ഞാൻ നിന്റെ അമ്മയാണ് എന്ന് മെസേജ് അയച്ചു, എന്നിട്ടും അവൻ മറുപടി അയച്ചില്ല: ബിഗ്‌ബോസിലേക്ക് വന്ന തന്നോടുള്ള മൂത്ത മകന്റെ പെരുമാറ്റം വെളിപ്പെടുത്തി ഭാഗ്യ ലക്ഷ്മി

9062

ഏറെ കാത്തിരിപ്പിന് ഒടുവിൽ സൂപ്പർ റിയാലിറ്റി ഷോയായ ബിഗ്‌ബോസ്സ് 3 മലയാളം പതിപ്പ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ.ബിഗ് ബോസ് ഷോ മൂന്നാം പതിപ്പ് വരുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ മത്സരാർഥികളെ കുറിച്ചറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകർ.

ഈ കാലയളവിൽ സോഷ്യൽ മീഡിയയിൽ പല പ്രവചനങ്ങളും നടന്നിരുന്നു. ഷോയിലേക്ക് ആദ്യം മുതൽ ഉയർന്നു കേട്ട ഒരു പേരായിയിരുന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടേത്. ഇപ്പോഴിതാ ഭാഗ്യലക്ഷിമി ബിഗ് ബോസിൽ എത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഭാഗ്യ ലക്ഷ്മിയെ കുറിച്ച് നിരവധി കമന്റുകളാണ് നിറയുന്നത്.

Advertisements

താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തുന്നുണ്ട്. അതേ സമയം താൻ ഷോയിലേക്ക് വരുമ്പോൾ മക്കളിൽ നിന്നുണ്ടായ പ്രതികരണത്തെ കുറിച്ച് ഭാഗ്യ ലക്ഷ്മി പറഞ്ഞിരുന്നു. ബിഗ്‌ബോസിലേക്ക് താൻ പുറപ്പെടുമ്പോൾ മൂത്ത മകൻ പ്രതകരിച്ചതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞതിങ്ങനെ:

ഞാൻ ഇങ്ങോട്ട് വരുമ്പോൾ എന്റെ മൂത്തയാള് അവിടെ ഇല്ലായിരുന്നു. ഇളയ ആള് ഉണ്ടായിരുന്നു അവർ എന്നെ എയർപോർട്ടിൽ കൊണ്ട് വിട്ടു. ഞാൻ ഇങ്ങോട്ട് പൊന്നു. മൂത്തയാളോട് ഞാൻ ഇങ്ങോട്ട് പോരുക എന്നൊന്നും പറഞ്ഞില്ല.

ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് കുറെ ദിവസം മുൻപേ പറഞ്ഞിരുന്നു. ഞാൻ ഇവിടെ വന്നു മൂന്നു ദിവസം കഴിഞ്ഞപ്പോൾ മൂത്തയാൾ തിരുവനന്തപുരം എത്തി. അമ്മ എവിടെ എന്ന് അവൻ ചോദിച്ചില്ല എന്ന് തോന്നുന്നു. അമ്മ എവിടെ വീട്ടിൽ കാണാൻ ഇല്ലല്ലോ എന്ന് പറഞ്ഞു അവൻ എന്നെ വിളിച്ചതും ഇല്ല. ഞാൻ അങ്ങോട്ട് വിളിക്കാനും പോയില്ല. കുറെ ദിവസം ഏതാണ്ട് ഒരാഴ്ച ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ ഒരു മെസേജ് അയച്ചു.

ഞാൻ ആണ് നിന്റെ അമ്മയാണ് എന്ന് മെസേജ് അയച്ചു. എന്നിട്ടും അവൻ മറുപടി അയക്കാൻ ഒന്നും പോയില്ല. പിറ്റേ ദിവസം ഒരു മെസേജ് വന്നു നാളെ വിളിക്കാം എന്ന്. അതും കഴിഞ്ഞു പിന്നെയും രണ്ടു ദിവസം കഴിഞ്ഞിട്ടാണ് എന്നെ അവൻ വിളിക്കുന്നത്. അതിന്റെ ഇടയിൽ ഞാനും വിളിക്കാൻ പോയില്ല. ഷോയെപ്പറ്റിയോ ഒന്നും സംസാരിച്ചില്ല, അല്ലാതുള്ള സംസാരം ആണ് നടന്നത്.

ഞാനും അങ്ങോട്ട് ഒന്നും സംസാരിക്കാൻ പോയില്ല. എല്ലാം കഴിഞ്ഞു ഷോയിലേക്ക് പുറപ്പെടാൻ നേരം ഇളയമകനും ഭാര്യയും വിളിക്കുന്നു. ഞാൻ ഡ്രസ്സ് ഇട്ടത് എങ്ങിനെ എന്നൊക്കെ അറിയാൻ അവർ വീഡിയോകോളും ചെയ്തിരുന്നു. എന്നിട്ടും മറ്റേയാള് വിളിക്കുന്നെ ഒന്നും ഇല്ല. അവസാനം ഒരു മെസേജ് ഇന്നാണോ നിങ്ങളുടെ പരിപാടി എന്ന്. ഞാൻ അതെ എന്നുപറഞ്ഞു . എന്നാൽ ഒരു ആൾ ദി ബെസ്റ്റോ ഒന്നും ഇല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Advertisement