില്ല. അമ്മയ്ക്ക് കുറച്ചു കാര്യങ്ങളൊക്കെ അറിയാം വേറെ ആർക്കും അറിയില്ലെന്നും ബാല പറയുന്നു.
അതിനെക്കുറിച്ച് സംസാരിക്കാൻ എനിക്ക് അവകാശം ഇല്ലെന്നും എന്റെ മകളെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നു എന്നൊരു കാര്യം മാത്രമേ എനിക്ക് പറയാൻ ആകുള്ളൂ എന്നും ബാല പറയുന്നു. അതേ സമയം കരൾ മാറ്റ ശസ്ത്രക്രിയക്ക് ശേഷം അതിവേഗത്തിൽ സുഖം പ്രാപിച്ച് വരികയാണ് ബാല ഇപ്പോൾ.