ഐശ്വര്യ റായിയെ ലിപ് ലോക്ക് ചെയ്തതിന് ഹൃത്വിക്ക് റോഷനോട് മിണ്ടാതെ അഭിഷേക് ബച്ചൻ, ഐശ്വര്യയ്ക്ക് കിട്ടിയത് 2 വക്കീൽ നോട്ടീസും

11024

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർ താരങ്ങളാണ് ഹൃത്വിക് റോഷനും ഐശ്വര്യ റായ് ബച്ചനും. താരകുടുംബത്തിൽ നിന്നും സിനിമയിലെത്തി സൂപ്പർ താരമായി മാറിയ നടനാണ് ഹൃത്വിക് റോഷൻ. അതേസമയം ഐശ്വര്യയാകട്ടെ ലോകസുന്ദരി പട്ടം നേടിയാണ് സിനിമയിലെത്തുന്നത്.

തമിഴിലും ഹിന്ദിയിലുമെല്ലാം നിറ സാന്നിധ്യമായി മാറിയ ഐശ്വര്യയോളം വലിയൊരു നായിക ഇന്ന് ഇന്ത്യൻ സിനിമയിൽ ഇല്ലെന്ന് തന്നെ പറയാം. അഭിനയ മികവ് പോലെ തന്നെ തങ്ങളുടെ ലുക്കിന്റെ പേരിലും ആരാധകരെ നേടിയവരാണ് ഐശ്വര്യയും ഹൃത്വിക്ക് റോഷനും. ഇന്നും പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി ആരാധകരെ മയക്കുകയാണ് ഹൃത്വിക്കും ഐശ്വര്യയും.

Advertisements

ഇരുവരും ഓൺ സ്‌ക്രീനിൽ ഒരുമിക്കുന്നത് കാണാനായി ആരാധകർ ഏറെ നാൾ കാത്തിരുന്നു. ഒടുവിൽ ആ ആഗ്രഹം സഫലമായപ്പോഴൊക്കെ കിട്ടിയത് മികച്ച സിനിമകളായിരുന്നു. ധൂം 2, ജോദ അക്ബർ, ഗുസാരിഷ് എന്നീ സിനിമകളിലായിരുന്നു ഇരുവരും ഒരുമിച്ചെത്തിയത്.

ഹൃത്വിക്ക് റോഷനും ഐശ്വര്യയും ഒരുമിച്ചെത്തിയ ധൂം 2 2006 ലായിരുന്നു പുറത്തിറങ്ങിയത്. വൻ വിജയമായി മാറിയ ധൂം ടുവിലെ ഐശ്വര്യയുടേയും ഹൃത്വിക്കിന്റേയും കെമിസ്ട്രി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. സിനിമ പുറത്തിറങ്ങയതോടെ വലിയ ചർച്ചയായി മാറിയതായിരുന്നു ചിത്രത്തിലെ ഹൃത്വിക്കിന്റേയും ഐശ്വര്യയുടേയും ലിപ് ലോക്ക് രംഗം. വിവാദങ്ങൾക്കും ഈ രംഗം തിരികൊളുത്തിയിരുന്നു.

Also Read
ആരിത് അപ്‌സരസ്സോ അഴകു റാണിയോ, ഹോട്ട് ലുക്കിൽ സാധിക വേണുഗോപാൽ, ഞെരിപ്പെന്ന് ആരാധകർ

ചുംബന രംഗം ആരാധകർക്കിടയിൽ മാത്രമല്ല ഐശ്വര്യയുടെ ഭർത്താവായ അഭിഷേക് ബച്ചന്റെ കുടുംബത്തിനിടയിൽ പോലും വലിയ ചർച്ചയായി മാറിയ ഒന്നായിരുന്നു. തന്റെ കരിയറിൽ ആദ്യമായി ഐശ്വര്യ അഭിനയിച്ച ലിപ്്ലോക്ക് രംഗമായിരുന്നു ധൂം ടുവിലേത്. എന്നാൽ ഈ രംഗത്തിനെതിരെയുള്ള വിമർശനങ്ങൾക്ക് പിന്നിലെ കാരണം എന്തെന്ന് തനിക്ക് മനസിലാകുന്നില്ലെന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.

ഐശ്വര്യയും അഭിഷേകും തമ്മിലുള്ള വിവാഹത്തിന് മുൻപ് ആയിരുന്നു ധും ടു പുറത്തിറങ്ങിയത്. എന്നാൽ ഐശ്വര്യ ചുംബന രംഗത്തിൽ അഭിനയിച്ചത് ബച്ചൻ കുടുംബത്തിന് ഇഷ്ടമായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എതിർപ്പ് മാത്രമായിരുന്നില്ല സിനിമ പുറത്ത് വന്നതിന് ശേഷം കുറച്ച് നാൾ അഭിഷേക് ഹൃത്വിക്കിനോട് സംസാരിക്കുന്നത് തന്നെ നിർത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അത് മാത്രമായിരുന്നില്ല. ചിത്രത്തിന്റെ നിർമ്മാതാക്കളായ യഷ് രാജ് ഫിലിംസിനോട് ബച്ചൻ കുടുംബം ഐശ്വര്യയുടേയും ഹൃത്വിക്കിന്റേയും ചുംബന രംഗം എഡിറ്റ് ചെയ്ത് ഒഴിവാക്കാൻ പോലും ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. തങ്ങളുടെ മരുമകളാകാൻ പോകുന്ന ഐശ്വര്യയുടെ ഇമേജ് മോശമാകരുതെന്നായിരുന്നു ബച്ചൻ കുടുംബം പറഞ്ഞത്. വർഷങ്ങൾക്ക് 2012 ൽ തന്റെ ചുംബന രംഗത്തെ തുടർന്നുണ്ടായ വിവാദങ്ങളെക്കുറിച്ച് ഐശ്വര്യ തന്നെ മനസ് തുറന്നിരുന്നു. ഡെയ്ലി മെയിലിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസ് തുറന്നത്.

ഞാൻ ഒരിക്കൽ ധൂം ചിത്രത്തിൽ ചുംബന രംഗത്തിൽ അഭിനയിച്ചിട്ടുണ്ട്. അത് വലിയ ചർച്ചയായി മാറി. നിങ്ങൾ വിശ്വസിക്കില്ല. എനിക്ക് ഒന്നു രണ്ട് വക്കീൽ നോട്ടീസ് വരെ കിട്ടിയിട്ടുണ്ട്. നിങ്ങൾ ഐക്കോണിക് താരമാണ്, നമ്മളുടെ പെൺകുട്ടികളുടെ മാതൃകയും റോൾ മോഡലുമാണ്.

Also Read
സാന്ത്വനം സിനിമയായാൽ താരങ്ങളായി ഇവർ മതി ; സാന്ത്വനം ആരാധകന്റെ വീഡിയോ വൈറൽ

നിങ്ങൾ എന്ത് മാതൃകാപരമായ ജീവിതമാണ് ജീവിച്ചത്, നിങ്ങൾ സ്‌ക്രീനിൽ ഇങ്ങനെ അഭിനയിക്കുന്നത് അവർ എങ്ങനെ കാണും എന്ന് പറഞ്ഞായിരുന്നു ആരാധകർ വക്കീൽ നോട്ടീസ് അയച്ചത് എന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം. എനിക്ക് അത്ഭുതമായിരുന്നു. ഞാനൊരു അഭിനേതാവാണ്. എന്റെ ജോലിയാണ ഞാൻ ചെയ്യുന്നത്. ഒന്നോ രണ്ടോ മൂന്നോ സെക്കന്റുകൾ മാത്രമുള്ളൊരു രംഗത്തിന്റെ പേരിൽ എന്നോട് വിശദീകരണം ചോദിക്കുകയാണ് ഐശ്വര്യ പറയുന്നു.

Advertisement