എനിക്ക് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നിയ ഒരു നടനുണ്ടായിരുന്നു, അദ്ദേഹത്തിന് സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി സുരഭി ലക്ഷ്മി

873

മലയാളികൾക്ക് ഏറെ സുപരിചിതയായ സിനിമാ ടിവ നടിയാണ് സുരഭി ലക്ഷ്മി. മീഡിയ വൺ ചാനലിലെ എം80 മൂസ എന്ന പരമ്പര യാണ് സുരഭി ലക്ഷ്മിയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. സിനിമയിൽ നായികയായും സഹനടിയായും ഒക്കെ തിളങ്ങുകയാണ് താരം.

അതേ സമയം മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടിയ നടി കൂടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സുരഭിയെ തേടി അംഗീകാരം എത്തിയത്. മലയാളം ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ച് കൊണ്ടിരുന്ന സുരഭി നല്ല സിനിമകളുടെ ഭാഗമായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.

Advertisements

Also Read
ഡേറ്റ് ക്ലാഷ് ആയപ്പോൾ സീരിയലിൽ ആ കഥാപാത്രത്തെ ജർമനിയിൽ പറഞ്ഞയച്ചു; ഞാൻ സീരിയലിലേക്ക് തിരിച്ചുവരാൻ തയ്യാറായപ്പോൾ കഥ തന്നെ മാറിയിരുന്നു : കിഷോർ സത്യ

ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് സുരഭി ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ രസകരമായ ചോദ്യങ്ങൾക്കുള്ള മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ കൂടിയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

ദേഷ്യം വരുമ്പോൾ സ്വന്തം ഫോൺ എറിഞ്ഞ് പൊട്ടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ഉത്തരം. സ്വന്തം ഫോണല്ലേ എന്ന് ചോദിച്ചപ്പോൾ അതാണ് ഏറ്റവും കൂടുതലെന്നും സുരഭി പറയുന്നു. അടുത്തത് വെള്ളമടിച്ച് ബോധം പോയിട്ടുണ്ടോന്ന എന്നായിരുന്നു. എന്നാൽ താൻ വെള്ളം അടിക്കാറേ ഇല്ലെന്നായിരുന്നു മറുപടി.

ആദ്യ കാഴ്ചയിൽ തന്നെ ഒരു നടനോട് ഇഷ്ടം തോന്നിയിട്ടുണ്ടോന്ന ചോദ്യത്തിന് ഇഷ്ടം പോലെ ഉണ്ടെന്നാണ് സുരഭി പറഞ്ഞത്. പ്രണയം എന്ന് പറയാൻ പറ്റില്ല. ആ കൊള്ളാലേ, നല്ല അടിപൊളി ചേട്ടൻ എന്ന് തോന്നിയിട്ടുണ്ട്. ഒരു ക്രഷ് ആണ് തോന്നിയത്. ആ നടന്റെ പേരും സുരഭി പറഞ്ഞു. ആദ്യ കാഴ്ചയിൽ അല്ല. ആ നടന്റെ സിനിമ കണ്ടപ്പോഴാണ്.

സഞ്ചാരി വിജയ് എന്ന കന്നട നടാണ്. അദ്ദേഹം ഇപ്പോൾ മ രി ച്ച് പോയി. പുള്ളി ആക്സിഡന്റിലാണ് മ രി ക്കു ന്ന ത്. ഞാനിതുവരെ കണ്ടിട്ടില്ല. പക്ഷേ ഫോണിൽ സംസാരിച്ചിട്ടുണ്ട്. നാനു അവളല്ല അവനു എന്ന അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടാണ് ഇഷ്ടം തോന്നിയത്. പ്രേമിച്ച ആളെ തേച്ചിട്ടുണ്ടോന്ന ചോദ്യത്തിന് തേക്കുക എന്ന് പറയാൻ പറ്റില്ല. രണ്ട് പേരുടെയും ഇതുകൊണ്ട് അങ്ങ് തേഞ്ഞ് പോയതാണ്.

പ്രേമിച്ചിട്ടുണ്ട്, അങ്ങനെ തന്നെ തേഞ്ഞിട്ടുമുണ്ടെന്ന് പറയാം. തുറന്ന് പറയാൻ മടിച്ച പ്രണയം ജീവിതത്തിൽ ഉണ്ട്. അത് അയാള് പറയണമെന്നുണ്ടെങ്കിലും ആള് ഇപ്പോഴില്ലെന്നാണ് നടി വ്യക്തമാക്കുന്നത്. താൻ അഭിമുഖങ്ങളിൽ പരമാവധി നുണ പറയാതെ ഇരിക്കാനാണ് ശ്രമിക്കുന്നത്. ലൊക്കേഷനുകളിൽ പലപ്പോഴും ദേഷ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യം വരുമ്പോഴാണെന്നാണ് സുരഭി പറയുന്നത്.

Also Read
ശരിയ്ക്കും നിങ്ങൾ കാണുന്നത് പോലെ അല്ല എന്റെ ഇപ്പോഴത്തെ അവസ്ഥ, ഞാൻ കടുത്ത വിഷാദത്തിലൂടെ കടന്ന് പോകുകയാണ് : തുറന്ന് പറഞ്ഞ് നടി പാർവ്വതി കൃഷ്ണ

ഒരു സിനിമയിൽ താൻ ധരിച്ച കോസ്റ്റ്യൂം എടുത്തിട്ട് ആ ഷോട്ട് കഴിഞ്ഞി നിലം തുടയ്ക്കുന്നതായി കണ്ടു. തൊട്ടടുത്ത ദിവസവും എനിക്ക് അതേ കോസ്റ്റിയൂമിൽ അഭിനയിക്കേണ്ടി വന്നാൽ ആ ഡ്രസ് തന്നെ ചിലപ്പോൾ അലക്കിയിട്ട് കൊണ്ട് തരും. അങ്ങനൊരു സാഹചര്യത്തിലാണ് താൻ ദേഷ്യപ്പെട്ടതെന്ന് സുരഭി വ്യക്തമാക്കുന്നു. ആരോടും പറയാത്ത ഒത്തിരി രഹസ്യങ്ങളുണ്ട്. അത് എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും.

നമുക്ക് മാത്രമേ നമ്മളെ കുറിച്ച് എല്ലാം അറിയുകയുള്ളു. ചിലരോട് ചില കാര്യങ്ങൾ മാത്രമേ പറയാൻ പറ്റുകയുള്ളു. അങ്ങനെ എല്ലാവരോടും എല്ലാ കാര്യങ്ങളും പറയാൻ പറ്റില്ല. എല്ലാം തുറന്ന് പറയാൻ പറ്റുന്ന ആരുമില്ലെന്ന് സുരഭി സൂചിപ്പിച്ചു. ജീവിതത്തിൽ മിക്കപ്പോഴും ഡിപ്രഷൻ തോന്നാറുണ്ടെന്നും സുരഭി പറയുന്നു.

Advertisement