മലയാള സിനിമ പ്രേമികൾക്ക് വളരെ പെട്ടെന്ന് തന്നെ ഏറെ സുപരിചിതയായ താരമാണ് നടി അതിഥി രവി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് ആരാധകരും ഏറെയാണ്. മികച്ച ഒരു അഭിനേത്രി എന്നതിന് ഒപ്പം ഒരു മോഡൽ കൂടിയാണ് അതിഥി രവി.
ആംഗ്രി ബേബീസ് ഇൻ ലവ് എന്ന 2014 ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് എത്തിയത്. നടി എന്നതിൽ ഉപരി ഒരു മോഡലും കൂടിയാണ് താരം. ആൻഗ്രി ബേബീസ് എന്ന സിനിമയിലൂടെ സഹ താരമായിട്ടാണ് അതിഥി ബിഗ് സ്‌ക്രീനിൽ എത്തുന്നത്.
പിന്നീട് നായികയായും തിളങ്ങി. ഇതിനിടെ തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. സിനിമ കൂടാതെ മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും അതിഥി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രണവ് മോഹൻലാലിന് ഒപ്പം ആദിയിലും മോഹൻലാലിന് ഒപ്പം ട്വൽത്ത് മാനിലും അതിഥി വേഷമിട്ടിട്ടുണ്ട്.
അതേ സമയം പ്രണവിന് ഒപ്പം അഭിനയിച്ചതിനെ കുറിച്ചും തന്റെ വിവാഹ സങ്കൽപ്പങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് അതിഥി ഇപ്പോൾ.
അദിതി രവിയുടെ വാക്കുകൾ ഇങ്ങനെ:
അറേഞ്ച്ഡ് മാര്യേജ് എന്ന സങ്കല്പത്തിൽ നിന്നും മാറി ഇപ്പോൾ പ്രണയിച്ച് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാനാണ് താത്പര്യം. മുൻപെല്ലാം അറേഞ്ച്ഡ് മാര്യേജ് എന്ന ചിന്ത മാത്രമേ ഉണ്ടായിരു ന്നുള്ളൂ. ആരേയും പറ്റിക്കാൻ താത്പര്യമില്ല.
കോവിഡ് കാലത്ത് കുറേനാൾ വീട്ടിലിരുന്നപ്പോൾ കല്യാണം കഴിപ്പിച്ചാലോ എന്ന ചിന്തയൊക്കെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. പക്ഷെ അവർ വളരെ സാതന്ത്ര്യം തരുന്നവരാണ്. എന്റെ ഇഷ്ടപ്രകാരമാണ് കൊച്ചി യിലേക്ക് വീട് മാറിയതൊക്കെയെന്നും താരം പറയുന്നു.
ആദിയിൽ പ്രണവ് മോഹൻലാലാണ് നായകനെന്ന് പിന്നീടാണ് അറിഞ്ഞത്. സിനിമയ്ക്കായി കഥ പറഞ്ഞപ്പോഴൊന്നും ജീത്തു ജോസഫ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് ഷൂട്ടിങ് തുടങ്ങാറായപ്പോഴാണ് നായകൻ പ്രണവാണെന്ന് അറിയുന്നത്.
അതുപോലെ ട്വൽത്തമാനിലും നായകൻ മോഹൻലാലാണെന്ന് പിന്നീടാണ് സംവിധായകൻ പറഞ്ഞത്. അപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ആദിയുടെ ഷൂട്ടിങ്ങ് സെറ്റ് വളരെ രസകരമായിരുന്നു.പ്രണവിന്റെ ഭാഗങ്ങൾ കഴിഞ്ഞ് എന്റെ സീക്വൻസുകൾ ഷൂട്ട് ചെയ്യുമ്പോൾ പലപ്പോഴും ക്യാമറയുടെ പിന്നിൽ നിന്ന് എന്നെ കളിയാക്കാറൊക്കെ ഉണ്ടായിരുന്നു.
ചിലപ്പോൾ സീരിയസായ രംഗങ്ങളൊക്കെയായിരിക്കും ചിത്രീകരിക്കുന്നത്. അപ്പോൾ മനസ്സിലായി പ്രണവ് പാവം മാത്രമല്ല കുറച്ചു കുറുമ്പൊക്കെ കൈയിലുള്ളയാളാണെന്നുംഅതിഥി രവി പറയുന്നു.