മലയാളത്തിന്റെ സൂപ്പർസ്റ്റാരും ബിജെപി നേതാവും ആണ് സുരേഷ് ഗോപി. രാജ്യസഭാ എംപി ആയിരുന്നു അദ്ദേഹത്തിന്റെ കാലാവധി ഈ മാസം അവസാനിക്കുകയാണ്. ഇപ്പോൾ സിനിമയ്ക്ക് ഒപ്പം സജീവ രാഷ്ട്രീയ പ്രവർത്തവുമായാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്.
നടൻ രാഷ്ട്രീയക്കാരൻ എന്നതിൽ ഉപരി കറകളഞ്ഞ ഒരു മനുഷ്യസ്നേഹി കൂടിയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ പ്രവർത്തികൾക്ക് എല്ലാം ഏറെ കൈയ്യടികളും കിട്ടിയിരുന്നു. അതേ സമയം ഇപ്പോൾ വിഷു കൈനീട്ട വിവാദവുമായി ബന്ധപ്പെട്ട് ഏറെ വിമർശനങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ് അദ്ദേഹം.
അദ്ദേഹത്തെ അനുകൂലിച്ചും എതിർക്കും നിരവധി പേര് രംഗത്ത് വരുന്നുണ്ട്. ഇപ്പോഴിതാ അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ് രതീഷ് സുരേഷ് ഗോപിയെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളാണ് വൈറലായി മാറുന്നത്. അടുത്തിടെ റിലീസ് ചെയ്ത കാവൽ എന്ന ചിത്രത്തിൽ സുരേഷ് ഗോപിക്ക് ഒപ്പം പത്മരാജ് രതീഷും അഭിനയിച്ചിരുന്നു.
Also Read
പൃഥ്വിരാജുമായി പ്രണയത്തിൽ ആയിരുന്നോ എന്ന ചോദ്യത്തിന് സംവൃത സുനിൽ പറഞ്ഞ മറുപടി കേട്ടോ
രതീഷും സുരേഷ് ഗോപിയും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. രതീഷിന്റെ മ ര ണ ശേഷം സുരേഷ് ഗോപി ആ കുടുംബത്തിന് വേണ്ടി ചെയ്തിരുന്ന സഹായങ്ങൾ ഏറെയാ ണ്. സ്വന്തം മക്കളെ പോലെയാണ് സുരേഷ് ഗോപി രതീഷിന്റെ മക്കളെ നോക്കിയിരുന്നത്.
ഇപ്പോഴിതാ സുരേഷ് ഗോപിയും ഒത്തുള്ള അനുഭവങ്ങളെ കുറിച്ച് പത്മരാജ് കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ദേയമയായി മാറുന്നത്. നിഥിൻ ചേട്ടൻ എന്നോട് കഥ പറഞ്ഞപ്പോൾ തന്നെ സുരേഷ് അങ്കിളുമായി കോമ്പിനേഷൻ സീനുകൾ ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് അറിഞ്ഞത് മുതൽ ഞാൻ നിതിൻ ചേട്ടനോട് പറഞ്ഞിരുന്നു അയ്യോ അതെനിക്ക് പേടിയാണ് എന്ന്.
അന്ന് ചേട്ടൻ അതൊന്നും കുഴപ്പില്ല നമുക്ക് അതൊക്കെ ശെരിയാക്കാം എന്ന് പറഞ്ഞ് എന്നെ സമാധാനി പ്പിച്ചിരുന്നു. ശേഷം സെറ്റിൽ എത്തി, അദ്ദേഹത്തിന്റെ നേരെ നിന്ന് ആ മുഖത്ത് നോക്കി ഡയലോഗ് പറയാൻ തുടങ്ങിയപ്പോൾ പേടിയായി. എല്ലാം കയ്യിൽ നിന്നും പോയി ഡയലോഗ് മുഴുവൻ തെറ്റിപ്പോയി.
കുറേ പ്രാവശ്യം തെറ്റിച്ചു. ഇത് മനസിലായ അദ്ദേഹം എനിക്ക് കൂടുതൽ കാര്യങ്ങൾ അടുത്തിരുത്തി പറഞ്ഞു തന്നു. അതിനു ശേഷമാണ് ആ സീൻ ഭംഗിയായി എടുക്കാൻ കഴിഞ്ഞത് എന്നും പത്മരാജ് രതീഷ് പറയുന്നു.
ഞങ്ങൾക്ക് പുതു ജീവിതം തന്ന മനുഷ്യനാണ്, അച്ഛന്റെ മ ര ണ ശേഷം എല്ലാവരും ഉപേക്ഷിച്ചപ്പോൾ ഞങ്ങളെ കൈപിടിച്ച് ഉയർത്തിയത് സുരേഷ് അങ്കിളാണെന്നും പത്മരാജ് പറയുന്നു.
അതുപോലെ രതീഷ് ഈ ലോകത്തോട് വിടപറയുമ്പോൾ ആ കുടുംബം വളരെ അധികം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു. പണം തിരിച്ചു നല്കാത്തതുകൊണ്ട് തേനിയിൽ ഒരു ഗൗണ്ടർ ഈ കുടുംബത്തെ തടഞ്ഞ് വെച്ചിരുന്നു.
Also Read
മമ്മൂട്ടിക്ക് ഒപ്പം ആ ചിത്രത്തിൽ പൂർണ ന ഗ് ന യാ യി അഭിനയിക്കാൻ സിൽക്ക് സ്മിത വെച്ച ഡിമാൻഡ് ഇങ്ങനെ
ഇത് അറിഞ്ഞ സുരേഷ് ഗോപി അവിടെ എത്തി മുഴുവൻ തുകയും നൽകി അവരെ രക്ഷിക്കുകയും ശേഷം ആ കുടുംബത്തിന് തിരുവനന്തപുരത്ത് താമസ സൗകര്യം ശെരിയാക്കുകയും ചെയ്തിരുന്നു. പെൺ കുട്ടികളുടെ വിവാഹം ഉൾപ്പടെ മുന്നിൽ നിന്ന് ഒരു അച്ഛന്റെ സ്ഥാനത്താണ് സുരേഷ് ഗോപി അവരെ സംരക്ഷിച്ചത്.
രതീഷിന്റെ മകളുടെ വിവാഹ സമയത്ത് 100 പവൻ സ്വർണ്ണം അദ്ദേഹം സമ്മാനമായി നൽകിയിരുന്നത് ഏറെ കൈയ്യടി നേടിയിരുന്നു.