ധനുഷുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ പുതിയ സന്തോഷം; ഐശ്വര്യ രജനികാന്തും ലോറൻസും ഒന്നിക്കുന്നു

3123

തമിഴകത്തിന്റെ യുവ സൂപ്പതാരം നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വിവാഹ മോചിതർ ആകുന്നുവെന്ന് അറിയിച്ചത് അടുത്തിടെ ആയിരുന്നു. തലൈവർ രജനികാന്തിന്റെ അടക്കം ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനമായിരുന്നു ഇവരുടേത്.

സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ധനുഷും എശ്വര്യയും തങ്ങളുടെ വിവാഹ മോചന വാർത്ത ആരാധകരെ അറിയിച്ചത്. ഭാര്യാഭർത്തൃ ബന്ധം തങ്ങൾ അവസാനിപ്പിക്കുക ആണെന്നും സുഹൃത്തുക്കളായി തുടരുമെന്നുമായിരുന്നു ഇരുവരും അറിയിച്ചത്. ഇരുവരുടെയും പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ വിവാഹ മോചനത്തിന് പിന്നാലെ പുതിയ തുടക്കത്തിനുള്ള സൂചന നൽകി രംഗത്ത് വന്നിരിക്കുകയാണ് ഐശ്വര്യ രജനികാന്ത്. ഐശ്വര്യയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകരിൽ സന്തോഷം ഉണ്ടാക്കുന്നത്. നടൻ ലോറൻസിന് ഒപ്പമുള്ള ചിത്രമാണ് ഐശ്വര്യ പങ്കുവയ്ക്കുന്നത്.

Also Read
തകർന്ന് തരിപ്പിണമായിരുന്ന സമയത്ത് ദിലീപിന് കിട്ടിയ കച്ചിത്തുരുമ്പ് ആയിരുന്നു അത്, അത് അദ്ദേഹം നന്നായി ഉപയോഗിച്ചു, വെളിപ്പെടുത്തൽ

ആശുപത്രിയിൽ കഴിയുന്ന ഐശ്വര്യയെ ആശുപത്രിയിൽ എത്തി കാണുന്ന ലോറൻസിന്റെ ചിത്രമാണ് ഐശ്വര്യ പങ്കുവച്ചത്. രസകരമായ എന്തോ ഒന്ന് ഉണ്ടാക്കുന്നു. ലോറൻസ് അണ്ണനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എന്റെ തലച്ചോറ് ഓടുകയാണ് എന്നാണ് ചിത്രത്തിന് താഴെ കുറിപ്പായി ഐശ്വര്യ കുറിച്ചത്.

ലോറൻസിന് ഒപ്പം പുതിയ സിനിമ ഒരുങ്ങുന്നുവെന്ന സൂചനയാണ് ഐശ്വര്യ നൽകുന്നത് എന്നാണ് ആരാധകർ അനുമാനിക്കുന്നത്. എന്തായാലും താരം വീണ്ടും സംവിധാന രംഗത്തേക്ക് വരുന്നുവെന്ന സൂചന ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

ധനുഷിനെ നായകനാക്കി ഒരുക്കിയ ത്രീ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ സംവിധാന രംഗത്തേക്ക് എത്തുന്നത്. വെയ് രാജ വെയ് ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. സംവിധായികയെ കൂടാതെ മികച്ച ഗായിക കൂടിയാണ് താരം.

കഴിഞ്ഞ ആഴ്ച പനിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ ഐശ്വര്യയുടെ ആരോഗ്യനില തൃപ്തികരമാണ്. അടുത്തിടെ ഐശ്വര്യയ്ക്ക് കൊറോണ പിടിപെട്ടിരുന്നു.

Also Read
ആഗോള കളക്ഷനിൽ ദൃശ്യത്തെയും മറികടന്ന് റെക്കോർഡ് നേട്ടം, മോഹൻലാലിന്റെ റെക്കോർഡുകൾ എല്ലാം മറികടന്ന് മെഗാസ്റ്റാറിന്റെ ഭീഷ്മപർവ്വം

ഇത് ഭേദമായെങ്കിലും കൊറോണാന്തര രോഗങ്ങൾ രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഇപ്പോഴുണ്ടായിരിക്കുന്ന പനിയും തലകറക്കവുമെന്നാണ് ഐശ്വര്യ പറയുന്നത്.

Advertisement