പഠിച്ചിട്ട് ഒരു കാര്യവും ഇല്ലെന്ന് തോന്നി, ബിക്കിനി ഫോട്ടോ ഷൂട്ട് ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറം വൈറലായി: ജാനകി സുധീർ

132

മൂന്നാം ആഴ്ചയിലെ അവസാന ദിവസങ്ങളിലേക്ക് മലയാളികളുടെ പ്രിയപ്പെട്ട ഷോയായ ബിഗ് ബോസ് മലയാളം സീസൺ ഫോർ എത്തിയിരിക്കുകയാണ്. അതി മനോഹരമായിട്ടാണ് മത്സരാർഥികളെല്ലാം ഗെയിം കളിക്കുന്നത്. മറ്റ് മൂന്ന് സീസണുകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ് നാലാം സീസൺ.

അഞ്ചാം ആഴ്ചയിൽ പെരുമാറുന്ന, കളിക്കുന്ന രീതികളാണ് രണ്ടാം ആഴ്ചയിലും മൂന്നാം ആഴ്ചയിലും മത്സരാർഥികൾ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. നാലാം സീസൺ ആരംഭിച്ചപ്പോൾ ആകെ പതിനേഴ് മത്സരാർഥികളാണ് വീട്ടിലേക്ക് പോയത്.

Advertisements

ഇപ്പോൾ അവിടെ അവശേഷിക്കുന്നത് പതിനാറ് മത്സരാർഥികളാണ്. ഇതുവരെ ഒരു എലിമിനേഷൻ മാത്രമാണ് വീട്ടിൽ നടന്നത്. ആദ്യത്തെ ആഴ്ചയിൽ മോഡലും നടിയുമായ ജാനകി സുധീറായിരുന്നു വീട്ടിൽ നിന്നും പുറത്തായത്. എന്നാൽ ആ പുറത്താക്കൽ ഒട്ടും ന്യായമുള്ളതായിരുന്നില്ല എന്നാണ് ബിഗ് ബോസ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്.

ബിഗ് ബോസിൽ മത്സരാർഥിയായ എത്തിയ ശേഷം കേരളക്കരയ്ക്ക് മുഴുവൻ സുപരിചിതയാണ് ജാനകി സുധീർ. മനോഹരമായി കളിച്ച് ഫൈനൽ വരെ എത്തണമെന്ന ആഗ്രഹത്തോടെയാണ് ജാനകി ഷോയിലേക്ക് എത്തിയത്. പെട്ടന്നുള്ള പുറത്താക്കൽ ജാനകിക്കും ഷോക്കായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് മത്സരത്തിൽ നിന്നും പുറത്തായ ശേഷം ജീവിതത്തിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് ജാനകി സുധീർ.

Also Read
നവരസങ്ങൾക്ക് പുറമെ സ്വന്തമായി കണ്ടുപിടിച്ച മൂന്ന് ഭാവങ്ങളുമായി നാട്ടിലെ ഉത്സവത്തിൽ അനുശ്രീ, ചിതങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഒപ്പം വെഞ്ഞാറമൂട് എന്ന ഗ്രാമപ്രദേശത്ത് നിന്നും ലൈം ലൈറ്റിലേക്ക് എത്തിപ്പെട്ടതെങ്ങനെയെന്നും ജാനകി സുധീർ വെളിപ്പെടുത്തുന്നു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

സിനിമ, അഭിനയം എന്നിവ സ്‌കൂൾ കാലത്താണ് മനസിൽ കേറിയത്. ഈ മേഖലയിൽ ഇള്ളവരെ കാണുമ്പോൾ ആളുകൾക്ക് തോന്നുന്ന ആരാധനയും സ്‌നേഹവും എന്നെ അത്ഭുത പെടുത്തിയിട്ടുണ്ട്. അങ്ങനെയാണ് നടിയാണ് അഭിനയിക്കണം എന്ന ചിന്ത വരുന്നതെന്ന് ജാനകി പറയുന്നു. പക്ഷെ അന്ന് അതിലേക്ക് എങ്ങനെ എത്തിപ്പെടും എന്നൊന്നും അറിയില്ലായിരുന്നു.

വെഞ്ഞാറമൂടാണ് എന്റെ വീട്. അച്ഛൻ നല്ല മദ്യപാനിയായിരുന്നു അതിനാൽ എന്റെ പഠനകാലത്ത് അച്ഛൻ നിരന്തരം കുടിച്ചിട്ട് വന്ന് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. പ്ലസ് ടു വരെ ഒരു പരീക്ഷ പോലും ഞാൻ പഠിച്ച് എഴുതിയിട്ടില്ല. അതിനാൽ തന്നെ പഠനത്തിൽ ശോഭിക്കുമെന്നോ അതിലൂടെ ജോലി സമ്പാദിച്ച് ഉയരങ്ങളിൽ എത്തുമെന്നോ ഉള്ള വിശ്വാസം എനിക്കുണ്ടായിരുന്നില്ല.

പ്ലസ് ടു കഴിഞ്ഞ ശേഷം ഞാൻ മനസിലാക്കി കൊച്ചിയിൽ പഠിക്കാൻ പോയാൽ മോഡലിങ് രംഗത്ത് ശോഭിക്കാൻ ആവുമെന്ന്. അങ്ങനെയാണ് അമ്മയുടെ സമ്മതത്തോടെ കൊച്ചിയിൽ എത്തുന്നത്. അവിടെ വെച്ച് ഇവന്റുകൾ ചെയ്യാനും മോഡലിങ് ചെയ്യാനും ചെറിയ അവസരങ്ങൾ ലഭിച്ചു. ആദ്യം ബ്രേക്ക് നൽകിയത് ചങ്ക്‌സ് എന്നുള്ള സിനിമയായിരുന്നു.

Also Read
മുകേഷ് കാരണം ഞാൻ ഫേമസ് ആയന്നൊക്കെയാണ് ചിലർ പറയുന്നത്, അതിന് മുമ്പേ ഞാനിവിടെ ഉണ്ട്, പിന്നെ തീരുമാനക്കൾക്ക് ഒന്നും മാറ്റവുമില്ല, ഞാനത് അറിയിച്ച് കഴിഞ്ഞു: മേതിൽ ദേവിക

ചങ്ക്‌സിന് ശേഷമാണ് ഒരു ഫോട്ടോഷൂട്ട് നടത്താമെന്ന് ഞാൻ തീരുമാനിച്ചത്. ശരീരമൊക്കെ അപ്പോഴേക്കും ഫിറ്റായിരുന്നു. ഫോട്ടോഷൂട്ട് ചെയ്യുമ്പോൾ എന്തുകൊണ്ട് വ്യത്യസ്തത ചിന്തിച്ചുകൂട എന്ന ചിന്തയിൽ നിന്നാണ് ബിക്കിനി ഫോട്ടോഷൂട്ട് എന്ന ആശയം വരുന്നത്. ആ ഫോട്ടോഷൂട്ട് ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് വൈറലായി.

ശേഷം അത്തരത്തിൽ നിരവധി വേഷങ്ങൾ ചെയ്യാൻ അവസരം ലഭിച്ചു. പക്ഷെ അതേസമയം തന്നെ വരുന്ന തെല്ലാം ഓരേ പാറ്റേണിലുള്ള കഥാപാത്രം ആയതോടെയാണ് ആളുകൾക്ക് എന്നെ കൂടുതൽ പരിചയ പ്പെടുത്തണം എന്ന ചിന്തയോടെ ബിഗ് ബോസിലേക്ക് ശ്രമിച്ചത്. മുമ്പും ഞാൻ ഓഡീഷന് പോയിരു ന്നുവെങ്കിലും കിട്ടിയിരുന്നില്ല.

നാലാം സീസണിൽ വിളി വന്നപ്പോൾ ഒന്നുകൂടി ഭാഗ്യ പരീക്ഷണം നടത്തിയതാണ്. ഒരാഴ്ചയെ നിൽക്കാൻ സാധിച്ചുള്ളൂവെങ്കിൽ പോലും ഞാൻ പ്രതീക്ഷിച്ച റീച്ച് എത്തിപ്പിടിക്കാൻ സാധിച്ചു. വീടിന് പുറത്തായപ്പോൾ സങ്കടം തോന്നിയിരുന്നില്ല. പിന്നെ വീട്ടിൽ വന്ന ശേഷം സോഷ്യൽമീഡിയയിലും മറ്റും എന്നെ സ്‌നേഹിക്കുന്നവർ കുറിപ്പുകളൊക്കെ പങ്കുവെച്ച് കണ്ടപ്പോഴാണ് വിഷമമായത്.

പക്ഷെ ഇപ്പോൾ നഷ്ടം തോന്നുന്നില്ല. ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറമായി ആളുകളിലേക്ക് എനിക്ക് എത്താൻ സാധിച്ചു. നല്ല കഥാപാത്രങ്ങളും സിനിമകളും ലഭിക്കണമെന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം എന്നും ജാനകി സുധീർ വ്യക്തമാക്കുന്നു.

Advertisement