ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്നും മിമിക്രിയിലൂടെ സിനിമയിലെത്തി മലയാളികളുടെ മണിമുത്തായി മാറിയ നടൻ ആയിരുന്നു കലാഭവൻ മണി. ഇന്നും മലയാളി മനസ്സിൽ ഇന്നും മ രി ക്കാ ത്ത ഓർമ്മയാണ് കലാഭവൻ മണി എന്ന താരം.
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാലോകത്ത് മുഴുവൻ തന്റെ അഭിനയപ്രതിഭ തെളിയിച്ച കലാകാരന്റെ പെട്ടെന്നുള്ള വേർപാടിൽ നിന്നും ആരാധകർ ഇപ്പോഴും മോചിതർ ആയിട്ടില്ല. 2016 മാർച്ച 6ന് ആയിരുന്നു മലയാളികളെ തീരാ ദുഖത്തിലാക്കിയ ആ വിയോഗം.
ഓർത്തിരിക്കാൻ ഒരുപാട് കഥാപാത്രങ്ങളും നർമ്മ മുഹൂർത്തങ്ങളും ആരാധകർക്ക് സമ്മാനിച്ചാണ്ആ വലിയ കലാകാരൻ വിടപറഞ്ഞത്. മികച്ച ഒരു മനുഷ്യ സ്നേഹി കൂടിയായിരുന്നു കലാഭവൻ മണി. ഇപ്പോഴിതാ നേരത്തെ കലാഭവൻ മണി നൽകിയ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൈരളി ടിവിയിലെ ജെബി ജംങ്ക്ഷനിൽ ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖം ആണിത്. എന്റെ അമ്മയുടെ പ്രസവം നിർത്തിയിട്ട് ഉണ്ടായതാണ് ഞാൻ എന്ന് പറഞ്ഞു കൊണ്ടാണ് കലാഭവൻ മണിയുടെ സംഭാഷണം ആരംഭിക്കുന്നത്.
അപ്പോൾ ആലോചിച്ചു നോക്കൂ നമ്മുടെ സർക്കാർ ആശുപത്രികളുടെ ഒരു അവസ്ഥ എന്ന് പറയുമ്പോൾ അവതാരകനടക്കം ചിരിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ സർക്കാർ അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ മണിയെ ഞങ്ങൾക്ക് കിട്ടുമായിരുന്നോ എന്ന മറുചോദ്യവും ബ്രിട്ടാസ് ചോദിക്കുന്നുണ്ട്.
ജീവിതത്തിൽ ഓരോ മനുഷ്യരും ഓരോ രീതിയിലുള്ളവർ ആണന്നും തന്റെ അച്ഛന് ചെരിപ്പും ഷർട്ട് ഇടാൻ അറിയില്ലായിരുന്നു എന്നും കലാഭവൻ മണി പറയുന്നു. ആദ്യമായി അച്ഛൻ ഷർട്ട് ഇടുന്നത് തന്റെ കല്യാണത്തിന് ആണെന്നും മണി ഓർത്തെടുക്കുന്നു.
കസേരയിൽ ഇരിക്കാൻ അച്ഛന് അറിയില്ലായിരുന്നു. പൊന്തലിൽ മാത്രമായിരുന്നു അദ്ദേഹം എപ്പോഴും ഇരിക്കുകയെന്നും മണി പറയുന്നു. കൈരളി ടിവി തന്നെയാണ് ഇപ്പോൾ ഈ വീഡിയോ പുറത്തുവിട്ടിരുക്കുന്നത്.
വീഡിയോ വൈറൽ ആയതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്ത് എത്തുന്നത്. മണി ചേട്ടന്റെ പഴയകാല ഓർമ്മകളാണ് ആരാധകരിൽ ഏറിയപങ്കും പങ്കുവയ്ക്കുന്നത്. ഏതായാലും ഇതിനോടകം തന്നെ ഈ വീഡിയോ വൈറലായി കഴിഞ്ഞിരിക്കുയാണ്.