തലമുറ വ്യത്യാമില്ലാതെ മലയാളികൾ നെഞ്ചിലേറ്റുന്ന താരമാണ് മലയാളി സ്വകാര്യ അഹങ്കാരം നടനവിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനാണ് മോഹൻലാൽ. ഭാഷാ വ്യത്യാസമില്ലാതെ താരങ്ങൾക്കിടയിൽ പോലും മോഹൻലാലിന് ആരാധകർ ഏറെയുണ്ട്.
പൊതുവേദികളും മറ്റും ഇവർ ഇത് തുറന്ന് പറയാറുമുണ്ട്. മിക്ക താരങ്ങളുടേയും ആഗ്രഹം മോഹൻലാലിനോടൊപ്പം അഭിനയിക്ക ണമെന്നാണ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. വില്ലന് ശേഷം ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്.
പുലിമുരുകന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.പ്രഖ്യാപന സമയം മുതൽ ‘ആറാട്ടിനായി ആരാധകർ ആകാംേെക്ഷയാ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് മോഹൻലാലിനെ കുറിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞ വാക്കുകളാണ്.
തെലുങ്കിലെ ഒരു സൂപ്പർ ഹിറ്റ് സംവിധായകൻ മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് നടനോട് തന്നെ പരാതി പറഞ്ഞിരുന്നു. ഇതിന് മോഹൻലാൽ നൽകിയ മറുപടി സംവിധായകനെ ഏറെ ഞെട്ടിച്ചുവെന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്. പിന്നീട് മോഹൻലാലിന്റെ വാക്കുകൾ പുതിയൊരു പാഠമാണ് തനിക്ക് പകർന്ന് നൽകിയതെന്നും തെലുങ്ക് സംവിധായകൻ പറഞ്ഞതായി ബി ഉണ്ണികൃഷ്ണൻ പറയുന്നു.
ക്യാമറയ്ക്ക് മുന്നിലെ മോഹൻലാൽ മാജിക്ക് എങ്ങനെ ജനിക്കുന്നു എന്ന് വെളിപ്പെടുത്തവെയാണ് ഈ സംഭവം പറയുന്നത്. ബി ഉണ്ണികൃഷ്ണൻ ഈ സംഭവം വെളിപ്പെടുത്തുന്നത്.
സംവിധായകന്റെ വാക്കുകൾ ഇങ്ങനെ:
തെലുങ്കിലെ പ്രമുഖ സംവിധായകനായ കൊരട്ടാല ശിവ ഒരിക്കൽ ലാൽ സാറിനോട് ചോദിച്ചു, ഞാൻ ആക്ഷൻ പറഞ്ഞ് കുറച്ചുകഴിയുമ്പോാഴാണ് സാർ ഡയലോഗ് പറയുന്നത് പെട്ടെന്ന് പറഞ്ഞാൽ നന്നായിരുന്നു. ശരി എന്ന് മോഹൻലാൽ സമ്മതിക്കുകയും ചെയ്തു. ഷോട്ട് എടുത്തതിന് ശേഷം മോഹൻലാൽ ശിവയെ അടുത്തേക്ക് വിളിച്ചു എന്നിട്ട് പറഞ്ഞു.
നിങ്ങൾ ആക്ഷൻ പറയുമ്പോൾ ഡയലോഗിന് മുമ്പ് ഞാൻ എടുക്കുന്ന സമയവും, ഡയലോഗ് പറഞ്ഞതിന് ശേഷം ഉടനെ കട്ട് പറയാതെ എനിക്ക് രണ്ട് സെക്കന്റ് കൂടി തരികയാണെങ്കിൽ അവിടെയാണ് എനിക്ക് അഭിനയിക്കാൻ പറ്റുക. ശിവയ്ക്ക് ഭയങ്കര ഷോക്ക് ആയിരുന്നു ആ സംഭവം.
ജീവിതത്തിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ ലേണിംഗ് അനുഭവമായിരുന്നു അതെന്നാണ് അദ്ദേഹം പിന്നീട് അതിനെകുറിച്ച് പറഞ്ഞത്. ഗ്രാന്റ് മാസ്റ്ററിലും വില്ലനിലുമൊക്കെ നമുക്കിത് കാണാൻ സാധിക്കും എന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു.