മലയാളത്തിന്റെ നടന വിസ്മയം താരരാജാവ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ അവിസ്മരണീയം ആക്കിയ തന്മാത്ര എന്ന ഒരൊറ്റ ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ ആളാണ് മീര വാസുദേവ്. രമേശൻ നായർ എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ഭാര്യയായി ആണ് മീര എത്തിയത്.
മോഹൻലാലുമായി ഉള്ള ലൈം ഗി ക രംഗം ഉള്ളതുകൊണ്ട് പല മുൻനിര നായികമാരും ഒഴിവാക്കിയ വേഷമായിരുന്നു ഇത്. അൽഷിമേഴ്‌സ് രോഗബാധിതനായ രമേശന്റെയും കുടുംബത്തിന്റെയും കഥയുമായാണ് ബ്ലെസി എത്തിയത്. മികച്ച വിജയം അയിരുന്നു ഈ ചിത്രം നേടിയെടുത്തത്.
അതേ സമയം പലരേയും മോഹൻലാലിന്റെ നായിക ആവാനായാണ് വിളിച്ചതെങ്കിലും ചിത്രത്തിലെ ന ഗ്ന രം ഗത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായാണ് പലരും സിനിമയിൽ നിന്നും പിൻവാങ്ങിയത് എന്നും സംവിധായകൻ ബ്ലെസ്സി ഒരിക്കൽ പറഞ്ഞിരുന്നു. അതേ സമയം സിനിമയിലെ നഗ്ന രംഗത്തെക്കുറിച്ച് തന്നോട് മുന്നെ പറഞ്ഞിരുന്നുവെന്ന് മീര വാസുദേവനും പറഞ്ഞിരുന്നു.
Also Read
സിനിമയിൽ ഒന്നാം സ്ഥാനം അതിനാണ്: നടി നിത്യാ മേനോൻ അന്ന് വെളിപ്പെടുത്തിയത് കേട്ടോ
സിനിമയിലെ പ്രധാനപ്പെട്ട ആളകൾ മാത്രമേ മുറിയിൽ ഉണ്ടാകാൻ പാടുള്ളു എന്ന് നിബന്ധനയാണ് താൻ മുന്നോട്ട് വച്ചതെന്നും മീര പറയുന്നു. ആ ചിത്രം കാരണം ആണ് താനിപ്പോഴും ഓർക്കപ്പെടുന്നത് എന്നും അവർ പറയുന്നു. അതേ സമയം ഈ ചിത്രത്തിന്റെ മികച്ച വിജയത്തോടെ മലയാളത്തിൽ ഒരുപിടി നല്ല വേഷങ്ങൾ മീര വാസുദേവിനെ തേടി എത്തിയിരുന്നു.
എന്നാൽ സ്വകാര്യ ജിവിതത്തിലെ താളപ്പിഴകൾ മൂലം സിനിമ മേഖലയിൽ നിന്നും താരം ദീർഘകാലം വിട്ടുനിന്നിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ കൂടി മീരാ വാസുദേവ് തിരിച്ചെത്തുക ആയിരുന്നു.
കുടുംബവിളക്കിൽ സുമിത്ര എന്ന കേന്ദ്ര കഥാപാത്രമായി ആയി മീര വാസുദേവ് മിനി സ്‌ക്രീൻ പ്രേക്ഷകരുടേയും പ്രിയങ്കരിയായി മാറി. അതേ സമയം നേരത്തെ കരിയറിൽ പല വലിയ അവസരങ്ങളും ലഭിച്ചെങ്കിലും ദാമ്പത്യ ജീവിതമാണ് മീരയ്ക്ക് തിരിച്ചടികൾ നൽകിയത്. രണ്ട് തവണ വിവാഹിത ആയെങ്കിലും രണ്ടും പരാജയമായിരുന്നു. വിവാഹ ബന്ധങ്ങൾ വേർപെടുത്തിയിട്ടാണ് നടി അഭിനയ രംഗത്തേക്ക് മടങ്ങി എത്തിയത്.