ശരീരത്തെ കുറിച്ച് പറഞ്ഞുള്ള പരിഹസിക്കൽ; നോബിക്ക് കിടിലൻ മറുപടികൾ നൽകി ഡിംപൽ

580

മിനിസ്‌ക്രീൻ പ്രേക്ഷകരെ ആവേശത്തിലാക്കി മുന്നേറുകയാണ് ബിഗ്‌ബോസ്സ് റിയാലിറ്റിഷോയുടെ മലയാളം പതിപ്പിന്റെ മുന്നാം സീസൺ. മൂന്നാമത് ബിഗ് ബോസ് ഹൗസിന്റെ ആദ്യ ദിവസങ്ങളിൽ തിളങ്ങി നിൽക്കുകയാണ് സൈക്കോളജിസ്റ്റും ഫാഷൻ സ്‌റ്റൈലിസ്റ്റുമായ ഡിംപൽ ഭാൽ.

വസ്ത്രധാരണത്തിലും സ്വന്തം വ്യക്തിത്വത്തിലും നിലപാട് വ്യക്തമാക്കിയ ഡിംപൽ പുതിയ എപ്പിസോഡിൽ ബോഡി ഷെയിമിങ്ങിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. നോബി, മണിക്കുട്ടൻ, അഡോണി, റംസാൻ എന്നിവർക്കൊപ്പം സംസാരിക്കുന്നതിനിടെയാണ് ശരീരത്തെ കുറിച്ച് കളിയാക്കുന്നവരെ മൈൻഡ് ചെയ്യണ്ടെന്ന് ഡിപൽ പറഞ്ഞത്.

Advertisements

നല്ല വണ്ണം ഉള്ളത് കൊണ്ട് എല്ലാവരും എന്നെ കളിയാക്കുമെന്ന് പറഞ്ഞ് ഈ വിഷയത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയത് നോബിയായിരുന്നു. അതൊന്നും മൈൻഡ് ചെയ്യരുത്. അവരുടെ ചിന്തകൾ എത്ര ചെറുതാണെന്ന് വിചാരിച്ചാൽ മതി. ഇതിലൊക്കെയാണ് കുടുങ്ങി കിടക്കുന്നത്.

വളര് വളര് എന്ന് വേണം തിരിച്ച് പറയാനെന്ന് നമ്മൾ അങ്ങോട്ട് പറയണമെന്ന് നോബിയോട് ഡിംപൽ പറയുന്നു. ചെറുതായിരുന്നപ്പോഴും ഇതുപോലെ ആയിരുന്നോ, കൂട്ടുകാരൊക്കെ തടിയാ വിളിച്ച് കളിയാക്കിയിട്ടുണ്ടോ? എന്നൊക്കെ ഡിംപൽ ചോദിക്കുന്നുണ്ട്. എന്നാൽ അങ്ങനെ ആയിരുന്നില്ലെന്ന് നോബി തിരിച്ച് പറയുന്നു.

ഇതിനിടെ ജിമ്മിൽ പോയിരുന്ന കാലത്ത് കേൾക്കേണ്ടി വന്ന കളിയാക്കലുകളെ കുറിച്ച് മണിക്കുട്ടനും തുറന്ന് സംസാരിച്ചിരുന്നു. നമ്മളൊക്കെ ജിമ്മിൽ പോയപ്പോൾ എല്ലാവരും കളിയാക്കുമായിരുന്നു. ഇപ്പോൾ പോവാത്ത ആൾക്കാരില്ല. കാറിനകത്ത് പോലും ഡംപൽസ് കൊണ്ട് നടക്കുകയാണ് എല്ലാവരുമെന്നും മണിക്കുട്ടൻ പറയുന്നു.

Advertisement