മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അമല്‍നീരദ് ചിത്രം ബിലാലില്‍ ജീന്‍ പോള്‍ ലാല്‍ ( ലാല്‍ ജൂനിയര്‍) പ്രധാന വേഷത്തില്‍ എത്തുന്നു. പുതിയകാല മലയാളസിനിമയിലെ ട്രെന്‍ഡ് സെറ്ററുകളിലൊന്നായ ബിഗ് ബിയുടെ രണ്ടാംഭാഗമായി ഒരുങ്ങുന്ന ബിലാലിന്റെ ഭാഗമാവാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നെന്ന് ജീന്‍ പോള്‍ ലാല്‍ പറഞ്ഞു.
ബിലാലിന്റെ ചിത്രീകരണം അടുത്തമാസം ആദ്യം ആരംഭിക്കാനാണ് നീക്കം. അമല്‍നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമ ല്നീരദ് തന്നെയാണ് ഇൗ ചിത്രം നിര്‍മ്മിക്കുന്നത്. പറവ, വരത്തന്, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിറ്റില്‍ സ്വയമ്ബാണ് ബിലാലിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം: ഗോപീസുന്ദര്‍. ഉണ്ണി ആറിന്റെതാണ് രചന.
ചിത്രത്തില്‍ മനോജ് കെ. ജയനും ബാലയും മംമ്തയും ഉള്‍പ്പെടെ ആദ്യഭാഗത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കും. ജീന്‍പോള്‍ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
അരുണ്‍ കുമാര്‍ അരവിന്ദിന്റെ അണ്ടര്‍വേള്‍ഡ് എന്ന ചിത്രത്തിലാണ് ജീന്‍ ആദ്യം അഭിനയിക്കുന്നത്. ഇതിലെ ജീനിന്റെ കഥാപാത്രം ഏറെ പ്രശംസ നേടി.
അഭിനയിക്കാന്‍ നിരവധി അവസരം വരുന്നുണ്ടെന്നും എന്നാല്‍ സംവിധാനമാണ് തന്റെ മേഖലയെന്നും ജീന്‍ പറഞ്ഞു. ഈ വര്‍ഷം ജീന്‍ തമിഴ് സിനിമ സംവിധാനം ചെയ്യുന്നുണ്ട്.അതേസമയംഅച്ഛന് ലാലുംമകന് ജീന്‍ പോള്‍ ലാലും ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന T സുനാമി കഴിഞ്ഞ ദിവസം ഷെഡ്യൂള്‍ പാക്കപ്പായി.
മകനുവേണ്ടി ലാല്‍ രചന നിര്‍വഹിക്കുന്നതും ആദ്യമാണ്. ബാലു വര്‍ഗീസ് നായകനായി എത്തുന്ന ചിത്രത്തില്‍ പുതുമുഖം ആരാധ്യ ആനാണ് നായിക. അജു വര്‍ഗീസ്,മുകേഷ്, ഇന്നസെന്റ്, സുരേഷ് കൃഷ്ണ, അരുണ്‍, ദേവി അജിത് എന്നിവരാണ് മറ്റു താരങ്ങള്‍. അലക്സ് പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഇനി രണ്ടാഴ്ച ത്തെ ചിത്രീകരണം കൂടിയുണ്ട്. തൃശൂരിന്റെ പശ്ചാത്തലത്തിലാണ് T സുനാമി ഒരുങ്ങുന്നത്.