ഈ സൗന്ദര്യം കാണുമ്പോൾ ഞാൻ മയങ്ങി പോകുന്നു, ഈ ചിരി മുറി മുഴുവൻ പ്രകാശം പരത്തുന്നു: കാവ്യാ മാധവനെ കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് പറഞ്ഞത് കേട്ടോ

163

ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിലെ നമ്പർ വൺ നായികയായി മാറിയ താരസുന്ദരിയാണ് കാവ്യാ മാധവൻ. സൂപ്പർ നായികയായി സിനമയിൽ വിലസുന്ന കാലത്ത് ആദ്യ വിവാഹം കഴിഞ്ഞ് താരം ഒരു ബ്രേക്കെടുത്തിരുന്നു.

എന്നാൽ ആ ബന്ധം പിരഞ്ഞതോടെ കാവ്യാ ശക്തയായി തന്നെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. പിന്നീട് നടൻ ദിലീപിനെ വിവാഹം കഴിച്ച താരം ഇപ്പോൾ വീണ്ടും സിനിമ ലോകത്ത് നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്.

Advertisements

ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ താരം സജീവമല്ല. കാവ്യാ മാധവൻ ഒടുവിലായി അഭിനയിച്ചത് ദിലീപിനൊപ്പമുള്ള പിന്നെയും എന്ന ചിത്രമാണ്. അതേ സമയം ദീലിപിന്റെ ഉറ്റ സുഹൃത്ത് നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹത്തിന് ദിലീപും കാവ്യയും കുടുംബ സമേതം എത്തിയിരുന്നു.

കാവ്യാ മാധനും മീനാക്ഷിയും ദിലീപിനൊപ്പം ചടങ്ങുകളിൽ പങ്കെടുത്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയകളിൽ വൈറലാണ്. മീനാക്ഷിയുടെയും കാവ്യാ മാധവന്റെയും ലുക്ക് സോഷ്യൽ ലോകം ഏറ്റെടുത്തു.

ഇതിനിടെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ ഉണ്ണി പി എസ് കാവ്യ മാധവനൊപ്പമുള്ള ചിത്രം പങ്കുവെച്ചത് വൈറൽ ആയിരുന്നു. കാവ്യയ്ക്ക് മേക്കപ്പ് ചെയ്തതിനെ കുറിച്ചും കാവ്യയുടെ സൗന്ദര്യത്തെ കുറിച്ചും ഒരു കുറിപ്പും ഉണ്ണി സോഷ്യൽ മഡീയയിലൂടെ പങ്കുവെച്ചു. എന്റെ പ്രിയപ്പെട്ട കാവ്യ മാധവന്റെ സ്വതസിദ്ധമായ സൗന്ദര്യം കാണുമ്പോൾ ഞാൻ മയങ്ങി പോവുകയാണ്.

അവരുടെ സുന്ദരമായ ചിരി ആ മുറി മുഴുവൻ പ്രകാശം പരത്തുകയാണ്. ഈ മനോഹരമായ കപ്പിൾസ് എന്നും എപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ടാവും. എന്നാണ് ഉണ്ണി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത്. ഉണ്ണിയുടെ വാക്കുകൾ വളരെ ശരിയാണെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.

കാവ്യ വീണ്ടും സുന്ദരിയായിട്ടുണ്ടെന്ന് ഭൂരിഭാഗം പേരും പറയുന്നു. എന്നാൽ കാവ്യയുടെ പഴയ നാടൻ ഭംഗി മാറി പോയെന്ന് സൂചിപ്പിക്കുന്നവരും നിരവധിയാണ്. ആയിഷയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കാവ്യയ്ക്കും ദിലീപിന്റെ മകൾ മീനാക്ഷിയ്ക്കും മേക്കപ്പ് ചെയ്തത് ഉണ്ണി ആയിരുന്നു. മുൻപും കാവ്യയുടെ വിവാഹത്തിനടക്കം മേക്കപ്പ് ചെയ്ത് ഉണ്ണി വാർത്തകളിൽ ഇടം നേടിയിരുന്നു.

Advertisement