സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മേഘന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സൂപ്പർഹിറ്റ് സീരിയലിലെ അമൃത എന്ന കഥാപാത്രമായി എത്തിയാണ് മേഘന ആരാധകരുടെ പ്രിയങ്കരിയായി മാറയത്.
ചന്ദന മഴ സീരിയലിലെ അമൃതയായി മലയാളി വീട്ടമ്മമാരുടെ സ്വന്തം താരമായി മാറിയ മേഘന വിവാഹത്തോടെ ആണ് ചന്ദനമഴയിൽ നിന്നും താരം അപ്രത്യക്ഷ ആയത്. അതേ സമയം താരത്തിന്റെ ദാമ്പത്യ ജീവിതം തികഞ്ഞ പരാജയം ആയിരുന്നു. വളരെ പെട്ടെന്ന് തന്നെ വിവാഹ മോചിതയായി മേഘന അടുത്തിടെ സീരിയൽ രംഗത്തേക്ക് മടങ്ങി എത്തിയിരുന്നു.
സീ കേരളയിൽ സംപ്രേഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലൂടെ ആയിരുന്നു നടിയുടെ മടങ്ങിവരവ്. ചന്ദന മഴയിൽ നിന്നും പോയെങ്കിലും ഇപ്പോൾ മേലയാളി വീട്ടമ്മമാരുടെ ജ്യോതി ആയാണ് മഘേന തിളങ്ങുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മേഘന.
ഇപ്പോഴിതാ മേഘനയുടെ തുറന്നു പറച്ചിൽ ആണ് ആരാധകർ ഏറ്റെടുത്ത് വൈറലാക്കി മാറ്റിയിരിക്കുന്നത്. 2023 യിൽ ഓരോരുത്തരും ഓരോ പ്രതീക്ഷയോടെ ആണ് തുടങ്ങുക. കഴിഞ്ഞ വര്ഷം ഞാനും അങ്ങനെ ആണ് തീരുമാനിച്ചത്. എന്നാൽ ഈ വർഷം ഞാൻ അങ്ങനെ അല്ല തീരുമാനിച്ചത്.
Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..
നമ്മൾക്ക് എന്ത് ചെയ്യാം പറ്റും എന്നതിനേക്കാൾ എന്ത് ചെയ്യരുത് എന്ന് ഫിക്‌സ് ചെയ്യാൻ നോക്കി. ഇപ്പോൾ ഒരു അർജുമെൻറ് നടന്നു കൊണ്ടിരിക്കുമ്പോൾ ആ പ്രശ്‌നം പരിഹരിക്കാൻ വേണ്ടിയാകും നമ്മൾ അവരോട് സംസാരിച്ചു കൊണ്ടിരിക്കുന്നത്. പക്ഷേ ചോയിസ് ഓഫ് വെഡ്‌സ് കൂടി കൂടി ആ സംഭവം വേറെ ഏതേലും രീതിയിലേക്ക് എത്തും.
ഒരു പ്രശ്‌നം നടന്നു കൊണ്ടിരിക്കുമ്പോൾ അതിൽ കുറച്ചു നേരം മിണ്ടാതെ ഇരുന്നാൽ ആ പ്രശ്‌നം ചിലപ്പോൾ പരിഹരിക്കപ്പെട്ടെക്കാം. അങ്ങനെ 2023 യിൽ എന്ത് കാര്യം ചെയ്യരുത് എന്ന് നേരത്തെ ഞാൻ ഫിക്‌സ് ചെയ്തു വച്ചിട്ടുണ്ട്. ഞാൻ മുൻപൊരിക്കൽ ഒരു കഥ ചെയ്തിരുന്നു ആങ്ക്രി എന്ന ഒരു കഥ ആയിരുന്നു അത്. ഞാൻ അത് പറഞ്ഞത് എന്താണെന്ന് വച്ചാൽ, നമ്മൾ ദേഷ്യത്തിൽ പറയുന്ന വാക്കുകൾ ഭിത്തിയിൽ ആണി അടിക്കും പോലെയാണ്.
നമ്മൾ അത് എന്തൊക്കെ ചെയ്തു മറച്ചു വച്ചാലും അതിന്റെ പാടുകൾ ആ ഭിത്തിയിൽ ഉണ്ടാകും അല്ലെ അതുപോലെ നമ്മൾക്കു മനുഷ്യർക്ക് ദേഷ്യം വരും. അപ്പോൾ അതിൽ ചോയിസ് ഓഫ് വെഡ്‌സ് ഇമ്പോർട്ടന്റ് ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നമ്മുടെ ഓപ്പോസിറ്റിലുള്ള ആളെ വേദനിപ്പിക്കുന്ന രീതിയിൽ ആകരുത് നമ്മുടെ വേർഡ്സ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
അതൊക്കെ എത്ര തേച്ചാലും മായ്ച്ചാലും മറന്നു എന്ന് പറഞ്ഞാലും അത് വേരോടെ മനസ്സിൽ നിന്നും പിഴുതെറിയാൻ ആകില്ല. എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ വർഷം ഞാൻ അതാണ് തീരുമാനിക്കുന്നത്. ദേഷ്യം വന്നാൽ സൈലന്റ് ആയിട്ട് ഇരിക്കേണ്ട അവസരങ്ങളിൽ മിണ്ടാതെ ഇരിക്കുക. പിന്നെ കാര്യങ്ങൾ പറയേണ്ട ഒരു അവസരം ഉണ്ടാകും അവിടെ പ്രതികരിക്കുക.
അപ്പോഴും ചോയിസ് ഓഫ് വേർഡ്സ് നമ്മൾ ശ്രദ്ധിക്കുക. ജീവിതത്തിൽ എന്ത് ചെയ്യണം എന്ന് ചിന്തിക്കുന്നതിനേക്കാൾ പോസിറ്റിവിറ്റി എന്ത് ചെയ്യരുതെന്ന് ചിന്തിക്കുമ്പോൾ ആണെന്നും മേഘ്ന പറയുന്നു. ഇങ്ങനെ എന്തെങ്കിലും ചെയ്യരുത് എന്ന് ചിന്തിച്ചിട്ടുള്ളവർ ഉണ്ടെങ്കിൽ കമന്റ് ചെയ്യാനും മേഘ്ന വീഡിയോയിൽ ആരാധകരോട് പറയുന്നുണ്ട്.
ഞാൻ അങ്ങനെ ദേഷ്യം പിടിച്ചു നടക്കുന്ന കുട്ടി ഒന്നും അല്ല. അങ്ങനെ ആരെങ്കിലുമായി ആർഗുമെന്റ് നടത്തുമ്പോൾ ചെറുതായിട്ട് എങ്കിലും ദേഷ്യം പിടിക്കാറുണ്ട് എങ്കിൽ അത് പോലും വേണ്ട എന്ന തീരുമാനത്തിൽ ആണ് ഇപ്പോൾ ഞാൻ എന്നുമാണ് മേഘ്ന പറയുന്നത്.