സിനിമയിൽ ഒന്നാം സ്ഥാനം അതിനാണ്: നടി നിത്യാ മേനോൻ അന്ന് വെളിപ്പെടുത്തിയത് കേട്ടോ

1530

തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയയായ മലയാളി താരസുന്ദരിയാണ് നടി നിത്യ മേനോൻ. കുട്ടിത്തം നിറഞ്ഞ അഭിനയവും കുസൃതി നിറഞ്ഞ ചിരിയുമായി സ്‌ക്രീനിൽ വന്ന മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഈ മലയാളി പെൺകൊടി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും താരം വേഷമിട്ടുണ്ട്.

മലയാളത്തിൽ സജീവമായി നിൽക്കുന്നതിനിടെ ആയിരുന്നു നിത്യ അന്യഭാഷയിലേക്ക് പ്രവേശിച്ചത്. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ നിന്നും മികച്ച സ്വീകരണമാണ് താരത്തിന് ലഭിക്കുന്നത്. എല്ലാ ഭാഷയിലും മുൻ നിര നായകന്മാർക്ക് ഒപ്പം അഭിനയിച്ച താരത്തിന് ഒരുപാട് ആരാധകരുമുണ്ട്.

Advertisements

ദി മങ്കി ഹു നോ ടൂ മച്ച് എന്ന ഇംഗ്ലീഷ് സിനിമയിൽ ബാലതാരയാണ് അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. 2006 ൽ ഇറങ്ങിയ സെവനോ ക്ലോക്ക് എന്ന കന്നഡ സിനിമയിൽ നായിക വേഷത്തിൽ എത്തിയ താരം മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്ത് കൈയടി നേടി.

Also Read
അങ്ങനെ അമ്മയെ കണ്ടാൽ ഓടിച്ചെന്ന് കെട്ടിപിടിച്ച് പൊട്ടിക്കരയുമെന്നു മീനാക്ഷി, എപ്പോൾ വേണമെങ്കിലും മോൾക്ക് അമ്മയെ കാണാമെന്ന് ദിലീപ്: ചെന്നൈയിൽ സംഭവിച്ചത് വെളിപ്പെടുത്തി പല്ലിശ്ശേരി

താരരാജാവ് മോഹൻലാലിനെ നായകനാക്കി കെപി കുമാരൻ ഒരുക്കിയ ആകാശഗോപുരം എന്ന ചിത്രത്തലൂടെയാണ് നിത്യാ മേനോൻ മലയാള സിനിമയിലെത്തിയത്. അപൂർവ രാഗം, ഉറുമി, ഉസ്താദ് ഹോട്ടൽ, 100 ഡേയ്സ് ഓഫ് ലവ്, അൻവർ, ഉറുമി, ബാച്ചിലർ പാർട്ടി, ബാംഗ്ലൂർ ഡേയ്‌സ, കോളാമ്പി തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും വരെ അഭിനയിച്ച് മുന്നേറുകയാണ്. അതേ സമയം നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കാറില്ലെന്ന് തുറന്ന് പറഞ്ഞ് അടുത്തിടെ നിത്യാ മേനോൻ രംഗത്ത് എത്തിയിരുന്നു. സിനിമയിൽ പെർഫോമൻസ് ആണ് ഒന്നാമത്തെ കാര്യമെന്നാണ് നിത്യമേനോൻ പറയുന്നത്.

ശരീര സൗന്ദര്യത്തിന് അതുകഴിഞ്ഞേ സ്ഥാനമുളളൂ. അതുകൊണ്ട് പൊക്കത്തെയും തടിയെയും കുറിച്ചുളള നെഗറ്റീവ് കമന്റുകൾ ന്നെ ബാധിക്കാറില്ലെന്ന് നിത്യ പറയുന്നു. അഭിനയത്തെക്കുറിച്ച് ചിന്തിക്കുമെന്നല്ലാതെ പട്ടിണി കിടക്കാനും ജിമ്മിൽ പോകാനുമൊന്നും പറ്റില്ല. ഒരു ഷോട്ടിൽ ഇങ്ങനെ അഭിനയിക്കണമെന്ന് മുൻകൂട്ടി തീരുമാനിക്കാൻ കഴിയാറില്ല.

ഒരു നിമിഷത്തിൽ സംഭവിക്കുന്ന അത്ഭുതമാണ് എനിക്ക് അഭിനയം. അതുകൊണ്ട് അതിന്റെ ക്രെഡിറ്റും എടുക്കാനാവില്ല. പിന്നെ പുതിയ ഭാഷകൾ പഠിക്കാനും സംസാരിക്കാനും ഇഷ്ടമാണ്. എല്ലാ ഭാഷയിലും സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്യുന്നത്. ഓരോ ഭാഷയിലെ സെറ്റിലും അതേ ഭാഷയിൽ തന്നെ സംസാരിക്കാൻ ശ്രമിക്കാറുണ്ട്. ആളുകളോട് അവരുടെ സ്വന്തം ഭാഷയിൽ സംസാരിക്കാനും ഇഷ്ടമാണെന്നും നിത്യ മേമോൻ പറയുന്നു.

Also Read
ആദ്യം തീരുമാനിച്ചത് പുതുമുഖങ്ങളെ വെച്ച് ചെയ്യാൻ, മമ്മൂട്ടി വേണം മമ്മൂട്ടിയ്ക്കേ കഴിയൂ എന്ന് എംടി പറഞ്ഞു: മെഗാസ്റ്റാറിന്റെ സർവ്വകാല ക്ലാസിക് ഹിറ്റ് പിറന്നിതങ്ങനെ

Advertisement