കാവ്യ മാധവന്‍ ആദ്യം ഇഷ്ടപ്പെട്ടിരുന്നത് ദിലീപിനെ അല്ല, മറ്റൊരു നടനെ; സംവിധായകന്റെ വെളിപ്പെടുത്തല്‍

77

ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് കാവ്യ മാധവന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നു വേണ്ട മലയാളത്തിലെ ഒട്ടുമിക്ക താര രാജാക്കന്മാരോടൊപ്പം കാവ്യ അഭിനയിച്ചിട്ടുണ്ട്.
ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രം കാവ്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.

ഈ ചിത്രത്തിന്റെ സെറ്റില്‍ വെച്ചുണ്ടായ രസകരമായ സംഭവം സംവിധായകന്‍ ലാല്‍ ജോസ് അടുത്തിടെ മഴവില്‍ മനോരമയില്‍ സം‌പ്രേക്ഷണം ചെയ്യുന്ന നായിക നായകനില്‍ വെളിപ്പെടുത്തിയിരുന്നു. ഷൂട്ടിങ്ങിനിടെ സെറ്റില്‍വെച്ച്‌ കാവ്യയോട് ചോദിച്ചു ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന്. ദിലീപ് അടുത്തുള്ളപ്പോഴായിരുന്നു ചോദ്യം. ഉടന്‍ തന്നെ കുഞ്ചാക്കോബോബന്‍ എന്ന് കാവ്യ പറയുകയായിരുന്നു.

Advertisements

ഉടന്‍ തന്നെ ദിലപ് അവിടെ നിന്ന് എഴുന്നേറ്റ് പോകുകയായിരുന്നു. ഇനി ചിത്രത്തില്‍ അഭിനയിക്കണ്ട എന്നു വരെ പറഞ്ഞ് കാവ്യയെ പേടിപ്പിക്കുകയും ചെയ്തിരുന്നു. പുതിയ താരത്തിന് ഇത്രയ്ക്ക് അഹങ്കാരമോ ഇനി അഭിനയിപ്പിക്കില്ല എന്നൊക്കെ പറഞ്ഞ് കാവ്യയെ എല്ലാവരും കൂടി വിരട്ടി. ദിലീപ് ഇരിക്കുമ്ബോല്‍ ദിലീപിനെ അല്ലേ പറയേണ്ടത് എന്നും ചിലര്‍ ചോദിച്ചു.

സംഭവം കൈവിട്ട് പോകുമോ എന്ന് ഭയന്ന കാവ്യ ദിലീപിനടുത്തെത്തി പറഞ്ഞു. സിനിമയില്‍ എനിയ്ക്ക് ഏറ്റും ഇഷ്ടം ചാക്കോച്ചനെയാണ്. എന്നാല്‍ അല്ലാതെ ഏറ്റവും ഇഷ്ടം ചേട്ടനെ( ദിലീപിനെ) ആണെന്ന് . ഉടന്‍ തന്നെ സെറ്റില്‍ ചിരി നിറയുകയായിരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞു.

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നു വേണ്ട മലയാളത്തിലെ ഒട്ടുമിക്ക താര രാജാക്കന്മാരോടൊപ്പം കാവ്യ അഭിനയിച്ചിട്ടുണ്ട്. 1991 ല്‍ ബാലതാരമായി തുടങ്ങിയ കാവ്യ 2016 വരെ സജീവമായി മലയാള സിനിമയിലുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള അവസരം അധികം നടിമാര്‍ക്ക് കിട്ടിയിട്ടില്ല.

ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രം കാവ്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ഈ സെറ്റിവെച്ചുണ്ടായ ഒരു രസകരമായ സംഭവം ലാല്‍ ജോസ് പങ്കുവെയ്ക്കുകയാണ്. ആദ്യ ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഇഷ്ടനായകന്റെ പേര് വെളിപ്പെടുത്തിയ കാവ്യയെ ദിലീപ് പേടിപ്പിച്ച കഥ ലാല്‍ ജോസ് ഒരു ചാനല്‍ ചര്‍ച്ചയില് പങ്കുവച്ചത് വളരെ വേഗമാണ് വൈറലായത്.

Advertisement