ഒരുകാലത്ത് മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിൽ തിളങ്ങി നിന്ന നടിയാണ് രഞ്ജിത. മോഹൻലാൽ ചിത്രം ഒരു യാത്രാ മൊഴിയിലെ താരത്തെ ആരാധകർ അത്രപെട്ടന്നു മറക്കില്ല. പക്ഷെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പേരിലല്ല താരം എന്നും വാർത്തകളിൽ നിറഞ്ഞു നിന്നത്. വിവാദ നായിക രഞ്ജിതയുടെ ജീവിത കഥയറിയാം.
ഒരു കാലത്ത് തെന്നിന്ത്യയിലെ താര സുന്ദരിയായി അറിയപ്പെട്ടിരുന്ന നടി രഞ്ജിതയുടെ ആദ്യകാല പേര് ശ്രീവല്ലി എന്നാണ്. ആന്ധ്ര സർക്കാരിന്റെ ഏറ്റവും വലിയ ബഹുമതിയായ നന്ദി പുരസ്‌കാരം നേടിയ ഈ അഭിനേത്രിയ്ക്ക് ദേശീയ അവാർഡ് ജേതാവായ സംവിധായകൻ പി. ഭാരതിരാജയാണു രഞ്ജിത എന്ന പേരു നൽകിയത്.
ഇദ്ദേഹം തന്നെയാണ് 1992ൽ നാടോടി തെൻഡ്രൽ എന്ന ചിത്രത്തിലൂടെ രഞ്ജിതയെ തമിഴിൽ അവതരിപ്പിച്ചത്.1996ൽ എസ്.വി. കൃഷ്ണ റെഡ്ഡിയുടെ തെലുങ്ക് സിനിമയായ ‘മാവിച്ചിഗുരു’ എന്ന സിനിമയിൽ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഇവർക്കു ലഭിച്ചു. സിനിമയിൽ തിളങ്ങുന്നതിനിടെയാണ് സൈനിക മേജർ രാകേഷ് മേനോനെ നടി വിവാഹം കഴിച്ചത്.
കോളജ് കാലം മുതൽ പരസ്പരം അറിയാമായിരുന്ന ഇരുവരും 2000-ൽ വിവാഹിതരായി. എന്നാൽ 2007ൽ ഇവർ വേർപിരിഞ്ഞു. വിവാഹത്തിനുശേഷം സിനിമയിൽ നിന്നും കുറച്ചു നാൽ മാറിനിന്ന നടി പിന്നീട് നായികയിൽനിന്നും സഹനടിയിലേക്ക് ഒതുങ്ങികൊണ്ട് രണ്ടാം വരവും നടത്തി. സിനിമയ്‌ക്കൊപ്പം തമിഴ് സീരിയലുകളിലും ഇവർ പ്രത്യക്ഷപ്പെട്ടു.
Also Read
ആരിത് അപ്‌സരസ്സോ അഴകു റാണിയോ, ഹോട്ട് ലുക്കിൽ സാധിക വേണുഗോപാൽ, ഞെരിപ്പെന്ന് ആരാധകർ
എന്നാൽ അവസരങ്ങൾ കുറഞ്ഞതോടെ സിനിമാ മേഖലയിൽ നിന്നും അകന്ന രഞ്ജിത സ്വാമി നിത്യാന്ദയുടെ ആശ്രമത്തിൽ ശിഷ്യയാകുകയും മാ ആനന്ദമയിയായി മാറുകയും ചെയ്തു. സ്വാമിക്കൊപ്പമുള്ള താരത്തിന്റെ ലൈം ഗിക വീഡിയോ പുറത്തു വന്നതോടെ നടി വിവാദത്തിലായി. ഏഴു വർഷത്തിനു മുന്പ് ഇറങ്ങിയ വീഡിയോ കെട്ടി ചമച്ചത് ആണെന്ന വാദമാണ് നടി ഉയർത്തിയത്.
എന്നാൽ വീഡിയോ യഥാർത്ഥത്തിൽ ഉള്ളതാണെന്ന് ഫോറൻസിക് റിപ്പോർട്ട് പുറത്തു വന്നു. എന്നാൽ ഈ കേസുകൾ എല്ലാം ആളുകളുടെ മറവിയിലേക്കു പോയതോടെ വീണ്ടും ആശ്രമത്തിൽ സജീവമാകുകയാണ് നടി. കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് അമിത വേഗത്തിൽ വന്ന താരത്തിന്റെ വാഹനം അപകടത്തില്‌പ്പെട്ടതും നിർത്താതെ പോയതിനെ തുടർന്ന് ആളുകൾ വാഹനം കയ്യേറ്റം ചെയ്തതും വാർത്തയായിരുന്നു.
മികച്ച വോളിബോൾ പ്ലേയറായിരുന്ന താരം സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കടപ്പ റെഡ്ഡമ്മ എന്ന തെലുങ്ക് ചിത്രത്തിലൂടെ രഞ്ജിത അഭിനയ രംഗത്ത് ചുവടുറപ്പിച്ചു. അതിനു ശേഷം തമിഴിലെ നാടോടി തെൻട്രൽ എന്ന സിനിമയിലൂടെ തമിഴ് പ്രേക്ഷകരുടെ ഹൃദയം സ്വന്തമാക്കി. തമിഴിൽ താരമൂല്യം നേടിയതിനു ശേഷമാണ് രഞ്ജിത മലയാളത്തിലേക്ക് കടന്നു വന്നത്.
സുരേഷ് ഗോപി നായകനായി എത്തിയ മാഫിയ എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ മലയാളത്തിലെ അരങ്ങേറ്റം. തുടർന്ന് ജോണിവാക്കർ, ചമയം, വിഷ്ണു, സിന്ദൂര രേഖ, സുന്ദരി നീയും സുന്ദരൻ ഞാനും, കർമ്മ, ഒരു യാത്രാമൊഴി, തട്ടകം, പുതുമുഖങ്ങൾ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. 2000തിലാണ് രാകേഷ് മേനോനും രഞ്ജിതയും തമ്മിലുള്ള വിവാഹം ഏറെ ആഘോഷപരമായി നടന്നത്.
വിവാഹ ശേഷം സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്തെങ്കിലും താരം വീണ്ടും ശക്തമായ തിരിച്ചു വരവ് നടത്തി. രണ്ടാം വരവിൽ സിനിമയിലും ടെലിവിഷൻ പരിപാടികളിലും താരം നിറഞ്ഞു നിന്നിരുന്നു. എന്നാൽ ദാമ്പത്യ ജീവിതത്തിൽ നിറയെ പ്രശ്‌നങ്ങൾ ആയിരുന്നു. ദാമ്പത്യ ജീവിതത്തിൽ സന്തുഷ്ടയല്ലാതിരുന്ന താരം വിവാഹം കഴിഞ്ഞ് ഏഴു വർഷത്തിനു ശേഷം നിയമപരമായി വിവാഹ മോചനം നേടുകയും ചെയ്തു.
വിവാഹ മോചന വാർത്തകളിലൂടെ താരം വാർത്തകളിലും ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചിരുന്നു. എന്നാൽ ആരാധകരെ ഏറെ ഞെട്ടിച്ചത് രഞ്ജിതയും സ്വാമി നിത്യാനന്ദയും ഒന്നിച്ചുള്ള കിടപ്പറ രംഗങ്ങളാണ്. തമിഴ് ചാനലായ സൺ ടിവിയിലൂടെയാണ് ഇവരുടെ ലൈംഗിക ദൃശ്യങ്ങൾ പുറം ലോകം കാണുന്നത്.
വിവാദ ആൾ ദൈവമായിരുന്നു സ്വാമി നിത്യാനന്ദ. നിരവധി പേരെ പീഡിപ്പിച്ചു എന്ന ആരോപണങ്ങളും ഇദ്ദേഹത്തിന് എതിരെ ഉണ്ട്. ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് രഞ്ജിതയുടെയും നിത്യാനന്ദയുടെയും വീഡിയോ പുറത്തു വന്നത്. എന്നാൽ ഈ വീഡിയോ സത്യമല്ലെന്നും അതിൽ കാണുന്ന സ്ത്രീ താനല്ലെന്നും പറഞ്ഞ രഞ്ജിതയും രംഗത്തെത്തി. എന്നാൽ വീഡിയോ കെട്ടിച്ചമച്ചതല്ലെന്നും അതിൽ കാണുന്ന സ്ത്രീ രഞ്ജിത തന്നെയാണെന്നും പറഞ്ഞു കൊണ്ട് കേന്ദ്ര ഫോറൻസിക് റിപ്പോർട്ടും പുറത്തു വന്നു.
അതോടെ അഭിനയ ജീവിതത്തിൽ നിന്നും താരം പിന്മാറി. പിന്നീടുള്ള ജീവിതത്തിൽ സ്വാമി നിത്യാനന്ദയുടെ തന്നെ ദീക്ഷ നേടി നിത്യാനന്ദമയി എന്ന പേരും സ്വീകരിച്ചു. ഇപ്പോൾ സന്യാസിനിയായി ജീവിതം തുടരുകയാണ് താരം.