ആദ്യം തീരുമാനിച്ചത് പുതുമുഖങ്ങളെ വെച്ച് ചെയ്യാൻ, മമ്മൂട്ടി വേണം മമ്മൂട്ടിയ്ക്കേ കഴിയൂ എന്ന് എംടി പറഞ്ഞു: മെഗാസ്റ്റാറിന്റെ സർവ്വകാല ക്ലാസിക് ഹിറ്റ് പിറന്നിതങ്ങനെ

8369

ഹരിഹരന്റെ സംവിധാനത്തിൽ 1989ൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ എവർഗ്രീൻ ക്ലാസിക് ഹിറ്റായിരുന്നു ഒരു വടക്കൻ വീരഗാഥ എന്ന ചിത്രം. എംടി വാസുദേവൻ നായരുടെ രചനയിൽ ഒരു വടക്കൻ വീരഗാഥ എന്ന ക്ലാസിക് ചിത്രത്തിന്റെ ജനനത്തെപ്പറ്റി എത്ര കഥകൾ പറയാനുണ്ടാകും പലർക്കും.

എന്തായാലും ആ സിനിമ ആദ്യം തുടങ്ങിയത് മമ്മൂട്ടിയെ നായകനാക്കിയുള്ള ഒരു സിനിമഎന്ന നിലയിൽ ആയിരുന്നില്ല. പുതുമുഖങ്ങൾ മാത്രം അണിനിരക്കുന്ന ഒരു വടക്കൻപാട്ട് സിനിമയാ യിരുന്നു എംടിയുടെയും ഹരിഹരന്റെയും മനസിൽ ഉണ്ടായിരുന്നത്.

Advertisements

എന്നാൽ തിരക്കഥയെഴുതി ഒരു ഘട്ടമെത്തിയപ്പോൾ എംടി പറഞ്ഞു ഇതിന് മമ്മൂട്ടി തന്നെ വേണം മമ്മൂട്ടിക്ക് മാത്രമേ ഇത് അവതരിപ്പിക്കാൻ പറ്റൂ. അതേ ചതിയൻ ചന്തു എന്ന് മാലോകരെല്ലാം കുറ്റപ്പെടുത്തിയ ചന്തുവിന്റെ മനസിലെ സംഘർഷങ്ങൾ സ്‌ക്രീനിൽ അവതരിപ്പിക്കാൻ മമ്മൂട്ടിയോളം യോജിച്ച മറ്റൊരാളില്ല എന്ന് എംടിക്ക് മനസിലായി.

Also Read
അങ്ങനെ അമ്മയെ കണ്ടാൽ ഓടിച്ചെന്ന് കെട്ടിപിടിച്ച് പൊട്ടിക്കരയുമെന്നു മീനാക്ഷി, എപ്പോൾ വേണമെങ്കിലും മോൾക്ക് അമ്മയെ കാണാമെന്ന് ദിലീപ്: ചെന്നൈയിൽ സംഭവിച്ചത് വെളിപ്പെടുത്തി പല്ലിശ്ശേരി

അങ്ങനെ ഹരിഹരനും ഉറപ്പിച്ചു ഇത് മമ്മൂട്ടിയല്ലാതെ വേറാരു ചെയ്താലും ശരിയാവില്ല എന്ന്. അങ്ങനെയാണ് മമ്മൂട്ടി ഈ സിനിമയിലേക്ക് വരുന്നത്. താൻ മനസിൽ കണ്ടിരുന്നതിനും മുകളിൽ ചന്തുവിനെ മികച്ചതാക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞു എന്ന് എംടി തന്നെ അന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഗൃഹലക്ഷമി പ്രൊഡക്ഷൻസിന്റെ ബാനറിൽ പിവി ഗംഗാധരൻ നിർമ്മിച്ച ഈ സിനിമ തകർപ്പൻ വിജയത്തിനൊപ്പം നേടിയെടുക്കാത്ത അവാർഡുകളും ഇല്ല. മികച്ച നടനുള്ള സംസ്ഥാന അവാർഡും ദേശിയ അവാർഡും മമ്മൂട്ടി നേടിയെടുത്തു ഈ സിനിമയിലൂടെ.

കൂടാതെ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും അടക്കം നിരവധി ദേശീയ സംസ്ഥാന അവാർഡികൾ വടക്കൻ വീരഗാഥ സ്വന്തമാക്കിയിരുന്നു.

Also Read
അമൃതയുമായുള്ള വിവാഹ ബന്ധം പിരിയുമ്പോൾ മനസ്സിലുള്ള കാര്യങ്ങൾ ആരോടും പറയാൻ പറ്റിയില്ല, എന്നാൽ അമ്മയ്ക്ക് എല്ലാ കാര്യങ്ങളും അറിയാം, ബാല പറഞ്ഞത് കേട്ടോ

Advertisement