എന്നോട് പ്രേമം ഒന്നുമില്ലെന്ന് സതീശൻ, പൈങ്കിളി പോലിരിക്കുന്ന നിന്നെ വേണ്ടെന്നാണോ അവൻ പറഞ്ഞതെന്ന് സതീശന്റെ ചേച്ചി, പ്രണയ കഥ പറഞ്ഞ് മാലാ പാർവ്വതി

475

വളരെ പെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാ മാലാ പാർവ്വതി. ഇപ്പോൾ മലയാള സിനിമയിലെ ന്യൂജെൻ അമ്മയാണ് താരം. സാധാരണ കണ്ടുവരുന്ന അമ്മ വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഓരോ ചിത്രങ്ങളിലും മാലാ പാർവ്വതി എത്തുന്നത്.

തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ വേറിട്ടതാക്കാൻ നടി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടി ചിത്രമായ ഭീഷ്മപർവ്വത്തിലെ മോളി എന്ന കഥാപാത്രം മാലാ പാർവതിയ്ക്ക് ഏറെ കയ്യടി നേടി കൊടുത്തിരുന്നു. മക്കൾക്ക് വേണ്ടി ജീവിക്കുന്ന അൽപം നെഗറ്റീവ് ഷെയ്ഡുള്ള ഒരു അമ്മ വേഷമായിരുന്നു അത്.

Advertisements

Also Read
ഞാൻ ഉണ്ടാകില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്, എന്റെ വിവാഹത്തിനാണ് അച്ഛൻ ആദ്യമായി ഷർട്ട് ഇടുന്നത്: വൈറലായി മണിച്ചേട്ടന്റെ പഴയ അഭിമുഖം

മോളിയായിട്ടുള്ള നടിയുടെ മാനറിസങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയകഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മാലാ പാർവതി. ഒരു ഉഗ്രൻ പ്രണയത്തിന് ശേഷമാണ് നടി സതീശനെ വിവാഹം കഴിക്കുന്നത്. കോളേജ് കാലത്ത് തുടങ്ങിയ ബന്ധമായിരുന്നു. ഗോസിപ്പുകൾ ആയിരുന്നു ഇവരെ ഒന്നിപ്പിച്ചത്.

വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സംഭവ ബഹുലമായ പ്രണയ വിവാഹത്തെ കുറിച്ച് പറഞ്ഞത്. മാലാ പാർവതിയുടെ വാക്കുകൾ ഇങ്ങനെ.

കോളേജ് മുഴുവൻ ചർച്ചയായ ബന്ധമായിരുന്നു ഞങ്ങളുടേത്. ഞാനും സതീശനും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് കോളേജ് മുഴുവൻ പ്രചരിച്ചു. ഞങ്ങളുടെ പേരുകൾ ഒക്കെ വിളിച്ച് മറ്റുള്ളവർ കളിയാക്കും ആയിരുന്നു. ഈ കളിയാക്കൽ പിന്നീട് വലിയ കഥയായി മാറുകയായിരുന്നു എന്നും മാലാ പാർവതി ഓർത്തെടുത്തു.

വൈകാതെ തന്നെ ഈ കഥ എന്റെ വീട്ടിലും നാട്ടിലുമൊക്കെ എത്തി. ക്യാമ്പസിലും വലിയ പ്രശ്നമായി. അന്ന് സതീശൻ ഒഴികെ ബാക്കിയെല്ലാവരും ഈ ബന്ധത്തെ കുറിച്ച് എന്നോട് ചോദിച്ചിരുന്നു. ഈ സംഭവം നാട്ടിലൊക്കെ അറിഞ്ഞതോടെ വീട്ടിൽ വലിയ പ്രശ്നമായി. തന്നെ മോശക്കാരിയായി ചിത്രീകരിക്കാനും തുടങ്ങി.

എന്നാൽ ഇതൊക്കെ വലിയ വാർത്തയായതിന് ശേഷമാണ് എന്റെ ചെവിയിൽ എത്തുന്നത്. വിവാഹം ആലോചിക്കാൻ എത്തുന്നവർ പോലും ഈ ബന്ധത്തെ കുറിച്ച് തന്നോട് ചോദിക്കുകയായിരുന്നു. പ്രണയ കഥയ്ക്ക് ശേഷം ഞങ്ങൾ ഒളിച്ചോടി എന്നും കോളേജിൽ വാർത്ത പ്രചരിച്ചിരുന്നു. ഏറ്റവും ഒടുവിൽ സതീശനെ വിളിക്കുകയായിരുന്നു. ഈ സത്യങ്ങളെല്ലാം അറിയാവുന്ന ഏക വ്യക്തി നിങ്ങളാണ് എന്നെ കല്ല്യാണം കഴിക്കാൻ പറ്റുമോ എന്ന് ചോദിച്ചു.

Also Read
അച്ഛന്റെ മ ര ണ ശേഷം എല്ലാവരും ഉപേക്ഷിച്ചപ്പോൾ ഞങ്ങളെ കൈപിടിച്ച് ഉയർത്തിയ മനുഷ്യൻ, ഞങ്ങൾക്ക് പുതു ജീവിതം തന്നത് സുരേഷ് അങ്കിളാണ്: പത്മരാജ് രതീഷ്

ഇത് കേട്ട ഉടനെ മീറ്റിംഗിലാണ് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് സതീശൻ ഫോൺ കട്ട് ചെയ്തു. പിന്നെ തിരിച്ച് വിളിച്ചതുമില്ല. ആ സമയത്ത് സതീശനോട് എനിക്കൊരു ഇഷ്ടമൊക്കെ തോന്നി. പിന്നീട് ഞാൻ സതീശനെ നേരിട്ട് കണ്ട് സംസാരിക്കുക ആയിരുന്നു. ഇത് രാഷ്ട്രീയമാണ് ഇവിടെ പ്രേമം ഒന്നുമില്ല. എസ്എഫ്‌ഐയുടെ ഒരു ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി എന്നെ ടാർഗറ്റ് ചെയ്യുന്നതാണെന്നും പറഞ്ഞ് അവിടെ നിന്ന് മടങ്ങാൻ സതീശൻ ആവശ്യപ്പെട്ടു.

എന്നാൽ അങ്ങനെ പോകാൻ പറ്റില്ലെന്നായിരുന്നു എന്റെ മറുപടി. കൂടാതെ വേറെ ആരേയും വിവാഹം കഴിക്കാൻ പറ്റില്ലെന്നും തുറന്ന് പറഞ്ഞു. പിന്നീട് കുറെ ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ ഈ ബന്ധത്തിൽ സീരിയസ് ആണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. തുടർന്ന് എന്നോട് പോയി അദ്ദേഹത്തിന്റെ വീട് കാണാൻ പറഞ്ഞു.

രണ്ട് കൂട്ടുകാരികളെയും കൊണ്ടാണ് സതീശന്റ വീട് കാണാൻ പോയത്. ഒരു ചെറിയ വീടാണ്. അന്ന് അവിടെ മൂത്ത ചേച്ചിയുണ്ടായിരുന്നു. സതീശനോടുള്ള തന്റെ ഇഷ്ടം ചേച്ചിയോട് പറഞ്ഞു. നിന്നെ പോലെ പൈങ്കിളി പോലിരിക്കുന്ന പെണ്ണിനെ അവൻ വേണ്ടെന്നാണോ പറഞ്ഞത്. അവനിങ്ങ് വരട്ടെ ഞാൻ പറയാമെന്ന് ചേച്ചി അറിയിച്ചു.

തിരിച്ചു പോകുമ്പോൾ കൂട്ടുകാരികൾ എന്നെ കുറെ വഴക്കു പറഞ്ഞു. എന്നാൽ നിലപാട് മാറ്റാൻ ഞാൻ ഒരുക്കമായിരുന്നില്ല മാല പാർവതി തുടർന്നു. കൂട്ടുകാരികൾ എന്നെ കുറെ വഴക്കു പറഞ്ഞു. എന്നാൽ നിലപാട് മാറ്റാൻ താൻ ഒരുക്കമായിരുന്നില്ല. അതിന് ശേഷം സതീശനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് ഞാൻ ഉറപ്പിച്ചു.

Also Read
നേരത്തെ ഒരു കല്യാണം കഴിച്ച് ആ പയ്യനെ വലിച്ചെറിഞ്ഞു, സ്വസ്ഥമായി ജീവിച്ച ഒരു കുടുംബത്തിലെ സ്ത്രീയെ റീപ്ലേസ് ചെയ്ത് അവിടെ കയറി ഇരുന്നു, എന്നിട്ടും സ്ത്രീത്വത്തിന് മാതൃകയാണത്രെ

എന്റെ വീട്ടിൽ ഈ കാര്യം അറിഞ്ഞപ്പോൾ ചേച്ചിയുടെ കഴിയട്ടെ എന്നായിരുന്നു മറുപടി. അങ്ങനെ 1989 ആഗസ്റ്റ് 10 ന് ഒരു കർക്കിടക മാസത്തിൽ വിവാഹം രജിസ്റ്റർ ചെയ്തു. അന്നെനിക്ക് പത്തൊമ്പത് വയസായിരുന്നു. പിന്നീട് ആ തീരുമാനമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. അത്രമേൽ സന്തോഷത്തിലാണ് ഞങ്ങൾ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതെന്നും മാലാ പാർവ്വതി പറയുന്നു.

Advertisement