മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും മോഡലുമാണ് കനി കുസൃതി. ഏറെ വൈറലായി മാറിയിട്ടുള്ള ഷോർട്ട് ഫിലിംസിൽ അടക്കം വേഷമിട്ടിട്ടുള്ള കനി കുസൃതിയെ ആരും മറക്കില്ല. കനി അഭിനയിച്ച മെമ്മറീസ് ഓഫ് മെഷീൻ എന്ന ഹ്രസ്വ ചിത്രം അത്രയ്ക്ക് വിവാദം ഉണ്ടാക്കിയിരുന്നു.
അതേ സമയം അങ്ങനെയൊരു ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചതിനെ തുടർന്ന് കനിക്ക് നേരെ സൈബർ ആ ക്ര മ ണം വരെ ഉണ്ടായിരുന്നു. അതേ സമ.ം കേരളത്തിലെ വിവാഹിതർക്ക് പോലും സെ ക് സ് എന്താണെന്നതിൽ വ്യക്തമായ ധാരണയില്ലെന്ന് കനി കുസൃതി മുമ്പ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
കുട്ടികൾ പോലും അറിഞ്ഞിരിക്കേണ്ട ഒന്നാണ് സെ ക് സ്. എന്നാൽ മുതിർന്നവരോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് മാതാപിതാക്കൾ നൽകുന്നില്ല. മൂടിവെക്കപ്പെടുന്നത് എന്തും ചെയ്യാനുള്ള ജിജ്ഞാസ കുട്ടികളിൽ ഉണ്ടാകും.അതേ സമയം ഇന്നതാണ് സെ ക് സ്, ഇന്നതു കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്നു തുറന്ന് പറയാൻ മാതാപിതാക്കൾ സന്നദ്ധരാകണം.
ഇവിടെ സ്‌കൂളുകളിൽ സെ ക് സ് എജ്യുക്കേഷൻ നടക്കുന്നില്ല. അത് കുട്ടികളുടെ വ്യക്തിത്വ വികസനത്തെ മോശമായി ബാധിക്കു ന്നുവെന്നും കനി കുസൃതി പറഞ്ഞിരുന്നു. അതേ സമയം താൻ നാണം കുണുങ്ങി ആയിരുന്നുവെന്നും കനി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഒരാളുമായി ഇഷ്ടത്തിൽ ആയിരുന്നു അങ്ങനെയാണ് ഞാൻ മുംബൈയിൽ എത്തിയത്.
അവിടെ വെച്ച് കുറച്ച് മോഡലിങ് ചെയ്തു. പക്ഷേ ഇഷ്ടം അഭിനയത്തോട് ആയിരുന്നു. വളരെ നാണം കുണുങ്ങി ആയിരുന്നു ഞാൻ. ഞാൻ ഉടുപ്പുമാറുന്നത് ലൈറ്റ് ഓഫ് ചെയ്താണ്. എന്നെ ഞാൻ പോലും കാണരുത് എന്നതായിരുന്നു. ഒരു ദിവസം എന്റെ നാണം അങ്ങ് പോയി. അതിന് ശേഷം ശരീരത്തിന്റെ ആ ഭാഗം കാണരുത്, ഇത്ര തുണി മാറ്റിയാൽ മതി എന്നൊന്നും ഇല്ല.
ഒരു സിനിമയ്ക്ക് വേണ്ടി പൂർണ ന ഗ് ന യാ യി അഭിനയിച്ചു. എനിക്ക് അതൊന്നും ഒരു പ്രശ്‌നമായി തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരമെന്നും കനി പറയുന്നു. അച്ഛനും അമ്മയും എനിക്ക് പൂർണസ്വാതന്ത്ര്യം തന്നിരുന്നു. നിനക്കിഷ്ടമുള്ള നിനക്ക് തിരഞ്ഞെടുക്കാം, അങ്ങനെ ജീവിക്കാം എന്നവർ എന്നോട് പറഞ്ഞു.
ഇത്രയും സ്വതന്ത്ര ചിന്താഗതിക്കാരായ അച്ഛനും അമ്മയും ഉണ്ടായിട്ടും ഞാൻ ഒതുങ്ങി കൂടിയാണ് ജീവിച്ചതെന്ന് ഓർത്തപ്പോൾ ഒരുകാലത്ത് എനിക്ക് വിഷമമുണ്ടായിരുന്നു എന്നും കനി കുസൃതി വ്യക്തമാക്കിയിരുന്നു.