മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിൽ എത്തി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് നടൻ ഷാജു ശ്രീധർ. ആദ്യ കാലങ്ങളിൽ സഹനായക വേഷങ്ങളിൽ നിറഞ്ഞു നിന്ന നടൻ കൂടിയാണ് ഷാജു.
അതേ സമയം തന്റെ കരിയറിലെയും ജീവിതത്തിലെയും ചില നിമിഷങ്ങൾ ഒരു മാധ്യമത്തിന് നൽകി യ അഭിമുഖത്തിൽ താരം മുമ്പ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനൊപ്പം ഒരു പരസ്യത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്ന ഷാജു തനിക്ക് സൗഹൃദത്തിന്റെ പേരിൽ ഒരു അവസരവും ഒരു നായകനും തന്നിട്ടില്ലെന്നു പരിഭവമില്ലാതെ പറയുന്നു.
നേരത്തെ ഒരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷാജു അതിനെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഓർഡിനറി എന്ന സിനിമയിൽ ബിജു മേനോനെ പാലക്കാടൻ ഭാഷ പഠിപ്പിക്കാൻ വേണ്ടി ഡബ്ബിങ് സ്റ്റുഡിയോയിൽ മുഴുവൻ സമയവും ഇരുന്നത് ഞാൻ ആയിരുന്നു. പിന്നീട് ഉത്സാഹക്കമ്മിറ്റി യിൽ ജയറാമേട്ടനെ പഠിപ്പിക്കാൻ വേണ്ടി സിനിമ കഴിയുന്നതുവരെ ഞാനവിടെ ഉണ്ടായിരുന്നു.
തിരുവനന്തപുരം ഭാഷ പഠിപ്പിക്കാൻ വേണ്ടി സുരാജ് വെഞ്ഞാറമൂട് മമ്മൂക്കയുടെ കൂടെയിരുന്നതാണ് അദ്ദേഹത്തിന്റെ കരിയറിൽ ബ്രേക്ക് ആയത്. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു ബ്രേക്ക് ഉണ്ടായിട്ടില്ല. സൗഹൃദത്തിന്റെ പേരിൽ ആരെങ്കിലും എന്തെങ്കിലും വേഷം തരുകയോ, നായകന്മാർ എന്ന സഹായിക്കുകയോ ഒന്നും ചെയ്തിട്ടില്ല.
‘ഓർഡിനറി’ സൂപ്പർഹിറ്റായത് ബിജു മേനോന് കരിയറിൽ വലിയ ബ്രേക്ക് ഉണ്ടാക്കി. അന്ന് എനിക്ക് തോന്നിയിട്ടുണ്ട് അദ്ദേഹത്തിന് എന്നെ സഹായിക്കാമായിരുന്നു എന്ന്. അതിൽ പരിഭവമൊന്നുമില്ല.
സിനിമയിൽ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരോടൊന്നും ഞാൻ ചാൻസ് ചോദിക്കാതെ ഇരുന്നിട്ടില്ല.
നേരിട്ടല്ലാതെ, തമാശ പോലെ ചാൻസ് ചോദിക്കും. എന്നാൽ അവർ അത് തമാശ പോലെ തന്നെ തള്ളി കളയുകയും ചെയ്യും. സൗഹൃദങ്ങൾ നന്നായി കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ഞാൻ. അതു കൊണ്ടു പലപ്പോഴും അവരത് അറിഞ്ഞു ചെയ്യും എന്നു ഞാൻ കരുതും. പക്ഷെ, അങ്ങനെയൊരു പരിഗണന സുഹൃത്തുക്കളിൽ നിന്ന് കിട്ടിയിട്ടില്ല.
ആരെയും കുറ്റപ്പെടുത്തുകയല്ല, ഒരുപക്ഷെ ഇതെന്റെ കുഴപ്പമായിരിക്കാം. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക, അതാണ് നല്ലത്. എല്ലാവരെയും നല്ല സുഹൃത്തുക്കളായി മാത്രം കാണുക എന്നും ആയിരുന്നു ഷാജു അന്ന് വ്യക്തമാക്കിയത്.