ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു മേനക. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ നിർമ്മാതാവ് സുരേഷ് കുമാറിനെ വിവാഹം കഴിക്കുകയായിരുന്നു താരം. വിവാഹ ശേഷവും സിനിമാ രംഗത്ത് തന്നെ നിർമ്മാതാവായും നടിയായും താരം തുടർന്നിരുന്നു
ഇപ്പോൾ മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മേനകയും സുരേഷ് കുമാറും. ഇവരുടെ രണ്ട് പെൺമക്കളും സിനിമാ രാഗത്ത് സജീവമാണ്. മൂത്ത മകൾ രേവതി ക്യാമറയ്ക്ക് പിന്നിലാണ് തിളങ്ങുന്നെങ്കിൽ ഇളയ മകൾ കീർത്തി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയാണ് ഇപ്പോൾ.
അതേ സമയം നടിയായ മേനകയും നിർമാതാവായ സുരേഷും സിനിമ ലൊക്കേഷനിൽ വെച്ചുണ്ടായ അടുപ്പമാണ് വിവാഹത്തിൽ എത്തുന്നത്. വിവാഹത്തോടെ കുറച്ചുകാലം അഭിനയ രംഗത്ത് നിന്നും വിട്ടു നിന്ന മേനക പെട്ടെന്ന് തന്നെ മടങ്ങിയെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ കാലത്തെ ജീവിതത്തെ പറ്റി മേനകാ സുരേഷ് തുറന്നു പറയുകയാണ്.
സുരേഷ് കുമാറിനെ കണ്ടുമുട്ടി വിവാഹം കഴിച്ചതും തന്റെ സിനിമാ ജീവിതത്തെ പറ്റിയും ഒക്കെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് മേനക തുറന്നു പറയുന്നത്. അഭിനയിക്കുന്നതിനും അത് വേണ്ടെന്ന് വെക്കാനും അച്ഛന്റെ പിന്തുണ ഉണ്ടായിരുന്നു. പെട്ടെന്ന് അച്ഛൻ മരിച്ചതോടെ സാമ്പത്തിക ഉത്തരവാദിത്തം എന്റെ തലയിലായി.
ഇനി എത്ര നാൾ ഞാൻ അഭിനയിക്കേണ്ടി വരുമെന്ന് അമ്മയോട് ചോദിച്ചപ്പോൾ അച്ഛന്റെ അതേ ഉത്തരമാണ് പറഞ്ഞത്. മോൾക്ക് ഇഷ്ടമുള്ള അത്രയും കാലം അഭിനയിച്ചാൽ മതി. തൊട്ട് പിന്നാലെ ഞാൻ സുരേഷേട്ടനെ കണ്ടുമുട്ടി. അതോടെ എന്റെ മനസൊന്ന് ചാഞ്ചാടി. അദ്ദേഹത്തെ കല്യാണം കഴിക്കണം എന്ന് തോന്നി.
അമ്മയോട് കാര്യം അവതരിപ്പിച്ചപ്പോൾ അവർക്ക് ഓക്കെ ആണെങ്കിൽ ഞാനും ഓക്കെ എന്നാണ് പറഞ്ഞത്. അങ്ങനെ രണ്ട് വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചു. മൂന്ന് കൊല്ലം എങ്കിലും കഴിഞ്ഞിട്ട് മതി കല്യാണം എന്നാണ് തീരുമാനിച്ചത്. അങ്ങനെ പതിനഞ്ചാം വയസിൽ സിനിമയിൽ വന്ന താൻ ഇരുപത്തിമൂന്നാമത്തെ വയസിൽ വിവാഹിതയായി.
അക്കാലത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായിരുന്നു മേനക. പിന്നെ എന്തിനാണ് വിവാഹ ത്തോടെ അഭിനയം നിർത്തിയത് എന്ന് ആരാധകർ സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണ്.അമ്മ എന്തിനാ സിനിമ നിർത്തിയത് എന്ന് തന്റെ മക്കളും ചോദിക്കാറുണ്ട്. അന്ന് കല്യാണം കഴിച്ച് കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുക എന്നത് മാത്രമായിരുന്നു എന്റെ സ്വപ്നം.
വിവാഹശേഷം അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചത് ഞാൻ തന്നെയാണ്. കല്യാണശേഷം അഭിനയിക്കരുത് എന്നൊരു ധാരണ എനിക്ക് ഉണ്ടായിരുന്നു. സുരേഷേട്ടന് ഞാൻ വീണ്ടും അഭിനയിച്ച് കാണുന്നത് വലിയ ആഗ്രഹ മായിരുന്നു. കുറേ കാലത്തിന് ശേഷം വിഷ്ണുലോകം എന്ന സിനിമയിൽ അതിന് അവസരം കിട്ടി.
ഞങ്ങൾ തന്നെ നിർമ്മിക്കുന്ന മൂവിയാണത്.
പക്ഷേ ആ സമയത്ത് മൂത്ത മകൾ ജനിച്ചതെയുള്ളു. അഭിനയിക്കാനായി താൻ വീണ്ടും സെറ്റിലെത്തിയപ്പോൾ അവളെ കാണണം എന്നായി. എന്റെ അവസ്ഥ മനസിലാക്കിയതോടെ, പറ്റുന്നില്ലെങ്കിൽ പോയിക്കൊള്ളാൻ സുരേഷേട്ടൻ പറഞ്ഞു. അന്ന് തനിക്ക് പകരമാണ് ശാന്തി കൃഷ്ണ ആ സിനിമയിൽ അഭിനയിച്ചത്.
ചെറിയൊരു കാലം കൊണ്ട് ഇരുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചു. അതിൽ ഭൂരിഭാഗം ചിത്രങ്ങളിലും നായകനായത് മമ്മൂട്ടിയാണ്. അന്നൊക്കെ ഒരു മാസം കൊണ്ട് തന്നെ സിനിമ തീരും. അതുകൊണ്ടാണ് മലയാളത്തിൽ കൂടുതൽ പടങ്ങൾ ചെയ്യാൻ സാധിച്ചതെന്നും മേനക പറയുന്നു.