ആഗോള കളക്ഷനിൽ ദൃശ്യത്തെയും മറികടന്ന് റെക്കോർഡ് നേട്ടം, മോഹൻലാലിന്റെ റെക്കോർഡുകൾ എല്ലാം മറികടന്ന് മെഗാസ്റ്റാറിന്റെ ഭീഷ്മപർവ്വം

132

ഹിറ്റ് മേക്കർ അമൽ നീരദിന്റെ സംവിധാവത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം എന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച വിജയങ്ങളിൽ ഒന്നായി മാറുകയാണ്. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച ഭീഷ്മ പർവ്വം മികച്ച ചിത്രമെന്നാണ് ലോകമാനം ഉള്ള പ്രേക്ഷകർ എല്ലാവരും ഒരുപോലെ വിധിയെഴുതിയിരിക്കുന്നത്.

വർഷങ്ങൾക്ക് ശേഷം ഒരു മമ്മൂട്ടി ചിത്രം പ്രേക്ഷകരെ തിയറ്ററുകളിൽ ത്രസിപ്പിച്ചിരിത്തിയിരിക്കുകയാണ്. മലയാളികളുടെ കാത്തിരിപ്പിനൊടുവിൽ അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഭീഷ്മപർവ്വം തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയില്ല. എല്ലാ തലങ്ങളിലും കാണികൾ ചിത്രത്തെ ഏറ്റെടുത്തു.

Advertisements

തിയ്യറ്ററുകൾ പുരപറമ്പാക്കി മുന്നേറുന്ന ചിത്രം 7550 കോടി കളക്ഷൻ പിന്നീട്ട് ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഇതുവരെയുള്ള കളക്ഷനുകൾ പരിശോധിക്കുമ്പോൾ ആഗോള കളക്ഷനിൽ താരരാജാവ് മോഹൻലാലിന്റെ ദൃശ്യം എന്ന ചിത്രത്തിന്റെ റെക്കോർഡ് പോലും മറികടന്നാണ് ഇപ്പോൾ മുന്നോട്ടു കുതിക്കുന്നത്.

Also Read
സ്ത്രീകളെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞിട്ട് സ്ത്രീ വിരുദ്ധ സിനിമ ചെയ്യുന്ന ആളല്ല ഞാൻ: തുറന്നടിച്ച് കുഞ്ചാക്കോ ബോബൻ

മലയാളത്തിൽ ആദ്യമായ് 50 കോടി കളക്ഷൻ നേടിയ ചിത്രം ദൃശ്യമായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലെ കേരള കളക്ഷൻ 44 കോടിയായിരുന്നു. ആഗോള കളക്ഷൻ ആയി പറഞ്ഞത് 66 കോടി ആണ്. ഇപ്പോൾ ഭീഷ്മപർവ്വം ആഗോള കളക്ഷനിൽ ദൃശ്യത്തെ മറികടന്നു എന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.

ഇപ്പോൾ ട്രേഡ് അനലിസ്റ്റ് കൗശിക് പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം ചിത്രത്തിന്റെ ആഗോള കലക്ഷൻ 75 കോടി പിന്നിട്ടു. അതേസമയം കേരളത്തിലെ തിയറ്ററുകളിൽ നിന്നും 40 കോടി നേടാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. റിലീസ് ചെയ്ത് 11ാം ദിവസമാണ് ചിത്രം 40 കോടി ക്ലബ്ബിൽ ഇടം നേടിയത് അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.

ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാം ചിത്രത്തിന്റെ സംഗീത സംവിധാനവും വിവേക് ഹർഷൻ വിഷ്വൽ എഡിറ്റിംഗും നിർവഹിക്കുന്നു.

Also Read
നെടുമുടി വേണു സാറിന്റെ മൂന്നാം ഭാര്യയായിട്ട് ആായിരുന്നു ആ ചിത്രത്തിൽ ഞാൻ അഭിനയിച്ചത്; പല കാര്യങ്ങളും പറഞ്ഞു തന്നത് അദ്ദേഹമാണ്: ആതിര പട്ടേൽ

ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, ഫർഹാൻ ഫാസിൽ, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

Advertisement