അവൾ മുപ്പത്തിനാല് വയസുള്ള കൊച്ചല്ലേ, ഇങ്ങനെ കാണിച്ചാൽ ആളുകൾ എന്ത് വിചാരിക്കും, അവന് പുറത്തിറങ്ങി ജീവിക്കേണ്ടത് അല്ലേ: സൂര്യയ്ക്ക് എതിരെ പൊട്ടിത്തെറിച്ച് മണിക്കുട്ടന്റെ അമ്മ

1115

മിനിസ്‌ക്രീൻ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി മുന്നേറുന്ന മലയാളം ബിഗ് ബോസ് സീസൺ 3 ൽ പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്ന ഒരു മത്സരാർത്ഥിയാണ് നടൻ മണിക്കുട്ടൻ. മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തിയ മണിക്കുട്ടൻ കഴിഞ്ഞ പതിനഞ്ചു വർഷമായി അഭിനയമേഖലയിൽ സജീവമാണ്.

നിറയെ ഫാൻസുള്ള മണിക്കുട്ടന് ബിഗ് ബോസിൽ വന്ന ശേഷവും ആരാധകരുടെ എണ്ണം കൂടുകയാണ് ചെയ്തത്. ബിഗ് ബോസ് വീട്ടിലെ നീതിമാനായി പലകുറി തെരെഞ്ഞെടുക്കപ്പെട്ടയാൾ കൂടിയാണ് മണിക്കുട്ടൻ. ഇപ്പോഴിതാ ബിഗ് ബോസ് വീടിനു വെളിയിലും അതെ സ്വഭാവരീതിയുള്ള ആളാണെന്ന് പറയുകയാണ് നടന്റെ അച്ഛനും അമ്മയും. വീട്ടിലും ബിഗ് ബോസിലെ അതേ രീതികൾ തന്നെയാണ്. അവൻ ആണ് ഞങ്ങൾക്ക് പല കാര്യങ്ങളും പറഞ്ഞു മനസിലാക്കി തരുന്നത്.

Advertisements

അവൻ ആരോടും വഴക്കിന് പോകില്ല, എന്നാൽ പറയേണ്ടത് പറയുകയും ചെയ്യും ആ രീതിയാണ് അവൻ അവിടെയും കാണിക്കുന്നതെന്നും മണിക്കുട്ടന്റെ അച്ഛനും അമ്മയും പറയുന്നു. അതേ സമയം ഈ സീസണിൽ മണിക്കുട്ടനോട് പ്രണയമാണെന്ന് പറഞ്ഞ് രംഗത്ത് വന്നത് സൂര്യ ആയിരുന്നു. പറ്റിയ ഒരാളെ കിട്ടിയാൽ കെട്ടുമെന്ന് പറഞ്ഞാണ് മണിക്കുട്ടൻ വീടിനുള്ളിൽ എത്തുന്നത്.

എന്നാൽ സൂര്യയോട് ഇഷ്ടമില്ലെന്നും നല്ലൊരു സുഹൃത്ത് ആയിട്ടാണ് കാണുന്നതെന്നും മണിക്കുട്ടൻ പറഞ്ഞ് കഴിഞ്ഞു. വീണ്ടും ക്യാമറയ്ക്ക് മുന്നിൽ സൂര്യ കരഞ്ഞോണ്ട് വരുന്നത് മകന് നാണക്കേട് ഉണ്ടാക്കുമെന്ന് പറയുകയാണ് മണിക്കുട്ടന്റെ പപ്പയും അമ്മയും. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് ബിഗ് ബോസിലെ ഗെയിമുകളെ കുറിച്ചും സൂര്യയുടെ പ്രണയം എത്രത്തോളം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നുള്ള കാര്യവും മാതാപിക്കൾ പറയുന്നത്.

മൂന്ന് വയസിൽ ആരും പഠിപ്പിക്കാതെ പള്ളിയിലെ സ്റ്റേജിൽ കയറി ഹിന്ദി പാട്ടിന് ഡാൻസ് കളിച്ചിട്ടുള്ള ആളാണ് മണിക്കുട്ടൻ. അങ്ങനെയാണ് അവന്റെ തുടക്കം. പിന്നീട് ജില്ലയിലും സംസ്ഥാന മത്സരങ്ങളിലുമൊക്കെ പങ്കെടുത്തു. മോണോആക്ട്, ക്ലാസിക്കൽ-ബ്രേക്ക് ഡാൻസ്, മിമിക്രി, പാട്ട് എന്നിങ്ങനെ കഴിവുകൾ നിരവധിയാണ്.

ഏറ്റവും കൂടുതൽ വിഷമം തോന്നിയത് സൂര്യയുടെ പ്രശ്നമാണെന്നാണ് മണിക്കുട്ടന്റെ അമ്മ പറയുന്നത്. അവൾക്ക് മുപ്പത്തിനാല് വയസ് ഉള്ള കൊച്ച് അല്ലേ. പക്വതയോടെ കാര്യങ്ങൾ കാണേണ്ടേ? ചുമ്മാ ക്യാമറയ്ക്ക് മുന്നിൽ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്പോൾ കാണുന്നവർക്ക് തന്നെ എന്ത് തോന്നും. മണിക്കുട്ടൻ ആരെയും വേദനിപ്പിക്കില്ല.

എല്ലാവരോടും സ്നേഹമായിട്ടേ പെരുമാറുകയുള്ളു. പെൺകുട്ടികളെ കമന്റ് അടിക്കുകയോ അവരോട് പ്രശ്നത്തിന് പോവുകയോ ഒന്നും ചെയ്തിട്ടില്ല. സ്‌കൂളിലെ ടീച്ചർമാർക്കെല്ലാം അവനെ വലിയ കാര്യമായിരുന്നു. ഇവിടെ പരിസവരവാസികളോട് ചോദിച്ചാലും മണിക്കുട്ടനെ കുറിച്ച് അങ്ങനൊരു കാര്യം പറയില്ല. എല്ലാവരോടും പ്രത്യേകിച്ച് സ്ത്രീകളോട് മാന്യമായിട്ടേ പെരുമാറുകയുള്ളു.

കുനിഞ്ഞിരുന്ന് അവൻ ആലോചിക്കുന്നത് ചിലപ്പോൾ അതായിരിക്കാം. സൂര്യയോട് തീർത്ത് പറയാത്തത് അവൾക്കത് വിഷമം ആവേണ്ടെന്ന് കരുതിയാവും. ഡിംപൽ, റിതു, സന്ധ്യ തുടങ്ങിയവരോടൊക്കെ എന്ത് സ്നേഹമായിട്ടാണ് പെരുമാറുന്നത്. അതുപോലെയേ ഈ കുട്ടിയെയും കണ്ടിട്ടുണ്ടാവുകയുള്ളു. പിന്നെ എടുത്തടിച്ച് പറഞ്ഞാൽ അവൾ വിഷമിച്ചാലോ എന്ന് കരുതിയാവും പറയാത്തത്.

ഈ കുട്ടി ഇങ്ങനെ കാണിച്ചാൽ ആളുകൾ എന്ത് വിചാരിക്കും. അവന് പുറത്തിറങ്ങി ജീവിക്കേണ്ടത് അല്ലേ. സിനിമയും അഭിനയവും അവന്റെ ജീവനാണ്. അത് കഴിഞ്ഞിട്ടേ എന്തുമുള്ളു. പുറത്ത് വന്ന് കഴിഞ്ഞ് ആളുകളെ അവന് ഫേസ് ചെയ്യേണ്ടത് ആണല്ലോ. ഈ കുട്ടി ഇനി വേറെ വല്ലോം ആയാൽ അതും ഇവന്റെ തലയിൽ ആവും. അതൊക്കെ ഞങ്ങൾക്കും ഭയങ്കര വിഷമമാണ്.

സ്വന്തമായി വീടില്ല, അത് ഉണ്ടാക്കിയിട്ട് കല്യാണം കഴിക്കാമെന്ന് പറഞ്ഞാണ് മുപ്പത്തിനാല് വയസ് ആയിട്ടും മണിക്കുട്ടൻ വിവാഹം കഴിക്കാത്തത്. പതിനഞ്ച് വർഷമായി മകൻ സിനിമയിലെത്തിയിട്ട്. അന്നൊന്നും ഇല്ലാത്ത ഇഷ്ടം ഈ കളിയിൽ വന്ന് പറയുമ്പോൾ അതൊക്കെ മണിക്കുട്ടന് തന്നെ വലിയ നാണക്കേടാണ്.
അവൻ ഓരോന്ന് ആലോചിച്ച് ഇരിക്കുന്നത് കാണുമ്പോൾ എനിക്ക് ഭയങ്കര ദുഃഖം തോന്നാറുണ്ട്. അവന്റെ ചേച്ചിമാർക്കും ചേട്ടന്മാർക്കുമൊക്കെ ഇതേ അഭിപ്രായമാണ്.

മണിക്കുട്ടനും സൂര്യയ്ക്കും ഒരുപോലെ ഇഷ്ടമാണെങ്കിൽ മാതാപിതാക്കളുടെ നിലപാട് എന്താണെന്ന ചോദ്യത്തിന് പുറത്തിറങ്ങി കഴിഞ്ഞ് ആലോചിക്കാവുന്നതാണ്. സമയം ഉണ്ടല്ലോ, അതിനകത്ത് വെച്ച് തന്നെ കെട്ടിച്ച് വിടണമെന്നില്ലല്ലോ. ദൈവത്തിന്റെ നിശ്ചയം എന്താണെങ്കിലും അത് നടക്കുമെന്നും മണിക്കുട്ടന്റെ മാതാ പിതാക്കൾ പറയുന്നു.

Advertisement